/indian-express-malayalam/media/media_files/4iFFHTiZKd4TmUDohXPn.jpg)
ഫയൽ ചിത്രം
ഡൽഹി: കോണ്‍ഗ്രസിനെ തിരഞ്ഞെടുത്താല്‍ അവര്‍ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞു കയറിയവര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്ന വിവാദമായ മുസ്ലിം വിരുദ്ധ പരാർമർശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും ഇന്ത്യ മുന്നണിക്കെതിരെ സമാനമായ പ്രസ്താവന ആവർത്തിച്ചു. പ്രതിപക്ഷവും ഇന്ത്യ മുന്നണിയും രാജ്യത്തെ ജനങ്ങളുടെ സ്വത്തിലും വസ്തുവകകളിലും കണ്ണുവയ്ക്കുകയാണെന്നാണ് പ്രധാനമന്ത്രി ഇന്ന് നടത്തിയ പ്രധാന വിമർശനം.
“ആരൊക്കെ എത്രയാണ് സമ്പാദിക്കുന്നത്, നിങ്ങൾക്ക് എത്ര സ്വത്തുണ്ട്, നിങ്ങൾക്ക് എത്ര പണമുണ്ട്, നിങ്ങൾക്ക് എത്ര വീടുണ്ട് എന്ന് അന്വേഷിക്കുമെന്ന് കോൺഗ്രസിന്റെ ഷെഹ്‌സാദ (യുവരാജാവ്) പറയുന്നു. ഈ സ്വത്ത് സർക്കാർ ഏറ്റെടുത്ത് എല്ലാവർക്കും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും സ്വർണ്ണമുണ്ട്. ഇത് പവിത്രമായി കണക്കാക്കപ്പെടുന്നു. നിയമവും ഇതിനെ സംരക്ഷിക്കുന്നു. അവരുടെ കണ്ണുകൾ നിങ്ങളുടെ താലികളിലാണ്," പ്രധാനമന്ത്രി ഇന്ന് അലിഗഡിലെ റാലിയിൽ പറഞ്ഞു.
കോണ്‍ഗ്രസിനെ തിരഞ്ഞെടുത്താല്‍ അവര്‍ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞു കയറിയവര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നായിരുന്നു മോദിയുടെ ഇന്നലെ വിവാദ പ്രസ്താവന. ''ഭരണത്തിൽ ഉണ്ടായിരുന്ന സമയത്ത് കോണ്‍ഗ്രസ് പറഞ്ഞത് രാജ്യത്തിന്റെ സമ്പത്തില്‍ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിങ്ങള്‍ക്കാണ് എന്നാണ്. എന്നുവച്ചാല്‍ ഇപ്പോഴും അവര്‍ ഈ സമ്പത്ത് വിതരണം ചെയ്യുന്നത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്കായിരിക്കും, നുഴഞ്ഞു കയറിയവര്‍ക്കുമായിരിക്കും. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവര്‍ക്ക് നല്‍കണോ? നിങ്ങള്‍ക്ക് അതിന് സമ്മതമാണോ?'' മോദി തിരഞ്ഞെടുപ്പ് യോഗത്തില്‍ ചോദിച്ചു.
''കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ പറയുന്നതനുസരിച്ച് നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൈവശമുള്ള സ്വര്‍ണം അവരെടുത്ത് നേരത്തെ പറഞ്ഞതുപോലെ വിതരണം ചെയ്യും. രാജ്യത്തിന്റെ സമ്പത്തിന് മുകളില്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ളത് മുസ്ലിങ്ങള്‍ക്കാണെന്ന് പറഞ്ഞത് മന്‍മോഹന്‍ സിങ് സര്‍ക്കാരാണ്. ഈ അര്‍ബന്‍ നക്‌സല്‍ ചിന്താഗതികള്‍ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാലകള്‍ പോലും ബാക്കിവയ്ക്കില്ല,'' ഇതായിരുന്നു മോദിയുടെ പരാമര്‍ശം.
പ്രസംഗം പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്നത്. ഇതിനെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും തന്റെ പദവിയുടെ അന്തസ്സ് മോദിയോളം താഴ്ത്തിയിട്ടില്ലെന്ന് രൂക്ഷമായി വിമർശിച്ചു.
Read More
- ബലാത്സംഗത്തിനിരയായ പതിനാലുകാരിക്ക് ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി
- കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകും; മുസ്ലിം വിരുദ്ധ പരാമർശവുമായി പ്രധാനമന്ത്രി
- കേജ്രിവാളിനെ അപായപ്പെടുത്തുമോ എന്ന് ഭയമുണ്ട്; ആരോപണവുമായി ആം ആദ്മി
- ബിഹാറിലെ എൻഡിഎയുടെ ഏക മുസ്ലിം എംപി ആർജെഡിയിൽ ചേർന്നു
- ഭാവിയിലേക്കുള്ള പുതിയ യാത്രയുടെ തുടക്കമാണ് തിരഞ്ഞെടുപ്പെന്ന് നരേന്ദ്ര മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.