scorecardresearch

'ഇവിടത്തെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം'; പാക്കിസ്ഥാൻ നേതാവിന് കേജ്രിവാളിന്റെ മറുപടി

പാകിസ്ഥാനിൽ ഇപ്പോൾ സ്ഥിതി വളരെ മോശമാണെന്നും ആദ്യം നിങ്ങൾ അത് ശ്രദ്ധിക്കൂവെന്നും കേജ്രിവാൾ ഹുസൈന് മറുപടിയായി എക്സിൽ കുറിച്ചു

പാകിസ്ഥാനിൽ ഇപ്പോൾ സ്ഥിതി വളരെ മോശമാണെന്നും ആദ്യം നിങ്ങൾ അത് ശ്രദ്ധിക്കൂവെന്നും കേജ്രിവാൾ ഹുസൈന് മറുപടിയായി എക്സിൽ കുറിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kejri

തിരഞ്ഞെടുപ്പ് ഞങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും ഭീകരതയുടെ ഏറ്റവും വലിയ സ്പോൺസർമാരുടെ ഇടപെടൽ ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും കേജ്രിവാൾ

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം പുരോഗമിക്കുന്നതിനിടെ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പാക്കിസ്ഥാൻ നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. സമാധാനവും എക്യവുമുള്ള ശക്തികൾ വിദ്വേഷത്തിന്റേയും തീവ്രവാദത്തിന്റേയും ശക്തികളെ പരാജയപ്പെടുത്തട്ടെ എന്ന പാക് രാഷ്ട്രീയ നേതാവും മുൻ മന്ത്രിയുമായ ചൗധരി ഫവാദ് ഹുസൈന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് ഇന്ത്യയിലെ കാര്യം നോക്കാൻ രാജ്യത്തെ ജനങ്ങൾക്ക് ശേഷിയുണ്ടെന്നായിരുന്നു കേജ്രിവാളിന്റെ മറുപടി. പാകിസ്ഥാനിൽ ഇപ്പോൾ സ്ഥിതി വളരെ മോശമാണെന്നും ആദ്യ നിങ്ങൾ അത് ശ്രദ്ധിക്കൂവെന്നും കേജ്രിവാൾ ഹുസൈന് മറുപടിയായി എക്സിൽ കുറിച്ചു.

Advertisment

"സമാധാനവും ഐക്യവും വിദ്വേഷത്തിന്റേയും തീവ്രവാദത്തിന്റേയും ശക്തികളെ പരാജയപ്പെടുത്തട്ടെ" എന്നായിരുന്നു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഫവാദ് ഹുസൈൻ കുറിച്ചത്.  ഇതിന് മറുപടിയായി "ചൗധരി സാഹിബ്, ഞങ്ങളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ എന്റെ രാജ്യത്തെ ജനങ്ങൾക്ക് പൂർണ്ണ ശേഷിയുണ്ട്. അതിന് നിങ്ങളുടെ ട്വീറ്റ് ആവശ്യമില്ല. പാകിസ്ഥാനിൽ ഇപ്പോൾ സ്ഥിതി വളരെ മോശമാണ്. നിങ്ങൾ നിങ്ങളുടെ രാജ്യത്തെ പരിപാലിക്കുക. ” കേജ്രിവാൾ കുറിച്ചു. 

ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ഞങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും ഭീകരതയുടെ ഏറ്റവും വലിയ സ്പോൺസർമാരുടെ ഇടപെടൽ ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും കേജ്രിവാൾ തുറന്നടിച്ചു. ഡൽഹിയിൽ വോട്ട് ചെയ്തതിന് ശേഷം കുടുംബത്തോടൊപ്പമുള്ള ചിത്രവും കേജ്രിവാൾ പങ്കുവെച്ചിരുന്നു. “ഞാൻ ഇന്ന് എന്റെ അച്ഛൻ, ഭാര്യ, കുട്ടികൾ എന്നിവരുമായെത്തി വോട്ട് ചെയ്തു. അസുഖ ബാധിതയായതിനാൽ അമ്മയ്ക്ക് വോട്ട് ചെയ്യാനായി എത്താൻ കഴിഞ്ഞില്ല.  ഏകാധിപത്യത്തിനും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെയാണ് ഞാൻ വോട്ട് ചെയ്തത്. നിങ്ങളും വോട്ട് ചെയ്യണം." കേജ്രിവാൾ കുറിച്ചു. 

Advertisment

അതേ സമയം തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയുള്ള പാക് നേതാവിന്റെ പരാമർശത്തിൽ ആം ആദ്മി പാർട്ടിക്കെതിരെ വിമർശനവുമായി ബിജെപിയും രംഗത്തെത്തി. “ഡൽഹി നിവാസികൾക്ക് വലിയ വാർത്ത. പാകിസ്ഥാനിൽ നിന്നുള്ള നേതാവ് കെജ്രിവാളിന് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു! . കെജ്‌രിവാളിന്റെ അഴിമതി രാഷ്ട്രീയത്തെ പിന്തുണയ്ക്കാൻ രാജ്യത്തിന്റെ ശത്രുവായ പാക്കിസ്ഥാനും മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കിൽ, അദ്ദേഹം ഫണ്ട് സ്വീകരിക്കുന്ന നിരോധിത സംഘടനകളുമായുള്ള ഈ ബന്ധത്തെ കുറിച്ച് ആദ്യ ദിവസം മുതൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ തെളിയുകയാണെന്നായിരുന്നു ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയുടെ വിമർശനം. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ 8 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ജനങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ഈ ഘട്ടം അവസാനിക്കുമ്പോൾ, ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളിൽ 486 എണ്ണത്തിൽ വോട്ടെടുപ്പ് പൂർത്തിയാകും.

Read More

Arvind Kejriwal Aap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: