/indian-express-malayalam/media/media_files/eVL1laKyoNsQQ7stuwDg.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ചിത്രദുർഗ: എംപി പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന അശ്ലീല വീഡിയോ (Sex Video) പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ബിജെപി (bjp) നേതാവും അഭിഭാഷകനുമായ ജി. ദേവരാജെ ഗൗഡ അറസ്റ്റിൽ. പെൻഡ്രൈവിൽ വീഡിയോ ചോർത്തിയെന്നാരോപിച്ചാണ്, വെള്ളിയാഴ്ച രാത്രി ഗുലിഹാൾ ടോൾഗേറ്റിൽവച്ച് ദേവരാജെ ഗൗഡയെ ഹിരിയൂർ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പ്രജ്വല്‍ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ച നേതാവാണ് ദേവരാജെ ഗൗഡ.
കേസിൽ ഹാസൻ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ദേവരാജെ ഗൗഡ പിടിയിലാകുന്നത്. ഏപ്രിൽ 26ന് കർണാടകയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രാരംഭ ഘട്ടം ആരംഭിക്കുന്നതിന് മുൻമ്പാണ് വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്.
മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ ഇൻ്റർപോൾ 'ബ്ലൂ കോർണർ' നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രജ്ജ്വൽ നിലവിൽ ഒളിവിലാണ്. ബലാത്സംഗം, പീഡനരംഗം ചിത്രീകരിക്കല്‍, ഭീഷണിപ്പെടുത്തൽ, തുടങ്ങി വിവിധ എഫ്ഐആറുകളാണ് പ്രജ്വലിനെതിരെ ചുമത്തിയിരിക്കുന്നത്.
വീഡിയോ ചോർത്തിയെന്ന ആരോപണം ദേവരാജെ ഗൗഡ നിഷേധിച്ചിട്ടുണ്ട്. പ്രജ്ജ്വലിന്റെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ദേവരാജെ ഗൗഡ നേതൃത്വത്തെ അറിയിക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹോളനെരയിലെ ജെഡി(എസ്) എംഎൽഎ എച്ച്.ഡി രേവണ്ണയ്‌ക്കെതിരെ ദേവരാജെ ഗൗഡ മത്സരിച്ചിരുന്നു.
രേവണ്ണ കുടുംബവുമായുള്ള മത്സരത്തിന് പേരുകേട്ട ഗൗഡ, കുടുംബാംഗങ്ങൾക്കെതിരെ പലപ്പോഴും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്ജ്വലിന്റെ പിതാവ് രേവണ്ണ നിലവിൽ തടവിലാണ്.
Read More
- 'പ്രധാനമന്ത്രിയായി മോദിക്ക് ഇനിയൊരു തിരിച്ച് വരവുണ്ടാകില്ല'; രാഹുൽ ഗാന്ധി
- ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം
- അദാനിയും അംബാനിയും നിറയുന്ന രാഹുൽ- മോദി പോർവിളികൾ
- അധികാരത്തിലെത്തിയാൽ 50% സംവരണ പരിധി ഉയർത്തും: എൻഡിഎ 150 കടക്കില്ലെന്ന് രാഹുൽ ഗാന്ധി
- ലൈംഗികാതിക്രമ പരാതിയിൽ ബ്രിജ് ഭൂഷണൻ സിംഗിന് തിരിച്ചടി; നിർണ്ണായക ഉത്തരവുമായി ഡൽഹി ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.