/indian-express-malayalam/media/media_files/OxHtsHtBAKucFHNiy4Lv.jpg)
എട്ട് തവണയോളം തന്നെ തല്ലിയ ബിഭവ് കുമാർ തന്റെ മാറിലും രഹസ്യ ഭാഗങ്ങളിലുമടക്കം ചവിട്ടിയെന്നും സ്വാതി മൊഴി നൽകിയിട്ടുണ്ടെന്ന് ഡൽഹി പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു
ഡൽഹി: തന്നെ ശാരീരിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി എഎപി എംപി സ്വാതി മലിവാൾ. എട്ട് തവണയോളം തന്നെ തല്ലിയ ബിഭവ് കുമാർ തന്റെ മാറിലും രഹസ്യ ഭാഗങ്ങളിലുമടക്കം ചവിട്ടിയെന്നും സ്വാതി മൊഴി നൽകിയിട്ടുണ്ടെന്ന് ഡൽഹി പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. വിവരം പുറത്തുപറഞ്ഞാൽ പ്രത്യാഖ്യാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് ബിഭവ് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നു.
എഫ്ഐആർ പ്രകാരം, മെയ് 13 ന്, മലിവാൾ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സിവിൽ ലൈൻസ് വസതിയിലെ ക്യാമ്പ് ഓഫീസ് സന്ദർശിച്ചിരുന്നു. അവിടെയെത്തിയ മലിവാൾ ബിഭവ് കുമാറിനെ വിളിച്ചെങ്കിലും അയാളെ കിട്ടിയില്ല. തുടർന്ന് ഡ്രോയിംഗ് റൂമിൽ മുഖ്യമന്ത്രിയെ കാത്ത് നിൽക്കുമ്പോൾ, കുമാർ പെട്ടെന്ന് അകത്തേക്ക് കയറുകയും പ്രകോപനമില്ലാതെ തന്നെ അധിക്ഷേപിക്കുകയും ചെയ്തുവെന്ന് മലിവാൾ തന്റെ മൊഴിയിൽ പറയുന്നു.
“മുഖ്യമന്ത്രിയുടെ പിഎസ്, ബിഭാവ് കുമാർ പെട്ടെന്ന് അകത്തേക്ക് കയറി... ഒരു പ്രകോപനവുമില്ലാതെ അയാൾ തനിക്ക് നേരെ ആക്രോശിച്ചു, തന്നെ അധിക്ഷേപിച്ചു... താൻ നിലവിളിച്ചുകൊണ്ടിരുന്നപ്പോൾ അയാൾ തന്നെ എട്ട് തവണയോളം അടിച്ചു. താൻ സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും വന്നില്ല,” എഫ്ഐആർ പറയുന്നു.
പോലീസ് പിസിആർ നമ്പർ 112-ൽ ഡയൽ ചെയ്തപ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി മലിവാൾ ആരോപിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായി തിരികെ വരുന്നതിന് മുമ്പ് അയാൾ അവിടെ നിന്നും പുറത്തിറങ്ങിയിരുന്നു. സംഭവത്തിന് ശേഷം താൻ സിവിൽ ലൈനിലെ പഴയ വസതിയിലേക്ക് പോയെന്നും ഏതാനും പോലീസുകാർക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയതെന്നും മലിവാൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചെങ്കിലും വേദന അനുഭവപ്പെട്ടതിനാൽ രേഖാമൂലം പരാതി നൽകാതെ സ്റ്റേഷൻ വിട്ടുവെന്ന് എഫ്ഐആറിൽ പറയുന്നു.
“അവൻ (കുമാർ) എന്റെ മേൽ ആഞ്ഞടിച്ചു... ക്രൂരമായി തള്ളിയെറിഞ്ഞു, വീഴ്ച്ചയിൽ മുറിയിലെ മേശയിൽ എന്റെ തല ഇടിച്ചു... അയാൾ എന്റെ നെഞ്ചിലും വയറിലും ഇടുപ്പ് ഭാഗത്തും ചവിട്ടി... തന്നെ ഉപദ്രവിക്കരുതെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും അയാളത് കൂട്ടാക്കാൻ തയ്യാറായില്ല" മാലിവാൾ തന്റെ മൊഴിയിൽ പറയുന്നു.
കേസിൽ എന്നാാലും സത്യം പുറത്തുവരുമെന്ന് മാലിവാൾ തന്റെ എക്സിലും കുറിച്ചു. "ഒരാളെ മർദിക്കുന്ന വീഡിയോ ആരെങ്കിലും വ്യാജമായി നിർമ്മിക്കുമോ? വീട്ടിലെയും മുറിയിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാലുടൻ സത്യാവസ്ഥ എല്ലാവർക്കും വ്യക്തമാകും. എന്തൊക്കെ ചെയ്താലും ദൈവം എല്ലാം കാണുന്നുണ്ട്. ഒരു ദിവസം എല്ലാ സത്യങ്ങളും ലോകത്തിന് മുന്നിൽ വെളിപ്പെടും" മാലിവാൾ കുറിച്ചു.
हर बार की तरह इस बार भी इस राजनीतिक हिटमैन ने ख़ुद को बचाने की कोशिशें शुरू कर दी हैं।
— Swati Maliwal (@SwatiJaiHind) May 17, 2024
अपने लोगों से ट्वीट्स करवाके, आधि बिना संदर्भ की वीडियो चलाके इसे लगता है ये इस अपराध को अंजाम देके ख़ुद को बचा लेगा। कोई किसी को पीटते हुए वीडियो बनाता है भला? घर के अंदर की और कमरे की CCTV…
ബിഭവ് കുമാറിനെതിരെ ഐപിസി സെക്ഷൻ 354 ,506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യ അല്ലെങ്കിൽ പ്രവൃത്തി), 323 (സ്വമേധയാ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുറിവുണ്ടാക്കുന്നു). അതേ സമയം കേസിനെക്കുറിച്ച് ബിഭവ് കുമാറും എഎപിയും പ്രതികരിച്ചിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.