/indian-express-malayalam/media/media_files/uploads/2017/10/owaisi-owaisi.jpg)
ഇന്ത്യയിൽ ഏറ്റവുമധികം കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം വിഭാഗത്തിലെ പുരുഷന്മാരാണെന്നും ഒവൈസി പറഞ്ഞു
ഡൽഹി: മുസ്ലീങ്ങൾക്ക് കൂടുതൽ കുട്ടികളുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. രാജ്യത്ത് മുസ്‌ലിംകളുടെ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞുവെന്നും ഇന്ത്യയിൽ ഏറ്റവുമധികം കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം വിഭാഗത്തിലെ പുരുഷന്മാരാണെന്നും ഒവൈസി പറഞ്ഞു. പ്രധാനമന്ത്രിക്ക് ഒരു ഗ്യാരണ്ടി മാത്രമേയുള്ളൂവെന്നും അത് മുസ്ലീങ്ങളേയും ദളിതരേയും വെറുക്കുക എന്നതാണെന്നും ഒവൈസി തുറന്നടിച്ചു.
“മോദി സർക്കാരിന്റെ കണക്കുകൾ പ്രകാരം നമ്മുടെ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞു. വാസ്തവത്തിൽ, മുസ്ലീം പുരുഷന്മാരാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത്, ഇത് പറയാൻ എനിക്ക് ഒരു നാണവും തോന്നുന്നില്ല. “നരേന്ദ്ര മോദിക്ക് ഒരു ഗ്യാരണ്ടിയേ ഉള്ളൂ: മുസ്ലീങ്ങളെയും ദലിതരെയും വെറുക്കുക... മുസ്ലീങ്ങൾ ഈ രാജ്യത്ത് ഒരുനാൾ ഭൂരിപക്ഷമാകുമെന്ന് നമ്മുടെ ഹിന്ദു സഹോദരങ്ങളെ വിശ്വസിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പ്രധാനമന്ത്രി മോദി, നിങ്ങൾ എത്രനാൾ മുസ്ലീങ്ങളെ ഭയപ്പെടുത്തും? മോദിയുടെ പ്രസംഗത്തോട് പ്രതികരിച്ചുകൊണ്ട് ഒവൈസി ചോദിച്ചു.
ഏപ്രിൽ 21 ന് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ഒരു റാലിയിൽ സംസാരിക്കവെ, കോൺഗ്രസിന് അധികാരം ലഭിച്ചാൽ രാജ്യത്തിന്റെ സമ്പത്ത് "നുഴഞ്ഞുകയറ്റക്കാർക്കും" "കൂടുതൽ കുട്ടികളുള്ളവർക്കും" വിതരണം ചെയ്യുമെന്നായിരുന്നു മോദിയുടെ പ്രസംഗം. പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രിക്കെതിരായ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതിയിൽ പ്രതികരണം തേടി ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്ക്ക് നോട്ടീസ് അയച്ചിരുന്നു.
Read More
- മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
- 'കൈയ്യടിക്കാനും പാത്രം കൊട്ടാനുമൊക്കെ പറയും' ; ഇനി മോദി കരയുമെന്നും രാഹുൽ ഗാന്ധി
- മോദിയുടേയും രാഹുലിന്റേയും പെരുമാറ്റചട്ട ലംഘനം; പാർട്ടി അദ്ധ്യക്ഷൻമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
- പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ച് അഖിലേഷ് കളത്തിലേക്ക്; യു.പിയിൽ എസ്.പിയുടെ അപ്രതീക്ഷിത ട്വിസ്റ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.