scorecardresearch

ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു

ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി അമീർ അബ്ദുള്ളാഹിയാനും ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ട്

ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി അമീർ അബ്ദുള്ളാഹിയാനും ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Iran President | Ibrahim Raizi | helicopter accident

Photo: X/ Mario Nawfal

ദുബായ്: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയനും ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു. അസർബൈജാൻ-ഇറാൻ അതിർത്തിക്ക് സമീപം ഞായറാഴ്ച തകർന്ന ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങൾ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മരണ വിവരം പുറത്തുവരുന്നത്

Advertisment

ഇറാൻ്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് അസർബൈജാനുമായുള്ള അതിർത്തി പ്രദേശം സന്ദർശിച്ച് മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. കനത്ത മൂടൽമഞ്ഞിൽ പർവതപ്രദേശങ്ങൾ മുറിച്ചുകടക്കുന്നതിനിടെയാണ് ഹെലികോപ്റ്റർ തകർന്നുവീണത്. യുഎസ് നിർമ്മിത ബെൽ 212 ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ഹെലികോപ്റ്റർ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.

ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും അപകടത്തിൽ മരിച്ചതായി ഇറാൻ വാർത്താ ഏജൻസി മെഹർ റിപ്പോർട്ട് ചെയ്തു. മോശം കാലാവസ്ഥ രക്ഷാ പ്രവർത്തനങ്ങൾ ദുഷ്കരമാക്കിയെന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്രോണിന്റെ സഹായത്തോടെയാണ് ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങളിൽ നിന്ന് ഉയർന്ന താപത്തിൻ്റെ ഉറവിടം തിരിച്ചറിഞ്ഞത്. 

Image
ചിത്രം: എക്സ്
Advertisment

രക്ഷാപ്രവർത്തകർ ഹെലികോപ്ടറിൽ അപകട സ്ഥലത്തേക്ക് എത്തിയെന്ന് ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി മേധാവി പിർ ഹൊസൈൻ കോളിവാൻഡ് നേരത്തെ പറഞ്ഞിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നും രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കുകയാണെന്നും ഇറാൻ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി.

ഇസ്ലാമിക് റിപ്പബ്ലിക്കിലെ ആത്യന്തിക അധികാരം കൈവശമുള്ള ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ജനങ്ങളെ ആശ്വസിപ്പിക്കുകയും, സംസ്ഥാന കാര്യങ്ങളിൽ തടസ്സം ഉണ്ടാകില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇറാൻ സൈന്യത്തിൻ്റെ ചീഫ് ഓഫ് സ്റ്റാഫ് സൈന്യത്തിൻ്റെയും എലൈറ്റ് റെവല്യൂഷണറി ഗാർഡിൻ്റെയും എല്ലാ വിഭവങ്ങളും തിരച്ചിനും രക്ഷാപ്രവർത്തനത്തിനും ഭാഗമായി.

അപകടത്തിൽ, അയൽ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിക്കുകയും, രക്ഷാപ്രവർത്തനങ്ങളിൽ സഹായം വാഗ്ദാനം  ചെയ്യുകയും ചെയ്തു. അപകടത്തെക്കുറിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തിരച്ചിലിനായി എമർജൻസി സാറ്റലൈറ്റ് മാപ്പിംഗ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത്, യൂറോപ്യൻ യൂണിയൻ രംഗത്തെത്തിയിരുന്നു.

രാജ്യത്തുടനീളം ഭരണാധികാരികൾക്കായുള്ള പ്രാർത്ഥന നടക്കുകയാണ്. സ്റ്റേറ്റ് ടിവി, സംപ്രേക്ഷണം ചെയ്യാറുള്ള പരിപാടികൾ നിർത്തി വയ്ക്കുകയും പ്രാർത്ഥനകളും, പർവതപ്രദേശത്ത് കാൽനടയായി വിന്യസിച്ചിരിക്കുന്ന റെസ്ക്യൂ ടീമുകളുടെ തത്സമയ കവറേജും ടെലിക്കാസ്റ്റ് ചെയ്യുകയാണ്.

Read More

Iran Helicopter President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: