scorecardresearch

കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകും; മുസ്ലിം വിരുദ്ധ പരാമർശവുമായി പ്രധാനമന്ത്രി

രാജസ്ഥാനിലെ ബനസ്വരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിം വിരുദ്ധ പരാമർശവുമായി കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി വീണ്ടും കള്ളം പറയുകയാണെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര ആരോപിച്ചു.

രാജസ്ഥാനിലെ ബനസ്വരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിം വിരുദ്ധ പരാമർശവുമായി കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി വീണ്ടും കള്ളം പറയുകയാണെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര ആരോപിച്ചു.

author-image
WebDesk
New Update
PM Modi | Narendra Modi

(Photo: BJP Rajasthan/ X)

ജയ്പൂർ: രാജസ്ഥാനിലെ ബനസ്വരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിം വിരുദ്ധ പരാമർശവുമായി കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ വോട്ട് ചെയ്തു അധികാരത്തിലെത്തിച്ചാൽ രാജ്യത്തിന്റെ സമ്പത്ത് "നുഴഞ്ഞു കയറ്റക്കാർ" ആയവർക്കും "കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും," നൽകുമെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.

Advertisment

നേരത്തെ കോൺഗ്രസ് സർക്കാർ ഉണ്ടായിരുന്നപ്പോൾ രാജ്യത്തിന്റെ സമ്പത്തിൽ ആദ്യത്തെ അധികാരം മുസ്ലിംങ്ങൾക്കാണ് എന്നാണ്. അതിനർത്ഥം അവർക്ക് അധികാരം ലഭിച്ചാൽ കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കാണ് അവർ സമ്പത്തെല്ലാം കൊടുക്കുക എന്നാണ്. നിങ്ങൾ അധ്വാനിച്ച് ഉണ്ടാക്കിയ പണമെല്ലാം നുഴഞ്ഞുകയറ്റക്കാർക്ക് നൽകണോ? നിങ്ങൾ ഇതിനെ അംഗീകരിക്കുന്നുണ്ടോ?

കോൺഗ്രസ് പറയുന്നത് അമ്മമാരുടേയും പെൺമക്കളുടേയും പക്കലുള്ള സ്വർണ്ണത്തിന്റെ കണക്കെടുക്കുമെന്നാണ്, ആ പണം എന്നിട്ട് വിതരണം ചെയ്യുമെന്നാണ്. മുസ്ലിംങ്ങൾക്കാണ് സമ്പത്തിൽ ആദ്യത്തെ അധികാരമുള്ളതെന്ന് പറഞ്ഞത് മൻമോഹൻ സിങ് സർക്കാരാണ്. സഹോദരീ സഹോദരന്മാരെ... ഈ അർബൻ നക്സൽ ചിന്താഗതി പ്രകാരം നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടേയും താലിമാല പോലും ബാക്കിയുണ്ടാകില്ല," മോദി പറഞ്ഞു.

പ്രധാനമന്ത്രി വീണ്ടും കള്ളം പറയുകയാണെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര ആരോപിച്ചു. പ്രധാനമന്ത്രിക്ക് അബദ്ധത്തിൽ പോലും സത്യം പറയാൻ കഴിയില്ലെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ ഹെഡ് ജയറാം രമേശും സോഷ്യൽ മീഡിയയിൽ പറഞ്ഞു.

Advertisment

2006ൽ ദേശീയ വികസന കൗൺസിലിൻ്റെ യോഗത്തിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞത് “ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് വികസനത്തിൻ്റെ ഫലങ്ങളിൽ തുല്യമായി പങ്കുചേരാൻ ശാക്തീകരിക്കപ്പെടുന്നതിന്, നൂതനമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും, അവർക്ക് വിഭവങ്ങളുടെ ആദ്യ അവകാശവാദം ഉണ്ടായിരിക്കണം," എന്നുമാണെന്നും ജയറാം രമേശ് വിശദീകരിച്ചു.

ഭരണഘടനയെക്കുറിച്ച് നുണകൾ പ്രചരിപ്പിച്ച് കോൺഗ്രസ് പൊതുജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുകയാണെന്ന് ഞായറാഴ്ചത്തെ റാലിയിൽ നരേന്ദ്ര മോദി ആവർത്തിച്ചു പറഞ്ഞു. “ചിലപ്പോൾ അവർ ആദിവാസികളിലോ ദലിതുകളിലോ ന്യൂനപക്ഷങ്ങളിലോ ഭയം സൃഷ്ടിക്കുന്നു. ഈ ദിവസങ്ങളിൽ, അവർ തിരഞ്ഞെടുപ്പ് സമയത്ത് ഭരണഘടനയെക്കുറിച്ചോ സംവരണത്തെക്കുറിച്ചോ നുണകൾ പ്രചരിപ്പിക്കുകയാണ്. ആദിവാസികൾ അവരുടെ അവകാശങ്ങൾ മനസ്സിലാക്കാൻ മിടുക്കരായതിനാൽ അവരുടെ നുണകൾ പ്രവർത്തിക്കില്ലെന്ന് അവർക്ക് നന്നായി അറിയാം,” മോദി പറഞ്ഞു.

Read More

Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: