scorecardresearch

പരസ്യ ബോർഡ് അപകടം; അറസ്റ്റിലായ കമ്പനി ഉടമയെ കോടതിയിൽ ഹാജരാക്കും

ഫോൺ സ്വിച്ച് ഓഫു ചെയ്ത് ഒളിവിൽ പോയ പ്രതിയെ രാജസ്ഥാനിലെ ഉദയ്പുരിൽ നിന്നാണ് പിടികൂടിയത്

ഫോൺ സ്വിച്ച് ഓഫു ചെയ്ത് ഒളിവിൽ പോയ പ്രതിയെ രാജസ്ഥാനിലെ ഉദയ്പുരിൽ നിന്നാണ് പിടികൂടിയത്

author-image
WebDesk
New Update
Mumbai Hoarding Collapse

എക്സ്‌പ്രസ് ഫൊട്ടോ

മുംബൈ: മുംബൈയിലെ ഘാട്കോപ്പറിൽ കൂറ്റൻ ഇരുമ്പ് പരസ്യ ബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് വീണ് 16 പേർ മരിച്ച സംഭവത്തിൽ, കമ്പനി ഉടമ ഭാവേഷ് ഭിൻഡയെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉദയ്പൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഭാവേഷ് ഭിൻഡയെ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപായി വെള്ളിയാഴ്ച മുംബൈയിൽ എത്തിച്ചു.

Advertisment

അപകടം സംഭവിച്ചതിന് പിന്നാലെ ഫോൺ സ്വിച്ച് ഒഫ് ചെയ്ത് ഒഴിവിൽ പോയ ഭാവേഷിനെ, മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് കസ്റ്റഡിയെലെടുത്തത്. രാജസ്ഥാനിലെ ഉദയ്പുരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മനപ്പൂർവമല്ലാത്ത നരഹത്യ, ബലാത്സംഗം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഭാവേഷ്. പുലർച്ചെ അഞ്ച് മണിയോടെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച പ്രതിയെ, ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റി.

തിങ്കളാഴ്ച വൈകിട്ട് 4.30ന് ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ പന്ത് നഗറിലെ പെട്രോൾ പമ്പിന് സമീപം 120 അടി ഉയരമുള്ള പരസ്യ ബോർഡ് ശക്തമായ കാറ്റിലും മഴയിലും തകർന്നുവീണത്. സംഭവത്തിന് പിന്നാലെ പന്ത് നഗർ പൊലീസ് ഉടമയായ ഭവേഷ് പ്രഭുദാസ് ഭിണ്ഡെയ്‌ക്കെതിരെ (51) കേസെടുത്തിരുന്നു. ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറായ ഇദ്ദേഹത്തിന്റെ പേരിലാണ് 10 വർഷത്തേക്ക് ഈ പരസ്യ ബോർഡിന്റെ കരാറുള്ളത്.

കോടതി രേഖകൾ പ്രകാരം, ഈ വർഷം ജനുവരി 24ന് മുളുണ്ട് പൊലീസ് സ്റ്റേഷനിൽ ഭിൻണ്ടയ്‌ക്കെതിരെ ബലാത്സംഗത്തിനും പീഡനത്തിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒടുവിൽ ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് മുൻകൂർ ജാമ്യവും അനുവദിച്ചു. 2009ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായും ഇയാൾ മത്സരിച്ചിട്ടുണ്ട്.

Advertisment

അനുമതിയില്ലാതെ ബാനറുകൾ സ്ഥാപിച്ചതിന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (എംഎംസി) നിയമപ്രകാരം 21 തവണ പിഴ ചുമത്തിയ സംഭവങ്ങളും, നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റുമായി (എൻഐ) ബന്ധപ്പെട്ട രണ്ട് കുറ്റങ്ങളും ഉണ്ട്. പുതിയ എഫ്ഐആറിൽ, സെക്ഷൻ 304 (കുറ്റകരമായ നരഹത്യ), 338 (ഗുരുതരമായ മുറിവുണ്ടാക്കൽ), 337 (അശ്രദ്ധമൂലമുള്ള പ്രവൃത്തിയിലൂടെ മുറിവേൽപ്പിക്കൽ) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.

പന്ത് നഗറിലെ പെട്രോൾ പമ്പിന് സമീപം സ്ഥിതി ചെയ്യുന്ന ഘാട്‌കോപ്പർ ഹോർഡിങ് അനുവദനീയമായ 40 x 40 അടിയേക്കാൾ വലുതാണ്. ഇതിന്റെ വലുപ്പം നാലിരട്ടിയോളം അധികമാണ് (120 x 120).

Read More

Mumbai Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: