/indian-express-malayalam/media/media_files/tqCudH4a9jsaj70TILvK.jpg)
കോൺഗ്രസ് എല്ലായ്പ്പോഴും ഡോ. ബാബാസാഹെബ് അംബേദ്കറെ അപമാനിക്കാറുണ്ടെന്നും എന്നാൽ ബിജെപി സർക്കാരാണ് അദ്ദേഹത്തെ ആദരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു
ഭോപ്പാൽ: മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാഹുൽ ഗാന്ധിയേയും പ്രതിപക്ഷ ഇന്ത്യാ സഖ്യത്തേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ദാരിദ്ര്യം ഒറ്റയടിക്ക് തുടച്ചുനീക്കുമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ രാജ്യത്തെ ജനങ്ങൾ ഗൗരവമുള്ളതായി കാണുന്നില്ലെന്ന് മോദി പറഞ്ഞു. കോൺഗ്രസ് എല്ലായ്പ്പോഴും ഡോ. ​​ബാബാസാഹെബ് അംബേദ്കറെ അപമാനിക്കാറുണ്ടെന്നും എന്നാൽ ബിജെപി സർക്കാരാണ് അദ്ദേഹത്തെ ആദരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹോഷങ്കാബാദ് ലോക്‌സഭാ മണ്ഡലത്തിലെ പിപാരിയ ടൗണിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് മോദിയുടെ പരാമർശങ്ങൾ.
ഇന്ത്യാ ബ്ലോക്കിലെ ഒരു ഘടകകക്ഷി ആണവ നിരായുധീകരണത്തിന് ആഹ്വാനം ചെയ്തതായി സിപിഎമ്മിന്റെ പേര് പരാമർശിക്കാതെ പറഞ്ഞു. ഇന്നത്തെ ലോകത്ത് രാജ്യത്തിന് ആണവായുധം ആവശ്യമുണ്ടോ ഇല്ലയോ എന്ന് മോദി ജനങ്ങളോട് ചോദിച്ചു, പ്രത്യേകിച്ചും ശത്രുക്കൾക്ക് അവരുടെ പക്കൽ വളരെയധികം ശക്തിയുണ്ടെങ്കിൽ. 'ഇന്ത്യ സഖ്യകക്ഷികളുടെ പ്രകടനപത്രികയിൽ അപകടകരമായ അത്തരത്തിലെ നിരവധി വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. രാജ്യത്തെ ആണവമുക്തമാക്കുമെന്ന് അതിന്റെ പങ്കാളിയുടെ പ്രകടനപത്രികയിൽ പറയുന്നു ”പ്രധാനമന്ത്രി പറഞ്ഞു.
“നമ്മുടെ രാജ്യത്തെ സംരക്ഷിക്കാൻ നമുക്ക് ആണവായുധങ്ങൾ ഉണ്ടായിരിക്കണം; അങ്ങനെയല്ലെന്ന് പറയുന്നവർ എങ്ങനെ ഇന്ത്യയെ സംരക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഒറ്റയടിക്ക് ദാരിദ്ര്യം തുടച്ചുനീക്കും എന്ന പരാമർശത്തിൽ രാഹുൽ ഗാന്ധിയുടെ പേര് പറയാതെ മോദി പരിഹസിച്ചു. ജനങ്ങൾ ചിരിക്കുന്ന പ്രഖ്യാപനമാണ് കോൺഗ്രസ് ഷെഹ്‌സാദ നടത്തിയതെന്നും രാജ്യം അതിനെ ഗൗരവമായി എടുക്കുന്നില്ലെന്നും മോദി പറഞ്ഞു.
തന്റെ മുത്തശ്ശിയും (മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി) ഒരിക്കൽ "ഗരീബി ഹഠാവോ" എന്ന മുദ്രാവാക്യം ഉയർത്തിയിരുന്നുവെന്നും ആളുകൾക്ക് അതിനെക്കുറിച്ച് അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. "കോൺഗ്രസ് എല്ലായ്പ്പോഴും ഡോ. ​​ബാബാസാഹെബ് അംബേദ്കറെ അപമാനിച്ചു, എന്നാൽ ഞങ്ങൾ അദ്ദേഹത്തെ ആദരിച്ചു," ഇന്ത്യൻ ഭരണഘടനാ ശില്പിയുടെ ജന്മദിനത്തിൽ മോദി പറഞ്ഞു.
ഡോ. ബാബാസാഹെബ് അംബേദ്കർ നൽകിയ ഭരണഘടന കാരണം, ഒരു ആദിവാസി സ്ത്രീ ഇന്ത്യയുടെ രാഷ്ട്രപതിയായി, രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലേക്ക് ദ്രൗപതി മുർമു തിരഞ്ഞെടുക്കപ്പെട്ടതിനെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. “ഇന്ന് അംബേദ്കർ ജിയുടെ ജന്മദിനമായതിനാൽ ചരിത്രത്തിലെ ഒരു വലിയ ദിനമാണ്. ബാബാസാഹെബിന്റെ ഭരണഘടന കാരണമാണ് ഒരു ആദിവാസി കുടുംബത്തിലെ മകൾ രാജ്യത്തിന്റെ പ്രസിഡന്റായതും ഒരു പാവപ്പെട്ട സ്ത്രീയുടെ മകൻ മൂന്നാം തവണയും നിങ്ങളെ സേവിച്ചതിന് നിങ്ങളോട് വോട്ട് തേടുന്നതെന്നും മോദി പറഞ്ഞു.
താൻ മൂന്നാം തവണയും പ്രധാനമന്ത്രിയായാൽ രാജ്യം കത്തിയെരിയുമെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ രാജ്യം ഏത് ദിശയിലേക്കാണ് നീങ്ങേണ്ടതെന്ന് തീരുമാനിക്കാൻ ഇന്ത്യാ സഖ്യത്തിന് കഴിയുന്നില്ലെന്നും "ഫിർ ഏക് ബാർ, മോദി സർക്കാർ" എന്ന മുദ്രാവാക്യം രാജ്യത്തുടനീളം പ്രതിധ്വനിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us