/indian-express-malayalam/media/media_files/2025/05/29/JDfJlqsMjtKUa7prRpUm.jpg)
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയാൻ പരിശോധന കർശനമാക്കി
Illegal Bangladesh Migrants: ന്യൂഡൽഹി: ഒരുമാസത്തിനിടെ ഡൽഹിയിൽ നിന്ന് നാടുകടത്തിയത് ബംഗ്ലാദേശിൽ നിന്നുള്ള 470 അനധികൃത കുടിയേറ്റക്കാരെ. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യതലസ്ഥാനത്ത് നടത്തിയ ശക്തമായ പരിശോധനയിലാണ് ഇത്രയധികം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനായത്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്കൊപ്പം നിയമവിരുദ്ധമായി രാജ്യതലസ്ഥാനത്ത് താമസിച്ചിരുന്ന 50 വിദേശികളെയും ഡൽഹി പോലീസ് കണ്ടെത്തി.
Also Read: 'ലവ് ജിഹാദ്' ഒരു യാഥാർത്ഥ്യമാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ഹിൻഡൺ വ്യോമതാവളത്തിൽ നിന്ന് ത്രിപുരയിലെ അഗർത്തലയിലേക്ക് വിമാനമാർഗം എത്തിച്ച്, അവിടെ നിന്നും കരമാർഗം ബംഗ്ലാദേശിലേക്ക് നാടുകടത്തി. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെയും റോഹിംഗ്യകളെയും കണ്ടെത്താൻ കഴിഞ്ഞ വർഷം അവസാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകിയിരുന്നതായി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പരിശോധന കർശനം
2024 നവംബറിനും 2025 ഡിസംബറിനും ഇടയിൽ, ബംഗ്ലാദേശിൽ നിന്നുള്ള 220 അനധികൃത കുടിയേറ്റക്കാരെയാണ് ഡൽഹി പോലീസ് കണ്ടെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലുള്ള കണക്കുകൾ പ്രകാരം ഈക്കാലയളിൽ നിയമവിരുദ്ധമായി താമസിക്കുന്ന 30-പേരെയും രാജ്യതലസ്ഥാനത്ത് നിന്ന് കണ്ടെത്തി.
ഇവരെ പിന്നീട് ഫോറിനേഴ്സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിന് കൈമാറുകയും ബംഗ്ലാദേശിലേക്ക് തിരിച്ചയ്ക്കുകയും ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടെ അനധികൃത കുടിയേറ്റം നടത്തിയ 770 പേരെയാണ് ബംഗ്ലാദേശിലേക്ക് നാടുകടത്തിയതെന്ന് ഡൽഹി പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിന് നീക്കം; എം.എൽ.എ.മാർ ഗവർണറെ കണ്ടു
പഹൽഗാമിനുശേഷം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധന കർശനമാക്കിയിരിക്കുകയാണ് ഡൽഹി പോലീസ്.രാജ്യതലസ്ഥാനത്തുള്ള എല്ലാ അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്താനാണ് കേന്ദ്ര ആഭ്യന്തര വകുപ്പിൽ നിന്ന് ലഭിച്ച നിർദേശം. ഇതിനെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഡൽഹിയിലുടനീളം കർശന പരിശോധനകളാണ് നടത്തിയത്. ഡൽഹിയിലെ എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും വെരിഫിക്കേഷൻ ഡ്രൈവ് കർശനമായി നടത്താനുളള നിർദേശവും നൽകിയിരുന്നു.
ഇതുവരെ പരിശോധിച്ചത് 33217 പേരുടെ രേഖകൾ
ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ശേഷം,അനധികൃത കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന 34265 പേരുടെ രേഖകളാണ് പരിശോധിച്ചത്. ഇതിൽ 33217പേരുടെ രേഖകൾ യാഥാർഥ്യമാണെന്ന് കണ്ടെത്തി. 278 പേരുടെ രേഖകൾ പരിശോധിക്കുന്നത് തുടരുകയാണ്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് ഡൽഹി പോലീസിൻറെ തീരുമാനം.
/indian-express-malayalam/media/media_files/2025/05/29/tbSpkF2dvOjTUa7lXX2V.jpg)
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്ന് സംശയിക്കുകയും ഡൽഹി പോലീസ് പരിശോധിക്കുകയും ചെയ്ത 34,265 പേരിൽ 33,217 പേരുടെ രേഖകൾ യഥാർത്ഥമാണെന്ന് കണ്ടെത്തി. 278 പേരുടെ രേഖാ പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണ്.
വ്യാജ രേഖകൾ നിർമിക്കുന്നത് ആര?
ബംഗ്ലാദേശിൽ നിന്നുള്ളവർക്ക് അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ വ്യാജരേഖകൾ നിർമിച്ചു നൽകുന്നതിന് നെറ്റവർക്കുകൾ സജീവമാണെന്ന് ഡൽഹി പോലീസ് പറഞ്ഞു. പശ്ചിമ ബംഗാൾ വഴിയാണ് കൂടുതൽ ആളുകളും ഇന്ത്യയിലേക്ക് കടക്കുന്നത്. പലരും വ്യാജതിരിച്ചറിയൽ രേഖകൾ നിർമിച്ചാണ് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതെന്നും പോലീസ് പറഞ്ഞു.
ഇന്ത്യയിൽ പ്രവേശിക്കുന്ന ഇത്തരക്കാർ വ്യാജവിലാസങ്ങൾ ഉണ്ടാക്കി നൽകി, സ്ഥിരതാമസം ഒരുക്കുന്ന ചില സംഘങ്ങൾ പോലീസിൻറ നിരീക്ഷണത്തിലാണ്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസും ക്രൈംബ്രാഞ്ചും സ്‌പെഷ്യൽ സെല്ലും ഒന്നിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു.
Read More
- കമൽഹാസൻ രാജ്യസഭയിലേക്ക് മത്സരിക്കും;പിന്തുണച്ച് ഡിഎംകെ: തമിഴ്നാട്ടിൽ നിർണായക രാഷ്ട്രീയ നീക്കം
- 'കന്നഡ പിറന്നത് തമിഴിൽനിന്ന്'; കമൽ ഹാസന്റെ പരാമർശത്തിനെതിരെ കർണാടകയിൽ വ്യാപക പ്രതിഷേധം
- പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി മോദി;ഇന്ത്യയെ ഒന്നും ചെയ്യാനാകില്ല
- പാർക്ക് ചെയ്ത കാറിൽ ഒരു കുടുംബത്തിലെ 7 പേർ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് സംശയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.