/indian-express-malayalam/media/media_files/nVgt9jr21X4Jhtf11zsj.jpg)
രാജ്യത്തിന്റെ പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധി വരണമെന്നാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും കോൺഗ്രസ് നേതാവിനെ കടന്നാക്രമിച്ചുകൊണ്ട് മോദി പറഞ്ഞു
പലാമു: രാജ്യത്ത് ബിജെപി സർക്കാർ ആരംഭിച്ച ക്ഷേമപദ്ധതികളെല്ലാം തന്റെ ജീവിതാനുഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ വളർന്നുവന്നത് ദാരിദ്ര്യത്തിന്റെ നടുവിലാണെന്നും അതിനാൽ തന്നെ പാവപ്പെട്ടവന്റെ ജീവിതം എത്രമാത്രം ദുരിതം നിറഞ്ഞതാകുമെന്ന തിരിച്ചറിവ് തനിക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധി വരണമെന്നാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും കോൺഗ്രസ് നേതാവിനെ കടന്നാക്രമിച്ചുകൊണ്ട് മോദി പറഞ്ഞു. ജാർഖണ്ഡിലെ പലാമുവിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ.
“ഞാൻ ദാരിദ്ര്യത്തിലാണ് ജീവിച്ചത്. പാവപ്പെട്ടവന്റെ ജീവിതം എത്ര ദുരിതപൂർണമാണെന്ന് എനിക്കറിയാം. കഴിഞ്ഞ 10 വർഷമായി ആരംഭിച്ച എല്ലാ പദ്ധതികളും എന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഗുണഭോക്താക്കളെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണുനീർ വരും. ദാരിദ്ര്യവും സമരവും കണ്ടിട്ടുള്ളവർക്കേ ഈ കണ്ണുനീർ മനസ്സിലാകൂ. അമ്മ പുക ചുമ്മുന്നത് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാൾക്ക് ഈ കണ്ണുനീർ മനസ്സിലാക്കാൻ കഴിയില്ല... കോൺഗ്രസിന്റെ യുവരാജാവ് മോദിയുടെ കണ്ണീരിൽ തന്റെ സന്തോഷം തിരയുകയാണ്," പ്രധാനമന്ത്രി പറഞ്ഞു.
ജാർഖണ്ഡിലടക്കം രാജ്യത്തെ ആദിവാസി ജില്ലകളുടെ പിന്നാക്കാവസ്ഥക്ക് കോൺഗ്രസ് മാത്രമാണ് ഉത്തരവാദിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു."ആദിവാസി ജില്ലകളെ കോൺഗ്രസ് നശിപ്പിച്ചു, അവരുടെ പിന്നോക്കാവസ്ഥയ്ക്ക് കോൺഗ്രസ് മാത്രമാണ് ഉത്തരവാദികൾ. ദരിദ്രർക്ക് സൗജന്യ റേഷൻ വിതരണം തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ല, ഇതാണ് മോദിയുടെ ഉറപ്പ്, ”അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരണകാലത്ത് പണക്കാർക്ക് മാത്രമുള്ള ഇന്റർനെറ്റ് ആക്‌സസ് ഇന്ന് പാവപ്പെട്ടവർക്ക് ലഭിക്കുമെന്ന് മോദി ഉറപ്പാക്കി. “സർജിക്കൽ സ്‌ട്രൈക്കിൽ വിറളിപൂണ്ട പാകിസ്ഥാൻ നേതാക്കൾ കോൺഗ്രസിന്റെ ഷെഹ്‌സാദ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള പ്രാർത്ഥനയിലാണ്.” കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് മോദി പറഞ്ഞു,
മുസ്‌ലിംകൾക്ക് സംവരണം നൽകാനുള്ള ഭരണഘടനയിൽ മാറ്റം വരുത്തുന്നതിൽ കോൺഗ്രസിന്റെ ഒരു രൂപരേഖയും വിജയിക്കാൻ ഞാൻ ജീവിച്ചിരിക്കുന്നതു വരെ അനുവദിക്കില്ലെന്നും മോദി പറഞ്ഞു. ബിജെപിക്ക് നൽകിയ ഓരോ വോട്ടും 500 വർഷങ്ങൾക്ക് ശേഷം രാമക്ഷേത്രം പണിയുന്നതിൽ സംഭാവന നൽകി. എനിക്ക് സ്വന്തമായി വീടോ സൈക്കിളോ പോലുമില്ല, അതേസമയം അഴിമതിക്കാരായ ജെഎംഎമ്മും കോൺഗ്രസ് നേതാക്കളും മക്കൾക്ക് വേണ്ടി വൻ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു.
മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും കഴിഞ്ഞ 25 വർഷത്തിനിടയിൽ താൻ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും, പലാമുവിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.
Read More
- വയനാട്ടിലും അമേഠിയിലും തോൽക്കുമെന്ന് ഭയം, രാഹുൽ റായ്ബറേലിയിലേക്ക് ഒളിച്ചോടി: നരേന്ദ്ര മോദി
- ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ രേവണ്ണയെ പുറത്താക്കി ജെഡിഎസ്
- ‘രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ’: മോദിയുടെ ‘കൂടുതൽ കുട്ടികൾ’ആരോപണത്തിൽ ഒവൈസി
- മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us