scorecardresearch

കന്യാകുമാരിക്കടുത്ത് കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

മരിച്ച അഞ്ച് വിദ്യാർത്ഥികളും എസ്ആർഎം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ അവസാന വർഷ വിദ്യാർത്ഥികളാണ്

മരിച്ച അഞ്ച് വിദ്യാർത്ഥികളും എസ്ആർഎം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ അവസാന വർഷ വിദ്യാർത്ഥികളാണ്

author-image
WebDesk
New Update
Kanya

അഞ്ച് പേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു

നാഗർകോവിൽ: കന്യാകുമാരിയിൽ കടലിലിറങ്ങിയ 5 മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. രാജാക്കമംഗലം ലെമൂർ ബീച്ചിൽ കുളിക്കാനിറങ്ങിയ ട്രിച്ചി എസ്എർഎം കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ചത്. സഹപാഠിയുടെ സഹോദരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിദ്യാർത്ഥികൾ. മരിച്ച അഞ്ച് വിദ്യാർത്ഥികളും എസ്ആർഎം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ അവസാന വർഷ വിദ്യാർത്ഥികളാണ്. 

Advertisment

മരിച്ചവരിൽ രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഉൾപ്പെടുന്നു. ഒരാൾ ആന്ധ്രാപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥിയും മറ്റ് നാല് പേർ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്, എല്ലാവരും 23-24 വയസ് പ്രായമുള്ളവരാണ്. അഞ്ച് പേരുടേയും
മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് കന്യാകുമാരിയിലെ സൂര്യോദയം കണ്ടതിന് ശേഷം 12 ഓളം മെഡിക്കൽ വിദ്യാർഥികൾ രാജാക്കമംഗലം ലെമൂർ ബീച്ചിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

“ഉയർന്ന വേലിയേറ്റമുണ്ടായിരുന്നു, അതിനാൽ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അവർക്ക് കടലിലേക്ക് അധികം ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് വിദ്യാർത്ഥികൾ കടലിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് ശക്തമായ തിരമാലയിൽ വിദ്യാർത്ഥികൾ അകപ്പെടുകയായിരുന്നു. അപകടത്തിപ്പെട്ട രണ്ടുപേരെ ഉടൻ തന്നെ രക്ഷപ്പെടുത്തിയെങ്കിലും അഞ്ച് വിദ്യാർഥികൾ മുങ്ങിമരിച്ചു. രക്ഷപ്പെടുത്തിയവരിൽ ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അന്വേഷണം തുടരുകയാണ്,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കടൽ പ്രക്ഷുബ്ധമായതിനാൽ കന്യാകുമാരി, തിരുനെൽവേലി, രാമനാഥപുരം, തൂത്തുക്കുടി എന്നിവയുൾപ്പെടെ ദക്ഷിണേന്ത്യയിലെ പല തീരപ്രദേശങ്ങളിലും ഞായറാഴ്ച അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിൽ 0.5 മീറ്റർ മുതൽ 1.8 മീറ്റർ വരെ ഉയരത്തിൽ കടൽ പ്രക്ഷുബ്ധമായതിനാൽ മീൻപിടിത്തം ഒഴിവാക്കാനും മത്സ്യത്തൊഴിലാളികൾക്ക്  നിർദ്ദേശം നൽകിയിരുന്നു.

Advertisment

Read More

Accident Sea

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: