scorecardresearch

വയനാട്ടിലും അമേഠിയിലും തോൽക്കുമെന്ന് ഭയം, രാഹുൽ റായ്ബറേലിയിലേക്ക് ഒളിച്ചോടി: നരേന്ദ്ര മോദി

നീണ്ട നാളുകളായുള്ള ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് അമേഠി, റായ്ബറേലി സീറ്റുകളിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു

നീണ്ട നാളുകളായുള്ള ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് അമേഠി, റായ്ബറേലി സീറ്റുകളിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
bjp

നരേന്ദ്ര മോദി

ന്യൂഡൽഹി: വയനാട്ടിലും അമേഠിയിലും തോൽക്കുമെന്ന് ഭയന്നാണ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയിൽ ബിജെപിയെ നേരിടാൻ ധൈര്യപ്പെടണമെന്നും ഓടുകയോ ഭയപ്പെടുകയോ ചെയ്യരുതെന്നും മോദി പരിഹാസരൂപേണ പറഞ്ഞു.

Advertisment

''ഞാൻ നേരത്തെ പറഞ്ഞതുപോലെ വയനാട്ടിൽ രാജകുമാരൻ തോൽക്കാൻ പോകുന്നു. വയനാട്ടിൽ പോളിങ് പൂർത്തിയായാലുടൻ അദ്ദേഹം മറ്റൊരു സീറ്റ് നോക്കാൻ തുടങ്ങുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. അമേഠിയിൽ തോൽക്കുമെന്ന് ഭയന്നാണ് രാഹുൽ റായ്ബറേലിയിലേക്ക് ഓടിയത്,'' മോദി തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. 

നീണ്ട നാളുകളായുള്ള ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് അമേഠി, റായ്ബറേലി സീറ്റുകളിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കും. രണ്ട് പതിറ്റാണ്ടിലേറെയായി നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനമുള്ള അമേഠിയിൽ കിഷോരി ലാൽ ശർമ്മ മത്സരിക്കും. നാമനിര്‍ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ചയാണ് സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി വിമുഖത കാട്ടിയതോടെയാണ്, 2004 മുതൽ അമ്മ സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറേലിയിൽ നിന്ന് മത്സരിക്കാൻ രാഹുൽ സമ്മതിച്ചതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.

Read More

Advertisment
Rahul Gandhi Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: