/indian-express-malayalam/media/media_files/VSjw77HNb8cp3uw0a8qO.jpg)
ഫയൽ ഫൊട്ടോ
മുംബൈ: വിദ്യാർത്ഥികൾ ബുർഖയും ഹിജാബും ധരിക്കുന്നത് വിലക്കി മുംബൈ ചെമ്പൂർ ആചാര്യ മറാത്തെ കോളേജ്. ബുർഖയും ഹിജാബും ധരിക്കുന്നത് നിരോധിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് യൂണിഫോം നയം നടപ്പിലാക്കി ഏകദേശം ഒരു വർഷത്തിന് ശേഷമാണ് കോളേജ് ഡ്രസ് കോഡ് പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. ബുർഖ, ഹിജാബ്, ബാഡ്ജ്, തൊപ്പി എന്നിവയുൾപ്പെടെ മതപരമായി തിരിച്ചറിയപ്പെടുന്ന വസ്ത്രങ്ങൾ കോളേജിനുള്ളിൽ അനുവദനീയമല്ലെന്നാണ് ഡ്രസ് കോഡ് വ്യവസ്ഥ ചെയ്യുന്നത്.
2024 ജൂണിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതലാണ് ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള ഡ്രസ് കോഡ് പ്രാബല്യത്തിൽ വരുന്നത്. ഈ വസ്ത്രങ്ങൾ ധരിച്ച് വരുന്ന വിദ്യാര്‍ത്ഥികൾക്ക്, കോളേജിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക മുറിയിൽ എത്തി അവ നീക്കം ചെയ്ത ശേഷം മാത്രമേ ക്ലാസുകളിൽ പ്രവേശിനം അനുവദിക്കുകയുള്ളു.
പരിഷ്കരിച്ച ഡ്രസ് കോഡ് സംബന്ധിച്ച് കോളേജ് അഡ്മിനിസ്‌ട്രേഷൻ ഔദ്യോഗിക സർക്കുലർ പുറത്തിറക്കിയിട്ടില്ല. രണ്ട്- മൂന്ന് വർഷ ബിരുദ വിദ്യാർത്ഥികളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് ഇതു സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയത്. ഡ്രസ് കോഡ് പരിഷ്കരണം, കോളേജിലെ മുസ്ലീം വിദ്യാര്‍ത്ഥികളിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഡ്രസ് കോഡ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കോളേജ് അധികൃതർക്ക് പരാതി നൽകി.
വിദ്യാർത്ഥികൾക്ക് അയച്ച സന്ദേശം അനുസരിച്ച്, മാന്യമായ ഫോർമൽ വസ്ത്രം ധരിച്ച് വേണം എല്ലാ വിദ്യാർത്ഥികളും കോളേജിൽ പ്രവേശിക്കാൻ. ആൺകുട്ടികൾക്ക്, ഫുൾ അല്ലെങ്കിൽ ഹാഫ് സ്ലീവ് ഷർട്ട്, പെൺകുട്ടികൾ 'മോഡസ്റ്റായ' ഇന്ത്യൻ അല്ലെങ്കിൽ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കണമെന്നാണ് നിർദ്ദേശം.
ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളുടെ പ്രവേശനം നിഷേധിച്ചതിന്റെ പേരിൽ. കഴിഞ്ഞ വർഷം ഓഗസ്റ്റിലും ചെമ്പൂർ കോളേജിൽ വിവാദങ്ങൾ ഉണ്ടായിരുന്നു. സംഭവത്തിൽ, പ്രതികരിക്കാൻ കോളേജ് പ്രൻസിപ്പൽ ഡോ. വിദ്യാഗൗരി വിസമ്മതിച്ചു.
Read More
- പരസ്യ ബോർഡ് അപകടം; അറസ്റ്റിലായ കമ്പനി ഉടമയെ കോടതിയിൽ ഹാജരാക്കും
- നൂറോളം പേരുടെ അപകടത്തിനിടയാക്കിയ പരസ്യ ബോർഡിന് അനുമതിയില്ല; ഉടമ ബലാത്സംഗ കേസിലെ പ്രതി
- പൊതു സംവാദത്തിന് തയ്യാർ; മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
- സെക്സ് വീഡിയോ വിവാദം: ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റിൽ
- 'പ്രധാനമന്ത്രിയായി മോദിക്ക് ഇനിയൊരു തിരിച്ച് വരവുണ്ടാകില്ല'; രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.