/indian-express-malayalam/media/media_files/Z0JrnEBitxqudKnoy6cv.jpg)
സുപ്രീം കോടകി (ഫയൽചിത്രം)
ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി. പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ സമർപ്പിച്ച ഹർജി നിരസിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
''കുട്ടിക്ക് 14 വയസേ ആയിട്ടുള്ളൂ, അതിനാൽ ഞങ്ങൾ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകും. ഇത് ബലാത്സംഗക്കേസാണ്, ഇതൊരു അസാധാരണ കേസാണ്,'' ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. ഗർഭച്ഛിദ്രത്തിനായി ഡോക്ടർമാരുടെ ഒരു ടീമിനെ രൂപീകരിക്കാൻ മുംബൈയിലെ ലോകമാന്യ തിലക് ഹോസ്പിറ്റലിലെ ഡീനോട് സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചു. അതിനുള്ള എല്ലാ മെഡിക്കൽ, ഗതാഗത ചെലവുകളും സംസ്ഥാനം വഹിക്കണമെന്നും കോടതി വിധിച്ചു.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് (എംടിപി ആക്ട്) പ്രകാരം ഡോക്ടറുടെ നിർദേശപ്രകാരം 20 ആഴ്ചയായ ഗർഭം അവസാനിപ്പിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. 20-24 ആഴ്ചയായെങ്കിൽ ചില പ്രത്യേക കേസുകളിൽ രണ്ടു രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാരുടെ അനുവദനീയപ്രകാരം ഗർഭം അലസിപ്പിക്കാൻ അനുമതി നൽകാറുണ്ട്.
Read More
- കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകും; മുസ്ലിം വിരുദ്ധ പരാമർശവുമായി പ്രധാനമന്ത്രി
- കേജ്രിവാളിനെ അപായപ്പെടുത്തുമോ എന്ന് ഭയമുണ്ട്; ആരോപണവുമായി ആം ആദ്മി
- ബിഹാറിലെ എൻഡിഎയുടെ ഏക മുസ്ലിം എംപി ആർജെഡിയിൽ ചേർന്നു
- ഭാവിയിലേക്കുള്ള പുതിയ യാത്രയുടെ തുടക്കമാണ് തിരഞ്ഞെടുപ്പെന്ന് നരേന്ദ്ര മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.