/indian-express-malayalam/media/media_files/ejk8wG949HyERJvBHwXs.jpg)
ജാമ്യം നീട്ടണമെന്ന ആവശ്യവുമായി വിചാരണക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു (ഫയൽ ചിത്രം)
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് വൻ തിരിച്ചടി. ഇടക്കാല ജാമ്യം ഏഴ് ദിവസം കൂടി നീട്ടി നൽകണമെന്ന കേജ്രിവാളിന്റെ ഹർജി സുപ്രീം കോടതി തള്ളി. ജൂൺ രണ്ടിന് തിഹാർ ജയിലിലേക്ക് മടങ്ങാനും കോടതി നിർദ്ദേശം നൽകി. ജാമ്യം നീട്ടണമെന്ന ആവശ്യവുമായി വിചാരണക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു.
ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാൻ ഡൽഹി മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യം നൽകിയതിനാൽ ഹർജി നിലനിർത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി രജിസ്‌ട്രി അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ചത്.
മെയ് 10ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരിൽ നിന്ന് കേജ്രിവാൾ ഇടക്കാല ജാമ്യം നേടിയിരുന്നു. അന്ന് ജൂൺ 2ന് തിഹാർ ജയിലിൽ കീഴടങ്ങാനും ആവശ്യപ്പെട്ടിരുന്നു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധമുണ്ടെന്ന പിഎംഎൽഎ കേസിൽ ഇ.ഡിയുടെ അറസ്റ്റ് ചെയ്തതിൻ്റെ സാധുത ചോദ്യം ചെയ്ത സുപ്രീം കോടതി ബെഞ്ച് മെയ് 17ന് വിധി പറയുകയായിരുന്നു.
അറസ്റ്റ് ചെയ്യാനുള്ള ഹർജിയിൽ വിധി ഇതിനോടകം മാറ്റിവച്ചിരിക്കുന്നതിനാൽ, ഇടക്കാല ജാമ്യം നീട്ടാനുള്ള കേജ്രിവാളിൻ്റെ അപേക്ഷയ്ക്ക് പ്രധാന ഹർജിയുമായി ഒരു ബന്ധവുമില്ലെന്ന് അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Read More
- 'ഏകാധിപത്യം,' പഞ്ചാബ് സർക്കാരിനെ താഴെയിറക്കുമെന്ന് അമിത് ഷാ ഭീഷണിപ്പെടുത്തി: അരവിന്ദ് കെജ്രിവാൾ
- ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി, യാത്രക്കാരെ ഒഴിപ്പിച്ചു
- പ്രജ്വല് രേവണ്ണ നാട്ടിലേക്ക്; ഉടൻ കീഴടങ്ങുമെന്ന് വീഡിയോ സന്ദേശം
- അടുത്ത സർക്കാർ രൂപീകരിക്കും; ഇതിനകം തന്നെ ഭൂരിപക്ഷം സീറ്റുകൾ ഉറപ്പിച്ച് കഴിഞ്ഞെന്ന് അമിത് ഷാ
- അഗ്നിഗോളമായി രാജ്ക്കോട്ടിലെ ഗെയിം സെന്റർ; കുരുന്നുകൾ ഉൾപ്പടെ വെന്തു മരിച്ചത് 27 പേർ
- 'ഇവിടത്തെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം'; പാക്കിസ്ഥാൻ നേതാവിന് കേജ്രിവാളിന്റെ മറുപടി
- പോർഷെ അപകടം: ഡ്രൈവറെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചു; കൗമാരക്കാരന്റെ മുത്തച്ഛൻ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.