scorecardresearch

'ലവ് ജിഹാദ്' ഒരു യാഥാർത്ഥ്യമാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

ലൗ ജിഹാദിനെ സംബന്ധിച്ച് വിശ്വസനീയമായ സംഭവങ്ങൾ അന്വേഷിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് താൻ ഈ കാര്യത്തിൽ പരസ്യപ്രസ്താവന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു

ലൗ ജിഹാദിനെ സംബന്ധിച്ച് വിശ്വസനീയമായ സംഭവങ്ങൾ അന്വേഷിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് താൻ ഈ കാര്യത്തിൽ പരസ്യപ്രസ്താവന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു

author-image
WebDesk
New Update
ie adda

ഇന്ത്യൻ എക്‌സ്പ്രസ് 'അഡ്ഡ'യിൽ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്ക, നാഷണൽ ഒപീനിയൻ എഡിറ്റർ വന്ദിത മിശ്ര എന്നിവരുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്റെ ആശയങ്ങൾ പങ്കുവെയ്ക്കുന്നു

Devendra Fadnavis on Express Adda: മുംബൈ: 'ലൗജിഹാദ്' എന്നതൊരു യാഥാർഥ്യമാണെന്നും ചില സംഭവങ്ങൾ ആശങ്കയുളവാക്കുന്നതാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇന്ത്യൻ എക്‌സ്പ്രസ് 'അഡ്ഡ'യിൽ അതിഥിയായി സംസാരിക്കവേയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment

പ്രണയബന്ധങ്ങളുടെ മറവിൽ ചൂഷണം ചെയ്യുന്ന സംഭവങ്ങൾ മഹാരാഷ്ട്രയിലെ ചില ജില്ലകളിൽ ഉണ്ടായിട്ടുണ്ട്. നിരവധി ജില്ലകളിൽ ലവ് ജിഹാദ് ഒരു യാഥാർത്ഥ്യമാണ്. ലവ് ജിഹാദിനെക്കുറിച്ച് കാര്യങ്ങൾ സംസാരിക്കുമ്പോൾ, ചിലപ്പോൾ അത് അതിശയോക്തിയാണെന്ന് പലർക്കും തോന്നുമെങ്കിലും അതൊരു വസ്തുതയാണ്- ഫഡ്‌നാവിസ് പറഞ്ഞു. 

Also Read: കമൽഹാസൻ രാജ്യസഭയിലേക്ക് മത്സരിക്കും;പിന്തുണച്ച് ഡിഎംകെ: തമിഴ്‌നാട്ടിൽ നിർണായക രാഷ്ട്രീയ നീക്കം

മിശ്രവിവാഹങ്ങൾക്ക് താൻ എതിരല്ല, എന്നാൽ പെൺകുട്ടികളെ വശീകരിച്ച് വിവാഹം കഴിക്കുന്നത് ചൂഷണമാണ്. ലൗ ജിഹാദിനെ സംബന്ധിച്ച് വിശ്വസനീയമായ സംഭവങ്ങൾ അന്വേഷിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് താൻ ഈ കാര്യത്തിൽ പരസ്യപ്രസ്താവന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്ക, ദി ഇന്ത്യൻ എക്‌സ്പ്രസ് നാഷണൽ ഒപീനിയൻ എഡിറ്റർ വന്ദിത മിശ്ര എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.

തിരഞ്ഞെടുപ്പിൽ വോട്ട് ജിഹാദ്

Advertisment

ലൗ ജിഹാദ് പോലെ തന്നെ മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ജിഹാദും അരങ്ങേറുന്നുണ്ടെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ,നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിലെ വോട്ടിംഗ് പാറ്റേണിൽ വോട്ട് ജിഹാദ് ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ഇടയിൽ തീവ്രവാദം വ്യാപിക്കുന്നുണ്ടെന്നും അതിന്റെ ഫലമായാണ് യുവതീ-യുവാക്കൾ ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളിൽ ആകൃഷ്ടരാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ശരത് പവാർ സ്ഥിരതയുള്ള നേതാവ്

താൻ ഏറെ ബഹുമാനിക്കുന്ന നേതാവാണ് ശരത് പവാറെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ചർച്ചയിൽ പറഞ്ഞു. സ്ഥിരതയുള്ള നേതാവാണ് ശരത് പവാർ. പ്രായത്തിന്റെ അവശതകൾ, ജയപരാജയങ്ങൾ എന്നിവ നോക്കാതെ സ്ഥിരതയോടെ തന്റെ കടമകൾ ചെയ്യുന്ന അദ്ദേഹത്തെ ബഹുമാനത്തോടയൊണ് നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ഏക്‌നാഥ് ഷിൻഡെ എന്നിവരിൽ ആരുമായാണ് നന്നായി ആശയവിനിമയം സാധ്യമെന്ന് ചോദ്യത്തിന് രണ്ടുപേരും ആശയവിനിമയത്തിന് മിടുക്കരല്ലെന്നായിരുന്നു ഫഡ്‌നാവിസിന്റെ മറുപടി.

Read More

Maharashtra Love Jihad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: