/indian-express-malayalam/media/media_files/uploads/2017/01/mehbooba-mufti.jpg)
അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ നിന്നുമാണ് മെഹൂബ പിഡിപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്
ശ്രീനഗർ: ജമ്മു കശ്മീരിന്റെ മൂല്യങ്ങളും സ്വത്വവും സംരക്ഷിക്കാനുള്ള അവസരമാണ് ലോക്സഭാ തിരഞ്ഞെടുപ്പെന്ന് മുൻ മുഖ്യമന്ത്രിയും പിഡിപി അദ്ധ്യക്ഷയുമായ മെഹബൂബ മുഫ്തി. ഈ തിരഞ്ഞെടുപ്പിൽ വികസനം മാത്രമാവില്ല ചർച്ച ചെയ്യപ്പെടുന്നതെന്നും ജമ്മു കശ്മീരിന്റെ പരമ്പരാഗത മൂല്യങ്ങളും അസ്തിത്വവും സംരക്ഷിക്കപ്പെടണം എന്നതിനാവും മുൻതൂക്കമെന്നും മെഹബൂബ മുഫ്തി പറഞ്ഞു. തെക്കൻ കശ്മീരിലെ പഹൽഗാമിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
“ഈ തിരഞ്ഞെടുപ്പ് റോഡുകൾ നിർമ്മിക്കുന്നതിനോ വെള്ളവും വൈദ്യുതിയും നൽകുന്നതിനോ വേണ്ടിയുള്ളതല്ല. ഈ തിരഞ്ഞെടുപ്പ് ജമ്മു കശ്മീരിന്റെ വ്യക്തിത്വവും, ഇവിടെയുള്ള യുവാക്കളുടെ അന്തസ്സും സംരക്ഷിക്കുന്നതിനും ജമ്മു കശ്മീരിന്റെ വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ളതാണ്,” മെഹബൂബ പറഞ്ഞു
തന്റെ പിതാവ് മുഫ്തി മുഹമ്മദ് സയീദിന് പഹൽഗാമിലെ ജനങ്ങൾ ഏറെ പ്രയപ്പെട്ടവരാണെന്നും മെഹബൂബ പറഞ്ഞു. “എന്റെ പിതാവിന് ഈ പ്രദേശത്തോട് താൽപ്പര്യമുള്ളതിനാൽ എനിക്ക് പഹൽഗാമിനോട് ഒരു പ്രത്യേക വാത്സല്യമുണ്ട്. അദ്ദേഹം ഇവിടെ ഒരുപാട് സേവനങ്ങൾ ചെയ്തു, എന്നെ സ്വാഗതം ചെയ്യാൻ വന്ന ആളുകളോട് ഞാൻ നന്ദിയുള്ളവളാണ്. ഇത് എന്റെ സ്വന്തം പ്രദേശമാണ്, ഞാൻ വിജയിക്കുമ്പോൾ അവരുടെ വികസന ആവശ്യങ്ങൾ പരിഹരിക്കപ്പെടും, ”അവർ പറഞ്ഞു.
അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ നിന്നുമാണ് മെഹൂബ പിഡിപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പഹൽഗാമിൽ നടന്ന റോഡ് ഷോയിലും അവർ പങ്കെടുത്തു. അനന്ത്‌നാഗ്-രജൗരി മണ്ഡലത്തിലെ വോട്ടെടുപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലുള്ള മെയ് ഏഴിനാണ് നടക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.