/indian-express-malayalam/media/media_files/uploads/2017/04/machineindia-vote-election-politics-counting_bbdbdebe-1f86-11e7-89d6-c3c500e93e5a.jpg)
ഇവിഎമ്മിന്റെ സോഫ്റ്റ് വെയർ വിശദാംശങ്ങൾ അടക്കമുള്ളവ ഇന്ന് തന്നെ കോടതിയെ ബോധിപ്പിക്കാനാണ് കമ്മീഷന് കോടതി നിർദ്ദേശം നൽകിയിരുന്നത്
ഡൽഹി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎംഎസ്) വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) പേപ്പർ സ്ലിപ്പുകൾ ഉപയോഗിച്ച് വോട്ടെണ്ണൽ 100 ശതമാനം ക്രോസ് വെരിഫിക്കേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി വിധി പറയുന്നതിനായി മാറ്റി. വിഷയത്തിൽ ചില കാര്യങ്ങളിൽ വ്യക്തത ആവശ്യമുള്ളതിനാൽ അവ പഠിച്ച ശേഷം വിധി പറയാമെന്ന് കോടതി വ്യക്തമാക്കി. നിലവിലെ സംവിധാനം കൂടുതൽ സുതാര്യവും ശക്തവുമാക്കാനുള്ള നടപടികളെ കുറിച്ച് ആലോചിക്കാമെന്നും കോടതി പറഞ്ഞു.
“ഞങ്ങൾക്ക് ചില ചോദ്യങ്ങളുള്ളതിനാൽ കാര്യം ദിശകൾക്കായി ലിസ്‌റ്റ് ചെയ്‌തു. ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. വിധി മാറ്റിവച്ചു,” കോടതി ഉദ്ധരിച്ചു. എന്തുചെയ്യാനാകുമെന്ന് നമുക്ക് നോക്കാം, എന്തെങ്കിലും സംരക്ഷണം ആവശ്യമുണ്ടെങ്കിൽ, നിലവിലെ സംവിധാനം ശക്തിപ്പെടുത്താൻ എന്താണ് വേണ്ടതെന്ന് നോക്കാം, കോടതി പറഞ്ഞു.
നേരത്തെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) പ്രവർത്തനം സംബന്ധിച്ച് വ്യക്തത വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇവിഎമ്മിന്റെ സോഫ്റ്റ് വെയർ വിശദാംശങ്ങൾ അടക്കമുള്ളവ ഇന്ന് തന്നെ കോടതിയെ ബോധിപ്പിക്കാനാണ് കമ്മീഷന് കോടതി നിർദ്ദേശം നൽകിയിരുന്നത്. ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ നേരിട്ടെത്തി ബോധിപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) പേപ്പർ സ്ലിപ്പുകൾ ഉപയോഗിച്ച് ഇവിഎമ്മുകളിലെ വോട്ടെണ്ണൽ 100 ശതമാനം ക്രോസ് വെരിഫിക്കേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിർദ്ദേശങ്ങൾ.
ഏപ്രിൽ 26 ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പാണ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ഇവിഎമ്മുകളുടെ സോഴ്‌സ് കോഡ് വെളിപ്പെടുത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. “അത് വെളിപ്പെടുത്താൻ പാടില്ല. അത് ദുരുപയോഗം ചെയ്യും,” ബെഞ്ച് പറഞ്ഞു. സോഴ്‌സ് കോഡ് എന്നത് മെഷീനിലേക്ക് കോഡ് ചെയ്‌തിരിക്കുന്ന ഒരു കൂട്ടം നിർദ്ദേശങ്ങളെ സൂചിപ്പിക്കുന്നു, അത് എങ്ങനെ പ്രവർത്തിക്കണമെന്ന് പറയുന്നു. ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ഇവിഎമ്മിലുള്ളതെന്ന് ഓർമ്മിപ്പിച്ച കോടതി കൺട്രോൾ യൂണിറ്റിന് മൈക്രോകൺട്രോളർ ഉണ്ടോയെന്ന് അറിയണമെന്നും ആവശ്യപ്പെട്ടിരുന്നു.
മൈക്രോ കണ്‍ട്രോളര്‍ കണ്ട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളതെന്നും ഇത് ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നതെന്നും കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റുകള്‍ എത്രയാണെന്നും
വോട്ടിങ് മെഷീന്‍ സീല്‍ ചെയ്തു സൂക്ഷിക്കുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റും വിവി പാറ്റും സീല്‍ ചെയ്യന്നുണ്ടോയെന്നും ചോദിച്ച ബെഞ്ച് ഇലക്ടോണിക് വോട്ടിങ് മെഷീനിലെ ഡേറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ എന്ന് വ്യക്തമാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
"ഇവിഎമ്മുകളുടെ പരിധിയെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും നിങ്ങൾ സംസാരിക്കുമ്പോൾ, കൺട്രോൾ യൂണിറ്റിനും വിവിപാറ്റിനും സീൽ ഉണ്ടായിരിക്കുമെന്നും കൺട്രോൾ യൂണിറ്റിൽ മാത്രം പരിമിതപ്പെടുത്തിയിട്ടില്ലെന്നും ഞങ്ങൾ കരുതുന്നു. ഞങ്ങൾക്ക് അതിനെക്കുറിച്ച് വ്യക്തത വേണം". കോടതി പറഞ്ഞു.
Read More
- 'മാപ്പ്' മൈക്രോസ്കോപ്പിലൂടെ നോക്കണോ? പതഞ്ജലിക്കെതിരെ സുപ്രീം കോടതി
- പ്രതിപക്ഷവും ഇന്ത്യ മുന്നണിയും രാജ്യത്തെ ജനങ്ങളുടെ സ്വത്തിൽ കണ്ണുവയ്ക്കുന്നു: പ്രധാനമന്ത്രി
- ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിച്ച മുയിസുവിന്റെ പാർട്ടിക്ക് മാലദ്വീപ് തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം
- പ്രധാനമന്ത്രിയുടേത് വിദ്വേഷ പ്രസംഗം, കോൺഗ്രസിന്റെ പ്രകടനപത്രിക എല്ലാവർക്കും നീതി ഉറപ്പാക്കുന്നത്: മല്ലികാർജുൻ ഖാർഗെ
- ഇന്ത്യ മുന്നണിയിൽ രാജ്യത്തെ നയിക്കാൻ കഴിവുള്ള ആരുണ്ട്? ഒരാളെ ചൂണ്ടിക്കാണിക്കൂ: ദേവഗൗഡ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.