/indian-express-malayalam/media/media_files/DnFjrm0u8YDg6EXJKWcc.jpg)
ഫയൽ ഫൊട്ടോ
ലോക്സഭാ തിരഞ്ഞെടുപ്പിന് ആവേശം പകർന്ന് ദേശിയ നേതാക്കൾ കേരളത്തിൽ എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും പ്രചരണത്തിനായി കേരളത്തിലുണ്ടാവും. രാത്രി എട്ടുമണിയോടെ നെടുമ്പാശ്ശേരിയിൽ എത്തിയ പ്രധാനമന്ത്രി മോദി, വിവിധയിടങ്ങളിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. കോഴിക്കോട് സംഘടിപ്പിക്കുന്ന യുഡിഎഫിന്റെ മഹാറാലിയില്‍ രാഹുൽ ഗാന്ധി പങ്കെടുക്കും.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ദേശിയ നേതാക്കൾക്കൂടി പ്രചാരണത്തിനെത്തുന്നത് പ്രവർത്തകരെ ആവേശത്തിലാക്കും. നെടുമ്പാശ്ശേരിയിൽ നിന്ന് മോദി ഹെലികോപ്ടർ മാർഗം കൊച്ചിയിലെ നാവിക സേനാ കേന്ദ്രത്തിലേക്ക് പോകും. എറണാകുളം ഗസ്റ്റ് ഹൗസിലാണ് താമസം. രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി പോകും. ഇവിടെ സംഘടിപ്പിച്ചിരിക്കുന്ന റോഡ് ഷോയ്ക്ക് ശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെക്ക് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. നാളെയും 16നും വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഞായർ തിങ്കൾ ദിവസങ്ങളിൽ എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രി 9 മണി മുതൽ 11 മണി വരെയും, തിങ്കളാഴ്ച രാവിലെ 9 മണി മുതൽ രാവിലെ 11 മണി വരെയുമാണ് നിയന്ത്രണം. നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോട്ട്, എംജി റോഡ്, തേവര എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം.
പലയിടങ്ങളിലും തണുപ്പൻ മട്ടിലുള്ള പ്രചാരണം ദേശിയ നേതാക്കളുടെ വരവോടെ കൊഴുക്കുമെന്നാണ് ഇതു പാർട്ടികളുടെയും പ്രതീക്ഷ. രണ്ടു നേതാക്കളും ഒരോ സമയം കേരളത്തിലെത്തുന്നത് ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുപ്പിക്കും.
Read More:
- നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി
- കെ. ബാബു എംഎൽഎയായി തുടരും; സ്വരാജിന്റെ ഹർജി തള്ളി ഹൈക്കോടതി
- സിദ്ധാർത്ഥന്റെ മരണം; സിബിഐക്ക് പിന്നാലെ മനുഷ്യാവകാശ കമ്മീഷനും പൂക്കോട്ടേക്ക്
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.