scorecardresearch

സിദ്ധാർത്ഥന്റെ മരണം; സിബിഐക്ക് പിന്നാലെ മനുഷ്യാവകാശ കമ്മീഷനും പൂക്കോട്ടേക്ക്

തിങ്കളാഴ്ച്ച മുതൽ അഞ്ച് ദിവസത്തേക്ക് വയനാട്ടിൽ ക്യാമ്പ് ചെയ്തുകൊണ്ട് വിശദമായ തെളിവെടുപ്പ് നടത്താനാണ് കമ്മീഷന്റെ തീരുമാനം

തിങ്കളാഴ്ച്ച മുതൽ അഞ്ച് ദിവസത്തേക്ക് വയനാട്ടിൽ ക്യാമ്പ് ചെയ്തുകൊണ്ട് വിശദമായ തെളിവെടുപ്പ് നടത്താനാണ് കമ്മീഷന്റെ തീരുമാനം

author-image
WebDesk
New Update
sidharth death | pookkode veterinary university

ഇന്നലെ കേസ് ഏറ്റെടുത്ത് കൊണ്ട് സിബിഐ സംഘവും വയനാട്ടിലേക്ക് എത്തിയിരുന്നു

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും. സിദ്ധാർത്ഥന്റെ കേസിൽ വയനാട്ടിലേക്കെത്തി നേരിട്ട് തെളിവെടുപ്പ് നടത്താനാണ് കമ്മീഷന്റെ തീരുമാനം. ഇന്നലെ കേസ് ഏറ്റെടുത്ത് കൊണ്ട് സിബിഐ സംഘവും വയനാട്ടിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച്ച പൂക്കോട്ടെ കോളേജ് ക്യാമ്പസിലെത്തി തെളിവെടുപ്പ് നടത്താനുള്ള മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനവും പുറത്തുവന്നിരിക്കുന്നത്. 

Advertisment

തിങ്കളാഴ്ച്ച മുതൽ അഞ്ച് ദിവസത്തേക്ക് വയനാട്ടിൽ ക്യാമ്പ് ചെയ്തുകൊണ്ട് വിശദമായ തെളിവെടുപ്പ് നടത്താനാണ് കമ്മീഷന്റെ തീരുമാനം. ഈ സമയങ്ങളിൽ തന്നെയാണ് സിബിഐയും ക്യാമ്പസിൽ തെളിവെടുപ്പ് നടത്തുക. സ്ഥാപനത്തിലെ അധ്യാപക- അനധ്യാപക ജീവനക്കാർ ഹോസ്റ്റലിലെ വിദ്യാർത്ഥികൾ എന്നിവരിൽ നിന്നടക്കം മനുഷ്യാവകാശ കമ്മീഷൻ തെളിവെടുപ്പ് നടത്തും. 

ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം ശനിയാഴ്ച വയനാട്ടില്‍ എത്തി പ്രാഥമികാന്വേഷണം ആരംഭിച്ചു. സിദ്ധാര്‍ത്ഥന്‍റെ അച്ഛനോട് പൂക്കോട്ടെക്കെത്താൻ സംഘം നിർദ്ദേശം നൽകി. ജയപ്രകാശിന്‍റെ മൊഴി ചൊവ്വാഴ്ച എടുക്കുമെന്നാണ് വിവരം. സിബിഐ എസ്പി ഉൾപ്പടെയുള്ള നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. ഇവർ ജില്ലാ പൊലീസ് മേധാവിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി കൂടികാഴ്ച നടത്തി. 

അതേ സമയം മരണത്തിന് മുമ്പ് സിദ്ധാർത്ഥൻ നേരിട്ടത് അതിക്രൂരമായ മർദ്ദനമാണെന്ന് വ്യക്തമാക്കുന്ന പൊലീസ് റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഹോസ്റ്റൽ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥനെ ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് സീനിയർമാരും സഹപാഠികളും ചേർന്ന് ഏകദേശം 29 മണിക്കൂറോളം തുടർച്ചയായി മർദ്ദിച്ചതായി കേരള പോലീസ് സിബിഐക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. 

Advertisment

ക്രിമിനൽ ഗൂഢാലോചന, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളും കേരള റാഗിംഗ് നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് 20 പേർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തുകൊണ്ട് സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

സീനിയേഴ്സും സഹപാഠികളും ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതാണ് സിദ്ധാർത്ഥനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് കേസ് ഫയൽ രേഖയിൽ വൈത്തിരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പ്രശോഭ് പി വി വ്യക്തമാക്കിയിട്ടുണ്ട്. 

ഫെബ്രുവരി 16 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ഫെബ്രുവരി 17 വരെ തുടർച്ചയായി കൈകൊണ്ടും ബെൽറ്റ് ഉപയോഗിച്ചും അവർ സിദ്ധാർത്ഥനെ ആക്രമിക്കുകയും ക്രൂരമായ റാഗിങ്ങിന് വിധേയനാക്കുകയും ചെയ്തു. ഇത് സിദ്ധാർത്ഥനെ മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കുകയും ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം തുടരാനോ ഈ കോഴ്‌സ് പൂർത്തിയാക്കാനോ കോഴ്‌സ് ഉപേക്ഷിച്ച് വീട്ടിലേക്ക് പോകാനോ കഴിയില്ലെന്ന തോന്നലിലേക്കും എത്തിച്ചു. മാനസിക പിരിമുറുക്കമുള്ളതിനാൽ ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് തോന്നിയ സിദ്ധാർത്ഥൻ ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 12.30 നും 13.45 നും ഇടയിൽ മെൻസ് ഹോസ്റ്റലിലെ ബാത്ത് റൂമിൽ തൂങ്ങി ആത്മഹത്യ ചെയ്തു," റിപ്പോർട്ടിൽ പറയുന്നു.

“പോലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു, എന്നാൽ ഇതുവരെ നടത്തിയ അന്വേഷണത്തിൽ, കോളേജിലെ ആന്റി റാഗിംഗ് സ്ക്വാഡ് തയ്യാറാക്കിയ റിപ്പോർട്ടിൽ നിന്നും, കോളേജ് ഡീന്റെ മൊഴിയിൽ നിന്നും, മെഡിക്കൽ മൊഴിയിൽ നിന്നും നിന്ന് ചില മുതിർന്ന വിദ്യാർത്ഥികളാലും സഹപാഠികളാലും സിദ്ധാർത്ഥൻ 'ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായി.  പോസ്റ്റ്‌മോർട്ടം നടത്തിയ ഉദ്യോഗസ്ഥൻ" റിപ്പോർട്ട് പറയുന്നു.

“സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറി. മറ്റൊരു രണ്ടാം വർഷ വിദ്യാർത്ഥിയായ കൃഷൻലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിആർപിസി സെക്ഷൻ 174 പ്രകാരം ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ, പുതിയ വകുപ്പുകൾ ചേർക്കാൻ എസ്ഐ പ്രശോഭ് ബന്ധപ്പെട്ട കോടതിയിൽ അപേക്ഷ നൽകി. അന്വേഷണം കേരള പോലീസിൽ നിന്ന് സിബിഐ ഏറ്റെടുക്കുകയും ഐപിസി വകുപ്പുകൾ പ്രകാരം പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നു; 120 (ക്രിമിനൽ ഗൂഢാലോചന), 306 (ആത്മഹത്യക്ക് പ്രേരണ), 323 (മുറിവേൽപ്പിക്കൽ), 342 (അനധികൃത തടവ്), 506 (ഭീഷണി), 355 (ആക്രമണം), കൂടാതെ കേരള റാഗിംഗ് നിരോധന നിയമത്തിലെ സെക്ഷൻ 4, സെക്ഷൻ 4, 3.എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്" എഫ്ഐആറിൽ സിബിഐ പറയുന്നു

സിബിഐ അന്വേഷണം വൈകുന്നതിൽ അതൃപ്തി അറിയിച്ച് സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് സിബിഐ അന്വേഷണം ആരംഭിക്കാൻ ഉത്തരവിറക്കാൻ ആവശ്യപ്പെടുകയും കേസിലെ തെളിവുകൾ കൈമാറുന്നതിൽ കാലതാമസം വരുത്തിയ സംസ്ഥാന സർക്കാരിനെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Read More:

sidharth death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: