scorecardresearch

'രാജ്യത്തെ ജനങ്ങളാണ് തന്റെ പിൻഗാമികൾ'; ഇന്ത്യാ സഖ്യത്തിന് സനാതന വിരുദ്ധ മനസ്സെന്നും നരേന്ദ്ര മോദി

പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന് സനാതന ധർമ്മങ്ങൾക്കെതിരായ മന:സ്ഥിതിയാണുള്ളതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി

പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന് സനാതന ധർമ്മങ്ങൾക്കെതിരായ മന:സ്ഥിതിയാണുള്ളതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി

author-image
WebDesk
New Update
Gujarat-Modi

ഇന്ത്യാ സഖ്യത്തിന് സനാതന ധർമ്മങ്ങൾക്കെതിരായ മന:സ്ഥിതിയാണുള്ളതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി

പാട്ന: ആറാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷ മുന്നണിക്കതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ സഖ്യത്തിന് സനാതന ധർമ്മങ്ങൾക്കെതിരായ മന:സ്ഥിതിയാണുള്ളതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തനിക്ക് പിൻഗാമികളായി പ്രത്യേകിച്ച് ആരും തന്നെയില്ലെന്നും രാജ്യത്തെ ജനങ്ങളാണ് തന്റെ യഥാർത്ഥ പിൻഗാമികളെന്നും ബിഹാറിലെ മഹാരാജ്ഗഞ്ചിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു. 

Advertisment

“എനിക്ക് പിൻഗാമികളില്ല, ഈ രാജ്യത്തെ ജനങ്ങളാണ് എന്റെ പിൻഗാമികൾ,” അദ്ദേഹം പറഞ്ഞു. അഴിമതിക്കും പ്രീണന രാഷ്ട്രീയത്തിനും വികൃതമായ സനാതന വിരുദ്ധ മനോഭാവത്തിനും വേണ്ടിയാണ് ഇന്ത്യാ സഖ്യം നിലകൊള്ളുന്നതെന്നും ജൂൺ 4 ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ ഇവയ്‌ക്കെല്ലാം വലിയ തിരിച്ചടിയാകും ലഭിക്കുകയെന്നും പ്രധാനമന്ത്രി മോദി നേരത്തെ കിഴക്കൻ ചമ്പാരനിൽ ആരോപിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോൾ, തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലേക്കും ഏഴാം ഘട്ടത്തിലേക്കുമുള്ള പ്രചരണം ബിജെപി ശക്തമാക്കി. ബീഹാറിലെ റാലികളിൽ പ്രസംഗിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലേക്കാണ് പ്രചാരണത്തിനായി പോവുക. അതേ സമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഹരിയാനയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും. അംബാല ലോക്‌സഭാ മണ്ഡലത്തിലെ യമുനാനഗറിൽ പൊതുയോഗത്തെ ഖാർഗെ അഭിസംബോധന ചെയ്യും.

Read More

Narendra Modi Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: