/indian-express-malayalam/media/media_files/zmX5rSyLQK0RKTrdDvZk.jpg)
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കേ അഖിലേഷ് പത്രികാ സമർപ്പണം നടത്തി
ലക്നൗ: സമാജ് വാദി പാർട്ടി കോട്ടയെന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ വിശേഷിപ്പിക്കപ്പെട്ടിരുന്ന ഉത്തർ പ്രദേശിലെ കനൗജ് മണ്ഡലത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുമായി എസ്.പി. കനൗജിൽ പാർട്ടി അദ്ധ്യക്ഷനും നിലവിൽ എംഎൽഎയുമായ അഖിലേഷ് യാദവ് മത്സരിക്കും. കനൗജ് മണ്ഡലത്തിൽ നിന്ന് തേജ് പ്രതാപ് യാദവിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷമാണ് എസ്.പിയുടെ ഈ അപ്രതീക്ഷിത നീക്കം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കേ അഖിലേഷ് പത്രികാ സമർപ്പണം നടത്തി. മെയ് 13 നാണ് കനൗജിൽ വോട്ടെടുപ്പ് നടക്കുക.
“ഇവിടെ ചോദ്യം സീറ്റിൽ നിന്നുള്ള ചരിത്ര വിജയമാണ്. ഇന്ത്യാ ബ്ലോക്കിന് വേണ്ടി ജനങ്ങൾ മനസ്സ് ഉറപ്പിച്ചതിനാൽ ഈ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടും. ജനങ്ങൾ എൻഡിഎയ്‌ക്കെതിരെ വോട്ട് ചെയ്യാൻ പോകുകയാണ്. പത്രികാ സമർപ്പണത്തിന് ശേഷം വിജയവും എൻഡിഎയെ പരാജയപ്പെടുത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അഖിലേഷ് പറഞ്ഞു.
തിങ്കളാഴ്ചയാണ് അഖിലേഷിന്റെ അനന്തരവൻ കൂടിയായ തേജ് പ്രതാപിനെ കനൗജിൽ നിന്നുള്ള പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മുലായം സിംഗ് യാദവിന്റെ മൂത്ത സഹോദരൻ രത്തൻ സിംഗ് യാദവിന്റെ മാതൃ കൊച്ചുമകനും ആർജെഡി നേതാവ് ലാലു പ്രസാദിന്റെ മരുമകനുമാണ് തേജ് പ്രതാപ്. 2014-2019 കാലയളവിൽ മെയിൻപുരിയിൽ നിന്നുള്ള എസ്.പി എംപിയായിരുന്നു അദ്ദേഹം.
1999 മുതൽ 2019-ൽ ബി.ജെ.പി പിടിച്ചെടുക്കുന്നത് വരെ എസ്.പി ആറ് തവണയാണ് കനൗജിൽ നിന്ന് വിജയിച്ചിട്ടുള്ളത്. എസ്.പിയുടെ കോട്ടയായാണ് ഈ മണ്ഡലം കണക്കാക്കപ്പെട്ടിരുന്നത്. 2000-ൽ അഖിലേഷ് ആദ്യം കണ്ണൗജ് സീറ്റിൽ വിജയിക്കുകയും പിന്നീട് 2004-ലും 2009-ലും അതിനെ പ്രതിനിധീകരിക്കുകയും ചെയ്തിരുന്നു. 2012-ൽ യുപി മുഖ്യമന്ത്രിയായതിന് ശേഷം അദ്ദേഹം സീറ്റ് ഒഴിഞ്ഞു, തുടർന്ന് അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് അവിടെ നിന്ന് ഉപതിരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിച്ചിരുന്നു.
മണ്ഡലത്തിന്റെ ഈ ചരിത്രം തന്നെയാണ് അഖിലേഷ് വീണ്ടും ഇവിടെ നിന്നും ജനവിധി തേടാൻ എത്തുന്നതിലെ പ്രധാന കാരണവും. അഖിലേഷിലൂടെ തങ്ങളുടെ കോട്ടയായിരുന്ന മണ്ഡലം തിരിച്ചുപിടിക്കുകയാണ് എസ് പി ലക്ഷ്യമിടുന്നത്. ഒപ്പം അഖിലേഷ് കൂടി മത്സര രംഗത്തേക്ക് ഇറങ്ങുന്നതോടെ ഇന്ത്യാ മുന്നണിക്കും തിരഞ്ഞെടുപ്പിൽ പുതിയ ഊർജ്ജമാകും എന്നും എസ്പിയും മുന്നണിയും വിലയിരുത്തുന്നു.
Read More
- 'പാർട്ടിയെ കുടുംബസ്വത്താക്കി മാറ്റി മക്കൾക്ക് കൈമാറിയവർ'; കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി
- രണ്ടാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം; മണിപ്പൂരിൽ മൂന്ന് സ്ഫോടനങ്ങൾ
- 'നിലവിലെ സംവിധാനം ശക്തിപ്പെടുത്താൻ എന്താണ് വേണ്ടതെന്ന് നോക്കാം’: ഇവിഎം കേസിൽ സുപ്രീംകോടതി
- സുപ്രീം കോടതിയുടെ വിമർശനത്തിന് പിന്നാലെ പരസ്യ ക്ഷമാപണവുമായി പതഞ്ജലി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.