scorecardresearch

ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 മരണം; രക്ഷപെട്ടത് 8 വയസുകാരി മാത്രം

ഈസ്റ്റർ തീർത്ഥാടനത്തിന് പോയ ബസാണ് അപകടത്തിൽപെട്ടത്

ഈസ്റ്റർ തീർത്ഥാടനത്തിന് പോയ ബസാണ് അപകടത്തിൽപെട്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
South Africa Bus Crash

ചിത്രം: സ്ക്രീൻഗ്രാബ്

കേപ് ടൗൺ: വിശ്വാസികളുമായി സഞ്ചരിച്ച് ബസ് മറിഞ്ഞ് 45 മരണം. ദക്ഷിണാഫ്രിക്കയിലെ വടക്കൻ പ്രവിശ്യയായ ലിംപോപോയിലാണ്, ബസ് പാലത്തിൽ നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് അപകടം സംഭവിച്ചത്. അപകടത്തിൽ എട്ടുവയസ്സുകാരിയായ കുട്ടി മാത്രമാണ് രക്ഷപെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

പാലത്തിൽ നിന്ന് തെന്നിമാറിയ ബസ് 164 അടി താഴ്ചയിലേക്ക് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. സ്ഥലത്ത് തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. നിരവധി മൃതദേഹങ്ങൾ ഇതുവരെ വാഹനത്തിൽ നിന്ന് പുറത്തെടുക്കാനോ തിരിച്ചറിയാനോ സാധിച്ചിട്ടില്ല. 

അയൽരാജ്യമായ ബോട്സ്വാനയിൽ നിന്ന് മോറിയ പട്ടണത്തിലേക്ക് ഈസ്റ്റർ തീർത്ഥാടനത്തിന് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാകം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 

റോഡ് സുരക്ഷാ ക്യാമ്പയിനുമായി ബന്ധപ്പെട്ട് അപകടം നടന്ന ലിംപോപോ പ്രവിശ്യയിൽ ഉണ്ടായിരുന്ന, ഗതാഗത മന്ത്രി സിന്ദിസിവെ ചിക്കുംഗ സംഭവസ്ഥലം സന്ദർശിക്കും. അപകടത്തിൻ്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും ഗതാഗത വകുപ്പ് അറിയിച്ചു.

Advertisment

ഈസ്റ്റർ അവധിക്കാലത്ത് റോഡ് അപകടത്തെക്കുറിച്ച് ദക്ഷിണാഫ്രിക്കൻ സർക്കാർ പലപ്പോഴും മുന്നറിയിപ്പ് നൽകാറുണ്ട്. റോഡ് യാത്രകളിൽ അപകട സാധ്യത കൂതുതലുള്ള സമയമാണിത്. കഴിഞ്ഞ വർഷം ഈസ്റ്റർ വാരാന്ത്യത്തിൽ ഇരുന്നൂറിലധികം പേർ റോഡപകടങ്ങളിൽ മാത്രം മരിച്ചിരുന്നു.

അയൽ രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ ഒഴുകിയെത്തുന്ന, സയണിസ്റ്റ് ക്രിസ്ത്യൻ ചർച്ചിൻ്റെ ആസ്ഥാനമാണ് മോറിയ. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ആദ്യമായാണ് മോറിയയിലേക്കുള്ള ഈസ്റ്റർ തീർത്ഥാടനം ആരംഭിച്ചത്.

Read More

Bus Accident South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: