scorecardresearch

അധികാരത്തിലെത്തിയാൽ 50% സംവരണ പരിധി ഉയർത്തും: എൻഡിഎ 150 കടക്കില്ലെന്ന് രാഹുൽ ഗാന്ധി

ബിജെപിയും ആർഎസ്എസും ചേർന്ന് തകർക്കാൻ ശ്രമിക്കുന്ന രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യാ മുന്നണി ലക്ഷ്യമിടുന്നതെന്നും രാഹുൽ

ബിജെപിയും ആർഎസ്എസും ചേർന്ന് തകർക്കാൻ ശ്രമിക്കുന്ന രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യാ മുന്നണി ലക്ഷ്യമിടുന്നതെന്നും രാഹുൽ

author-image
WebDesk
New Update
Rahul-Mp

എൻഡിഎ മുന്നണി 150 സീറ്റുകൾ പോലും നേടാൻ പോകുന്നില്ലെന്നും  മധ്യപ്രദേശിലെ രത്‌ലാമിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ രാഹുൽ പറഞ്ഞു (ഫൊട്ടോ- X/INC)

ഭോപ്പാൽ: കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ നിലവിലെ 50 ശതമാനം സംവരണം എടുത്തുമാറ്റി സംവരണ ശതമാനം ഉയർത്തുമെന്ന് രാഹുൽ ഗാന്ധി. ജനങ്ങളുടെ താൽപ്പര്യത്തിന് മുൻതൂക്കം നൽകിക്കൊണ്ടാവും സംവരണ കാര്യത്തിലെ കോൺഗ്രസിന്റെ തീരുമാനമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി 150 സീറ്റുകൾ പോലും നേടാൻ പോകുന്നില്ലെന്നും  മധ്യപ്രദേശിലെ രത്‌ലാമിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ രാഹുൽ പറഞ്ഞു. 

Advertisment

“സംവരണം തട്ടിയെടുക്കുന്നതിനെ കുറിച്ചുള്ള സംസാരങ്ങൾ മാറ്റിവെക്കുക, ഞങ്ങൾ അത് 50 ശതമാനത്തിന് മുകളിൽ ഉയർത്താൻ പോകുകയാണ് എന്ന് ഈ ഘട്ടത്തിൽ നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സംവരണ പരിധി 50 ശതമാനമായി കോടതി ഉൾക്കൊള്ളിച്ചിട്ടുണ്ട്, എന്നാൽ ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൻ അത് ഉയർത്തും ” രാഹുൽ പറഞ്ഞു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് 150 സീറ്റുകൾ പോലും ലഭിക്കില്ലെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. ജാതി സെൻസസിനായി വാദിച്ച രാഹുൽ ബിജെപിയും ആർഎസ്എസും ചേർന്ന് തകർക്കാൻ ശ്രമിക്കുന്ന രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യാ മുന്നണി ലക്ഷ്യമിടുന്നതെന്നും രാഹുൽ വ്യക്തമാക്കി. 

"ബിജെപി നേതാക്കൾ ഭരണഘടന മാറ്റുമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ‘അബ്കി ബാർ, 400 പാർ’ എന്ന മുദ്രാവാക്യമാണ് അവർ നൽകിയത്. 400 പോയിട്ട് അവർക്ക് 150 സീറ്റ് പോലും ലഭിക്കില്ല. ബി.ജെ.പിയും ആർ.എസ്.എസും ചേർന്ന് പൊളിച്ചെഴുതാനും മാറ്റാനും ശ്രമിക്കുന്ന ഭരണഘടനയെ സംരക്ഷിക്കാനുള്ലതാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ്,” രാഹുൽ പറഞ്ഞു.

Advertisment

ആദിവാസികൾക്കും ദലിതർക്കും ഒബിസികൾക്കും അവരുടെ ആവശ്യാനുസരണം സംവരണം നൽകുന്നതിനായി പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യാ സഖ്യത്തെ കുറിച്ച് സംസാരിച്ച രാഹുൽ, അധികാരത്തിലെത്തിയാൽ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസുമായി മുന്നോട്ട് പോകുമെന്നും ആദിവാസി, ദലിതർ, ഒബിസി, പൊതു ജാതികളിൽ നിന്നുള്ള ദരിദ്രർ എന്നിവരുടെ ഉന്നമനത്തിനായി സാമ്പത്തിക സെൻസസുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ കോൺഗ്രസും പ്രതിപക്ഷമായ ഇന്ത്യാ സഖ്യവും ഭരണഘടനയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഗോത്രവർഗക്കാർക്കും ദലിതർക്കും ഒബിസികൾക്കും നൽകുന്ന സംവരണം തട്ടിയെടുക്കുമെന്ന് ബിജെപി നേതാക്കൾ പറയുന്നുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 

ആദിവാസികൾക്കും ദളിതർക്കും ഒബിസികൾക്കും അവരുടെ ആവശ്യാനുസരണം സംവരണം നൽകാൻ കോൺഗ്രസ് സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ നിങ്ങളെ ആദിവാസി എന്നാണ് വിളിക്കുന്നത്, ഭൂമിയുടെയും കാടിന്റേയും ആദ്യ ഉടമ. നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വനാവകാശ നിയമം, പെസ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ കോൺഗ്രസ് നിങ്ങൾക്കെല്ലാവർക്കും നൽകിയ ആനുകൂല്യം തിരിച്ചെടുക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും രാഹുൽ വിമർശിച്ചു. 

അധികാരത്തിലെത്തിയാൽ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) കീഴിലുള്ള തൊഴിലാളികൾക്ക് 250 രൂപയിൽ നിന്ന് 400 രൂപയായി കൂലി ഉയർത്തുമെന്നും രാഹുൽ പറഞ്ഞു. പാർട്ടി അടുത്ത സർക്കാർ രൂപീകരിക്കുകയാണെങ്കിൽ എംജിഎൻആർഇജിഎയ്ക്ക് കീഴിലുള്ള മിനിമം വേതനം 400 രൂപയായി ഉയർത്തുമെന്ന് കഴിഞ്ഞ മാസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വാഗ്ദാനം ചെയ്തിരുന്നു. ദരിദ്രരായ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് ഇന്ത്യാ മുന്നണിയുടെ സർക്കാർ ഒരു ലക്ഷം രൂപ അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കാൻ നിയമം കൊണ്ടുവരുമെന്നും രാഹുൽ പറഞ്ഞു. തങ്ങൾ സർക്കാർ രൂപീകരിച്ചാലുടൻ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

Rahul Gandhi Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: