/indian-express-malayalam/media/media_files/Yh2596f7M6TcuRxvymAr.jpg)
Express photo by Partha Paul
ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടത്തിൽ ഇന്ന് 58 സീറ്റുകളിൽ പോളിങ് ആരംഭിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനത്തോട് അടുക്കുമ്പോൾ, എട്ട് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 58 സീറ്റുകളിലേക്കുള്ള 889 സ്ഥാനാർത്ഥികളുടെ വിധിയാണ് മുദ്രകുത്തപ്പെടുന്നത്. ഈ ഘട്ടം അവസാനിക്കുമ്പോൾ, ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളിൽ 486 എണ്ണത്തിൽ വോട്ടെടുപ്പ് പൂർത്തിയാകും. അവസാനത്തെ ഏഴാം ഘട്ടത്തിൽ 57 സീറ്റുകളിൽ മാത്രമാണ് വോട്ടെടുപ്പ് ബാക്കിയുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ ടേൺ ഔട്ട് ആപ്പ് പ്രകാരം ഉച്ചകഴിഞ്ഞ് 3 മണി വരെ ഏകദേശം 49.20 ശതമാനമാണ് പോളിങ്.
പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്, 70.19 ശതമാനം. ഉത്തർപ്രദേശിലാണ് ഏറ്റവും കുറവ് പോളിങ്, 43.95 ശതമാനം. ഡൽഹിയിൽ 44.58 ശതമാനവും ബിഹാറിൽ 45.21 ശതമാനവും ജാർഖണ്ഡിൽ 54.34 ശതമാനവും ജമ്മു കശ്മീരിൽ 44.41 ശതമാനവും ഒഡീഷയിൽ 48.44 ശതമാനവും ഹരിയാനയിൽ 46.26 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തി.
ഹരിയാനയിലെ ശേഷിക്കുന്ന 10 സീറ്റുകളിലും, ഡൽഹിയിലെ ഏഴ് സീറ്റുകളിലും, ജമ്മു കശ്മീരിലെ അഞ്ച് സീറ്റുകളുടെ അവസാനഘട്ട വോട്ടെടുപ്പും ഇന്ന് പൂർത്തിയാകും. അനന്ത്നാഗ്-രജൗരിയിലെ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിൽ നിന്ന് ആറാം ഘട്ടത്തിലേക്ക് മാറ്റിയിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഈ 58 സീറ്റുകളിൽ ഒന്നിലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ബിജെപി 40 സീറ്റുകൾ നേടുകയും ചെയ്തു.
ഇന്ത്യ മുന്നണിയുടെ ഭാഗമായ തൃണമൂൽ കോൺഗ്രസ് (ടിഎംസി), നാഷണൽ കോൺഫറൻസ് (എൻസി), സമാജ്‌വാദി പാർട്ടി (എസ്പി) എന്നിവയ്ക്ക് പുറമെ ബഹുജൻ സമാജ് പാർട്ടിയും(ബിഎസ്പി), ബിജു ജനതാദളും (ബിജെഡി) കഴിഞ്ഞ തവണ വിജയം നേടിയിരുന്നു. ഇന്ത്യ മുന്നണിയുടെ 28.66% വോട്ട് ഷെയറുമായി താരതമ്യം ചെയ്യുമ്പോൾ എൻഡിഎയിലെ പാർട്ടികൾക്ക് 51.36% വോട്ടുകൾ ലഭിച്ചു.
ഇന്ന് 889 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിഎസ്പിയാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ നിർത്തിയത് (54). ബിജെപി - 51, ബംഗാൾ ആസ്ഥാനമായുള്ള സോഷ്യലിസ്റ്റ് യൂണിറ്റി സെൻ്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) - 27, കോൺഗ്രസ് - 25 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം.
ഹരിയാനയിലെ 10 സീറ്റുകളിലും ഡൽഹിയിലെ ഏഴ് സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുണ്ട്, ഹരിയാനയിലും ഡൽഹിയിലും യഥാക്രമം 223, 162 പേരാണ് മത്സര രംഗത്തുള്ളത്. ഈ ഘട്ടത്തിൽ ഉത്തർപ്രദേശിലെ 14 സീറ്റുകളിൽ 162 സ്ഥാനാർത്ഥികളും, ജാർഖണ്ഡിലെ നാല് സീറ്റുകളിൽ 91 സ്ഥാനാർത്ഥികളുമുണ്ട്.
Read More
- കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപിയെ ഫ്ലാറ്റിലെത്തിച്ചത് ഒരു സ്ത്രീ; മൃതദേഹം കശാപ്പുകാരൻ വെട്ടിനുറുക്കി; സൂത്രധാരൻ മറ്റൊരാൾ
- 'നുണയന്മാരുടെ രാജാവ്'; പ്രധാനമന്ത്രിക്കെതിരെ മല്ലികാർജ്ജുൻ ഖാർഗെ
- 'രാജ്യത്തെ ജനങ്ങളാണ് തന്റെ പിൻഗാമികൾ'; ഇന്ത്യാ സഖ്യത്തിന് സനാതന വിരുദ്ധ മനസ്സെന്നും നരേന്ദ്ര മോദി
- ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു
- അപകടത്തിൽ കുറ്റപ്പെടുത്തൽ; നാലാം നിലയില്നിന്ന് താഴെവീണ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.