/indian-express-malayalam/media/media_files/FClgsLHKLAF21heNfbkI.jpg)
Delhi Chief Minister Arvind Kejriwal
ന്യൂഡൽഹി: പതിവായി വൈദ്യപരിശോധന നടത്തണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി, റൂസ് അവന്യൂ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു. ജയിലിൽ കഴിയുന്ന കെജ്‌രിവാൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താൻ മനപൂർവം മാമ്പഴം കഴിക്കുകയാണെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച കോടതിയെ അറിയിച്ചിരുന്നു.
ഇത് തെറ്റാണെന്നും, ജയിലിൽ കഴിയവേ 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചിരുന്നുവെന്നും, മൂന്ന് തവണ മാത്രമാണ് മാങ്ങ ഉണ്ടായിരുന്നതെന്നും കെജ്‌രിവാളിനായി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി കോടതിയെ അറിയിച്ചു.
ഇൻസുലിൻ ആവശ്യപ്പെട്ടുകൊണ്ട് ദിവസവും 15 മിനിറ്റ് വിസി മുഖേന തൻ്റെ ഡോക്ടർമാരുമായി കൂടിയാലോചന നടത്തണമെന്ന കെജ്‌രിവാളിൻ്റെ അപേക്ഷയിൽ കോടതി ഇഡിയോട് മറുപടി ആവശ്യപ്പെട്ടു. കൂടാതെ, കസ്റ്റഡിയിൽ കഴിയുന്ന കാലയളവിൽ കെജ്‌രിവാൾ കഴിച്ചത് കോടതി അംഗീകരിച്ച ഭക്ഷണക്രമമാണോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
അതേ സമയം, അരവിന്ദ് കെജ്‌രിവാളിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. ജയിലിൽ അദ്ദേഹത്തിന് എന്തും സംഭവിക്കാമെന്നും, മുഖ്യമന്ത്രിയുടെ ആരോഗ്യത്തെ ബിജെപി കളിയാക്കുകയാണെന്നും സഞ്ജയ് സിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പല ബിജെപി നേതാക്കൾക്കും പ്രമേഹമുണ്ട്. അവർ എത്ര ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് അവരോട് ചോദിക്കുക. രാജ്യം മുഴുവൻ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. രാജ്യവും ജനങ്ങളും നിങ്ങളോട് പൊറുക്കില്ലെന്നും, സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു.
Read More
- കീടനാശിനി സാന്നിധ്യം; എവറസ്റ്റ് ഫിഷ് കറി മസാല തിരിച്ചുവിളിക്കാൻ ഉത്തരവിട്ട് സിംഗപ്പൂർ
- രാഷ്ട്രീയ പോസ്റ്റുകൾ നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്; വിയോജിപ്പോടെ നീക്കം ചെയ്യുന്നുവെന്ന് എക്സ്
- കനയ്യയെ ഡൽഹിയിലേക്ക് ഇറക്കി കോൺഗ്രസ്; 15-ാം സ്ഥാനാർത്ഥി പട്ടിക പുറത്ത്
- തിരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രിയെ വിദേശരാജ്യങ്ങൾ ക്ഷണിക്കുന്നു; മോദിയുടെ വിജയം ലോകത്തിന് വരെ ഉറപ്പെന്ന് രാജ്നാഥ് സിംഗ്
- ആണവായുധങ്ങൾക്കെതിരായ നിലപാടുള്ളവർക്ക് ഇന്ത്യയെ സംരക്ഷിക്കാനാകില്ല; പ്രധാനമന്ത്രി മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us