scorecardresearch

അദാനിയും അംബാനിയും നിറയുന്ന രാഹുൽ- മോദി പോർവിളികൾ

രാഹുൽ ഗാന്ധി പലപ്പോഴും ഈ പേരുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂട്ടിച്ചേർത്തുകൊണ്ട് ബിജെപിക്കെതിരെ ആയുധമാക്കാൻ ശ്രമിച്ചിരുന്നു

രാഹുൽ ഗാന്ധി പലപ്പോഴും ഈ പേരുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂട്ടിച്ചേർത്തുകൊണ്ട് ബിജെപിക്കെതിരെ ആയുധമാക്കാൻ ശ്രമിച്ചിരുന്നു

author-image
WebDesk
New Update
election

ഡൽഹി: കഴിഞ്ഞ ഒരാഴ്ചയായി മറ്റ് വിഷയങ്ങളേക്കാളേറെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർന്നുകേട്ട പേരുകളായിരുന്നു ഇന്ത്യൻ കോർപ്പറേറ്റ് ഭീമൻമാരായ അദാനിയുടേയും അംബാനിയുടേയും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുൻപും പ്രചാരണ ഘട്ടത്തിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പലപ്പോഴും ഈ പേരുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂട്ടിച്ചേർത്തുകൊണ്ട് ബിജെപിക്കെതിരെ ആയുധമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ആ വിഷയം മോദി രാഹുലിനെതിരായി തിരിച്ചുവിടാൻ ശ്രമിച്ചപ്പോഴാണ് കൂടുതൽ ചർച്ചയായി അദാനി അംബാനിമാർ മാറുന്നത്. അദാനിയെയും അംബാനിയെയും കുറിച്ച് രാഹുൽ ഗാന്ധി “പെട്ടെന്ന്” മൗനം വെടിഞ്ഞു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം കോൺഗ്രസ് രാഹുലിന്റെ പ്രചാരണ പ്രസംഗങ്ങളുമായി പൊരുത്തപ്പെടുന്നില്ല.

Advertisment

രാഹുലിന്റെ പരാമർശങ്ങളുടെ നാൾവഴി 

⬛ മേയ് 7, ജാർഖണ്ഡ്: ആദിവാസികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിച്ചുകൊണ്ടുള്ള രാഹുലിന്റെ വാക്കുകൾ “നിങ്ങൾ വനവാസിയാണെന്നും വനഭൂമി മുഴുവൻ അദാനിക്ക് നൽകുമെന്നും ബിജെപി പറയുന്നു. അദാനിക്ക് 24 മണിക്കൂറും വനഭൂമി നൽകുന്നു...അവർ ചെയ്യുന്നതെന്തും ശതകോടീശ്വരന്മാർക്ക് വേണ്ടിയാണ്. അദാനി, അംബാനി തുടങ്ങിയ 22-25 സുഹൃത്തുക്കളാണ് മോദിക്കുള്ളത്, എന്ത് ജോലിയും ചെയ്യുന്നത് അവർക്ക് വേണ്ടി മാത്രമാണ്. ഭൂമി അവർക്കുള്ളതാണ്, കാട് അവർക്കുള്ളതാണ്, മാധ്യമങ്ങൾ അവരുടേതാണ്, അടിസ്ഥാന സൗകര്യങ്ങൾ അവരുടേതാണ്, മേൽപ്പാലങ്ങൾ അവരുടേതാണ്, പെട്രോൾ അവരുടേതാണ്...എല്ലാം അവർക്കുള്ളതാണ്. ദളിതർ, ആദിവാസികൾ, പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവർക്ക് പൊതുമേഖലയിൽ സംവരണം ലഭിച്ചിരുന്നു...ഇപ്പോൾ ബിജെപി എല്ലാം സ്വകാര്യവൽക്കരിക്കുന്നു.. എല്ലാം അദാനിക്ക് നൽകുന്നു... മാധ്യമങ്ങളിൽ നിന്നുള്ളവർ ഇവിടെയുണ്ട്... അവർ നിങ്ങൾക്കൊപ്പമല്ല, കോടീശ്വരന്മാർക്കൊപ്പമാണ്. , അവർ അവർക്കുവേണ്ടി പ്രവർത്തിക്കുന്നു...അവർ അംബാനിയുടെ കല്യാണം 24 മണിക്കൂറും കാണിക്കും". 

⬛മെയ് 6, ഖാർഗോൺ (മധ്യപ്രദേശ്): “പൊതുമേഖലയാകെ ഇല്ലാതാകും, രാജ്യം 22-25 പേർ ചേർന്ന് ഭരിക്കും. ഈ ആളുകൾ ആരാണ്? അവർ ഇന്ത്യയിലെ ശതകോടീശ്വരന്മാരാണ്, നിങ്ങളുടെ മണ്ണിലും കാടിലും വെള്ളത്തിലും കണ്ണുള്ള അദാനിയെപ്പോലുള്ളവർ. ഈ വസ്‌തുക്കൾ നിങ്ങളിൽ നിന്ന് തട്ടിയെടുത്ത് അവരെ ഏൽപ്പിക്കണമെന്നാണ് ബിജെപിയും മോദിയും ആഗ്രഹിക്കുന്നത്. കാരണം അവർ നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളാണ്. അദാനിയുടെ പേര് കേട്ടിട്ടുണ്ടോ? നിങ്ങളുടെ ഭൂമിയും വെള്ളവും വനവും അദാനിക്ക് നൽകാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നു... എല്ലാ വിമാനത്താവളങ്ങളും പവർ സ്റ്റേഷനുകളും തുറമുഖങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഈ 22-25 പേർക്ക് പ്രധാനമന്ത്രി മോദി നൽകിയിട്ടുണ്ട്. അദ്ദേഹം നിങ്ങളുടെ വായ്പകൾ എഴുതിത്തള്ളിയിട്ടില്ല, എന്നാൽ 22 അതിസമ്പന്നരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളി. അദാനിയെപ്പോലുള്ളവർക്കായി 16 ലക്ഷം കോടി രൂപ എഴുതിത്തള്ളിയെന്നതൊന്ന് സങ്കൽപ്പിച്ച് നോക്കുക". 

⬛മെയ് 6, രത്‌ലാം (മധ്യപ്രദേശ്): “പത്രങ്ങൾ ഒരിക്കലും ആദിവാസികളെക്കുറിച്ച് സംസാരിക്കുന്നില്ല. അംബാനിയുടെ വിവാഹം, ബോളിവുഡ്, നൃത്തം കാണിക്കും. എന്നാൽ ആദിവാസികൾക്കെതിരെ അതിക്രമങ്ങൾ നടക്കുമ്പോൾ, നിങ്ങളുടെ ഭൂമി തട്ടിയെടുക്കുമ്പോൾ, അവർ അത് കാണിക്കില്ല... കോടീശ്വരൻമാരായ 22 പേരുടെ വായ്പ നരേന്ദ്ര മോദി എഴുതിത്തള്ളി. സമ്പന്നർക്ക് പണം നൽകാൻ അവർക്ക് കഴിയുമെങ്കിൽ, കോൺഗ്രസിന് ദലിതർക്കും പിന്നാക്കക്കാർക്കും ആദിവാസികൾക്കും പൊതുവിഭാഗത്തിൽ നിന്നുള്ള ദരിദ്രർക്കും അത് എത്തിക്കാൻ കഴിയും". 

Advertisment

⬛മെയ് 5, നാഗകൂർനൂൽ (തെലങ്കാന): “കഴിഞ്ഞ പത്തുവർഷത്തിനിടെ മോദി ചെയ്തതെല്ലാം 22 പേർക്ക് വേണ്ടിയാണ്. അദാനിയെപ്പോലുള്ളവരുടെ ലക്ഷങ്ങളുടെയും കോടികളുടെയും വായ്പകൾ എഴുതിത്തള്ളി. രാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഇൻഫ്രാസ്ട്രക്ചർ, പ്രതിരോധ വ്യവസായം... അതെല്ലാം കൈമാറി.

⬛ മെയ് 4, ഡൽഹി: "മാധ്യമങ്ങളിൽ പൊതുവിഭാഗത്തിൽപ്പെട്ട ദളിതരും ആദിവാസികളും പിന്നാക്കക്കാരും ദരിദ്രരും ഇല്ല.....കോർപ്പറേറ്റ് ഇന്ത്യ നോക്കൂ. ഏറ്റവും വലിയ 200 കമ്പനികൾ... എസ്‌സി, എസ്‌ടി, പിന്നാക്ക സമുദായങ്ങൾ, ദരിദ്രർ എന്നിവരിൽ നിന്ന് പൊതു വിഭാഗത്തിൽ ആരെയും നിങ്ങൾ കണ്ടെത്തില്ല... നിങ്ങളുടെയോ ഏതെങ്കിലും ബന്ധുക്കളുടെയോ ലോൺ എഴുതിത്തള്ളിയോ? എന്നാൽ അദാനി ജിയുടെയും 22 ശതകോടീശ്വരൻമാരുടെയും 16 ലക്ഷം കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളി. 24 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പാവപ്പെട്ട തൊഴിലാളിക്ക് നൽകാനുള്ള പണമാണ്"

⬛മേയ് 2, ശിവമോഗ (കർണാടക): “കഴിഞ്ഞ പത്തു വർഷത്തിനിടെ 22 പേർക്ക് വേണ്ടിയാണ് പ്രധാനമന്ത്രി ജോലി ചെയ്തത്. അദ്ദേഹം ഇന്ത്യയുടെ സമ്പത്ത് 22 പേരുടെ പോക്കറ്റിലേക്കാണ് ഇട്ടുകൊടുത്തത്...അദാനിയുടെയും അംബാനിയുടെയും അങ്ങനെയുള്ളവരുടെയും പോക്കറ്റിൽ... എന്നാൽ ഞങ്ങൾ കോടിക്കണക്കിന് സാധാരണക്കാരിൽ നിന്നും ലക്ഷപതികളെ സൃഷ്ടിക്കാനാണ് പോകുന്നത്". 

അതിസമ്പന്നരുടെ ഒരു ചെറിയ വിഭാഗത്തെ സർക്കാർ സംരക്ഷിക്കുന്നു എന്ന വാദവും അദാനി-അംബാനിയേയും കുറിച്ച് ആവർത്തിച്ചുള്ള പരാമർശങ്ങളും 2015 മുതൽ രാഹുലിന്റെ പ്രധാന രാഷ്ട്രീയ ആയുധങ്ങളാണ്. വാസ്തവത്തിൽ, രണ്ട് ബിസിനസ് ഗ്രൂപ്പുകളെക്കുറിച്ചുള്ള പതിവ് വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ നിന്നുപോലുമുള്ള എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. 1990-കളിൽ ഉദാരവൽക്കരണത്തിന് തുടക്കമിട്ട കോൺഗ്രസ് - അത് ബിസിനസ്സ് വിരുദ്ധമോ കോർപ്പറേറ്റ് വിരുദ്ധമോ ആണെന്ന സന്ദേശം നൽകരുതെന്ന് പലരും വാദിക്കുന്നു. 

2015 ഏപ്രിലിൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ട് ഏതാണ്ട് ഒരു വർഷത്തിനുശേഷം, മടങ്ങിയെത്തിയ രാഹുൽ ഗാന്ധി, ലോക്‌സഭയിലെ ഒരു ഇടപെടലിനിടെ, നരേന്ദ്ര മോദി സർക്കാരിനെ "സ്യൂട്ട് ബൂട്ട് കി സർക്കാർ" എന്നാണ് വിശേഷിപ്പിച്ചത്. 2018 മുതലുള്ള അദ്ദേഹത്തിന്റെ പാർലമെന്റ് പ്രസംഗങ്ങളിലെ ആവർത്തിച്ചുള്ള വിഷയമായും ഇത് മാറിയിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, കേന്ദ്രത്തിനെതിരായിഅഴിമതി ആരോപണങ്ങൾ ഉന്നയിക്കാൻ റഫാൽ യുദ്ധവിമാന ഇടപാട് രാഹുൽ ആയുധമാക്കിയിരുന്നു. 

“സ്യൂട്ട് ബൂട്ട് കി സർക്കാർ”, “ചൗക്കിദാർ ചോർ ഹേ”, “ഹം ദോ ഹമാരേ ദോ” തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രചാരണങ്ങളും കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുന്നതായി കണ്ടില്ലെങ്കിലും രാഹുൽ തന്റെ ശൈലിയിൽ ആക്രമണം തുടരുകയാണ്.

Read More

Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: