scorecardresearch

'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി

ഭരണം മാറുമ്പോൾ ജനാധിപത്യത്തെ തകർക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും ബിജെപിയെ വിമർശിച്ചുകൊണ്ട് രാഹുൽ

ഭരണം മാറുമ്പോൾ ജനാധിപത്യത്തെ തകർക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും ബിജെപിയെ വിമർശിച്ചുകൊണ്ട് രാഹുൽ

author-image
WebDesk
New Update
Rahul-congress

എക്സ്പ്രസ് ഫയൽ ചിത്രം

ഡൽഹി: കോൺഗ്രസിനെതിരായ ആദായ നികുതി വകുപ്പിന്റെ നടപടികളിൽ ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചുള്ള കോൺഗ്രസിനെതിരായ നീക്കത്തിന് സർക്കാർ മാറുമ്പോൾ ശക്തമായ നടപടി സ്വീകരിക്കും. ഇനി ഇതൊക്കെ ചെയ്യാൻ ആരും ധൈര്യപ്പെടാത്ത വിധത്തിലുള്ള നടപടിയാവും സ്വീകരിക്കുക. ഭരണം മാറുമ്പോൾ ജനാധിപത്യത്തെ തകർക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും ബിജെപിയെ വിമർശിച്ചുകൊണ്ട് രാഹുൽ വ്യക്തമാക്കി. 

Advertisment

മുൻവർഷങ്ങളിലെ നികുതി റിട്ടേണുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി 1,700 കോടി രൂപ പിഴയടയ്ക്കാനാണ് കോൺഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. നോട്ടീസ് ലഭിച്ചു മണിക്കൂറുകൾക്ക് ശേഷമാണ് കേന്ദ്ര സർക്കാരിനേയും ബിജെപിയേയും വിമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ ബിജെപി ‘നികുതി ഭീകരത’യിൽ ഏർപ്പെടുകയാണെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ബിജെപി നികുതി ഭീകരതയിൽ ഏർപ്പെട്ടിരിക്കുകയാണെന്നും കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദായ നികുതി വകുപ്പിന്റെ നടപടികളെ തുടർന്ന് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിൽ (ഐടിഎടി) കോൺഗ്രസ് അപ്പീൽ നൽകിയിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു.  

Advertisment

അതേ സമയം കോൺഗ്രസിന് പിന്നാലെ സിപിഐ, സിപിഎം, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചു. സിപിഐ 23 കോടിയും, സിപിഎം 15 കോടിയും പിഴയടയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. 
പഴയ പാൻ കാര്‍ഡ് ഉപയോഗിച്ച് ടാക്സ് റിട്ടേൺ ചെയ്തതിനാലുളള 'കുടിശ്ശിക'യും പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയതിനുള്ള പിഴയുമടക്കമാണ് 23 കോടി തിരിച്ചടയ്ക്കേണ്ടതെന്നാണ് സിപിഐക്ക് ലഭിച്ച നോട്ടീസിൽ പറയുന്നത്. 

15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്. ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപയാണ് ഇതിന് പിഴയിട്ടിരിക്കുന്നത്. അതേ സമയം ആദായനികുതി വകുപ്പ് നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചതായി സിപിഎം പ്രതികരിച്ചു.

Read More

Rahul Gandhi Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: