scorecardresearch

രാഷ്ട്രീയ പോസ്റ്റുകൾ നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്; വിയോജിപ്പോടെ നീക്കം ചെയ്യുന്നുവെന്ന് എക്സ്

തിരഞ്ഞെടുപ്പ് കമ്മീഷൻ ലിസ്റ്റ് ചെയ്തിരിക്കുന്ന ചില നേതാക്കളുടെയും പാർട്ടികളുടേയും പോസ്റ്റുകളാണ് കമ്മീഷന്റെ നിർദ്ദേശപ്രകാരം നീക്കം ചെയ്തത്

തിരഞ്ഞെടുപ്പ് കമ്മീഷൻ ലിസ്റ്റ് ചെയ്തിരിക്കുന്ന ചില നേതാക്കളുടെയും പാർട്ടികളുടേയും പോസ്റ്റുകളാണ് കമ്മീഷന്റെ നിർദ്ദേശപ്രകാരം നീക്കം ചെയ്തത്

author-image
WebDesk
New Update
Election Commission

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണിതെന്ന് കമ്മീഷനെ വിമർശിച്ചുകൊണ്ട് എക്സ് തങ്ങളുടെ പോസ്റ്റിൽ കുറിച്ചു

ഡൽഹി: തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവനുസരിച്ച്, ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ചില രാഷ്ട്രീയ പോസ്റ്റുകൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ലിസ്റ്റ് ചെയ്തിരിക്കുന്ന ചില നേതാക്കളുടെയും പാർട്ടികളുടേയും പോസ്റ്റുകളാണ് കമ്മീഷന്റെ നിർദ്ദേശപ്രകാരം നീക്കം ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ തീർത്തും വിയോജിക്കുന്നതായും എക്സ് വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണിതെന്ന് കമ്മീഷനെ വിമർശിച്ചുകൊണ്ട് എക്സ് തങ്ങളുടെ പോസ്റ്റിൽ കുറിച്ചു. 

Advertisment

തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കമ്മീഷന്റെ ലിസ്റ്റിലുള്ള രാഷ്ട്രീയക്കാരുടെയും പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പ്രസംഗങ്ങൾ അടങ്ങിയ ചില പോസ്റ്റുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ആം ആദ്മി പാർട്ടി, വൈഎസ്ആർസിപി, തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു, ബിഹാർ ഉപമുഖ്യമന്ത്രിയും സംസ്ഥാന ബിജെപി അധ്യക്ഷനുമായ സാമ്രാട്ട് ചൗധരി എന്നിവരുടെ പോസ്റ്റുകളിലാണ് നിരോധനം. 

എക്സിന്റെ ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്‌സ് ടീം പോസ്റ്റ് ചെയ്തലേഖനത്തിൽ, എക്‌സ് തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി.  “തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാർ, രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർത്ഥികൾ എന്നിവരിൽ നിന്ന് പങ്കിടുന്ന രാഷ്ട്രീയ പ്രസംഗങ്ങൾ അടങ്ങിയ പോസ്റ്റുകളിൽ എക്‌സ് നടപടിയെടുക്കണമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവുകൾ പാലിച്ചുകൊണ്ട്, ഞങ്ങൾ ഈ പോസ്റ്റുകൾ തിരഞ്ഞെടുപ്പ് കാലയളവിന്റെ ശേഷിക്കുന്ന സമയത്തേക്ക് തടഞ്ഞുവച്ചു; എന്നാൽ ഞങ്ങൾ ഈ പ്രവർത്തനങ്ങളോട് വിയോജിക്കുന്നു, അഭിപ്രായ സ്വാതന്ത്ര്യം ഈ പോസ്റ്റുകളിലേക്കും പൊതുവെ രാഷ്ട്രീയ പ്രസംഗങ്ങളിലേക്കും വ്യാപിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രശ്നബാധിതരായ ഉപയോക്താക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സുതാര്യതയുടെ താൽപര്യം കണക്കിലെടുത്താണ് നീക്കം ചെയ്യൽ ഉത്തരവുകൾ പ്രസിദ്ധീകരിക്കുന്നതെന്നും അതിൽ പറയുന്നു. 

എന്നാൽ എക്സിന്റെ വിയോജിപ്പിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്ഥാനാർത്ഥികളുടെയോ നേതാക്കളുടെയോ സ്വകാര്യ ജീവിതത്തെ വിമർശിച്ചതിനും തെളിവുകളില്ലാത്ത ആരോപണങ്ങളുടെ പേരിലുള്ള  വിമർശനത്തിനുമെതിരായ മാതൃകാ പെരുമാറ്റച്ചട്ടം ലംഘനത്തിന് വൈഎസ്ആർസിപിയുടെയും ചന്ദ്രബാബു നായിഡുവിന്റേയും ഓരോ പോസ്റ്റ് വീതം നീക്കം ചെയ്യണമെന്ന് ഏപ്രിൽ 2-ന് ഒരു നീക്കം ചെയ്യൽ ഉത്തരവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.

Advertisment

ഏപ്രിൽ 2, ഏപ്രിൽ 3 തീയതികളിലെ വെവ്വേറെ അഭ്യർത്ഥനകളിൽ, യഥാക്രമം എഎപിയുടെയും സാമ്രാട്ട് ചൗധരിയുടെയും പോസ്റ്റുകൾ പ്രചാരണ വേളയിൽ മാന്യത നിലനിർത്താൻ പാർട്ടികൾക്കുള്ള നിർദ്ദേശം  ലംഘിച്ചതിന് നീക്കം ചെയ്യണമെന്ന് ഇസി ആവശ്യപ്പെട്ടു.

നാല് പോസ്റ്റുകൾ ഉദ്ധരിച്ച് ഇലക്ഷൻ കമ്മീഷൻ ഏപ്രിൽ 4 ന് എക്‌സിന് അയച്ച ഇമെയിൽ ഇങ്ങനെയാണ്. “ഇവ സമഗ്രമായ വിലയിരുത്തലിന് ശേഷം എക്‌സിന്റെ നിയമപരമായ റിപ്പോർട്ടിംഗ് പോർട്ടലിലൂടെ ഇസിഐ തലത്തിലുള്ള സമർപ്പിത നോഡൽ ഓഫീസർ റിപ്പോർട്ട് ചെയ്തു... 'വോളണ്ടറി കോഡ് ഓഫ് എത്തിക്‌സ്' എന്നതിന് കീഴിലുള്ള പ്രതിബദ്ധതകൾ അനുസരിച്ച്, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച സാധുവായ നിയമ അഭ്യർത്ഥനകളിൽ പങ്കെടുക്കുന്ന പ്ലാറ്റ്‌ഫോമുകൾ വേഗത്തിൽ നടപടിയെടുക്കും. കൂടാതെ അവരുടെ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗത്തിൽ നിന്ന് സംരക്ഷിക്കാൻ മതിയായ ക്രമീകരണം ഉണ്ടാക്കുക, ”ഇസി എഴുതി.

Read More

Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: