/indian-express-malayalam/media/media_files/uploads/2017/06/mamata-banerjimamata7591.jpg)
മമത ബാനർജി
Kerala News today Live Updates: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെ ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനർജി. കേന്ദ്രം പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളെ ബോധപൂർവ്വം ഉന്നം വയ്ക്കുകയാണ്. പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നത് അതിരുകടന്ന നടപടിയാണെന്ന് മമത വിമർശിച്ചു.
ഡൽഹിയിൽ ബിജെപി ഓഫിസുകളിലേക്ക് എഎപി പ്രതിഷേധ മാർച്ച് നടത്തി. മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജുമാണ് മാർച്ച് നയിച്ചത്. മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഡൽഹി മദ്യനയ അഴിമതി കേസിൽ നിരവധി തവണ സമയൻസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി 9 മണിയോടെ അറസ്റ്റ് ചെയ്തത്. കേസിലെ നിയമനടപടിയിൽ നിന്ന് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് കെജ്രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹം അറസ്റ്റിലാകുന്നത്.
- Mar 22, 2024 18:20 IST
'പ്രതിപക്ഷ നേതാക്കളെ നേരിടുന്നത് പ്രതികാര ബുദ്ധിയോടെ'; കേജ്‌രിവാളിന്റെ അറസ്റ്റില്‍ സിപിഎം
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. പ്രതിപക്ഷ നേതാക്കളെ പ്രതികാര ബുദ്ധിയോടെയാണ് കേന്ദ്രസര്‍ക്കാര്‍ നേരിടുന്നത്. കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഡല്‍ഹിയിലും രാജ്യത്തുടനീളവും നടക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കാളികളാകാനും പിബി വാര്‍ത്താ കുറിപ്പില്‍ ആഹ്വാനം ചെയ്തു.
പുറത്തുവന്ന അഴിമതിയുടെ കണക്കുകളും ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങളും മോദി സര്‍ക്കാരിന്മേലുള്ള ജനങ്ങളുടെ അതൃപ്തി വര്‍ധിപ്പിച്ചു. ഇത് കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ പ്രതിപക്ഷ നേതാക്കളെ പ്രതികാര ബുദ്ധിയോടെ ലക്ഷ്യമിടുന്നതെന്നും സിപിഎം വിമർശിച്ചു.
- Mar 22, 2024 16:30 IST
കെ. പൊന്മുടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ഡി.എം.കെ നേതാവ് കെ. പൊന്മുടി തമിഴ്‌നാട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയാണ് പൊന്മുടിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പൊന്മുടിയെ അഭിനന്ദിക്കുകയും ചെയ്തു ആർ.എൻ. രവി. ഉന്നത വിദ്യാഭ്യാസ മന്ത്രിയായാണ് പൊന്മുടി സത്യപ്രതിജ്ഞ ചെയ്തത്. സർക്കാരുമായി ഏറെക്കാലമായി അകന്നുനിന്നിരുന്ന ഗവർണർ ഇന്ന് മുഖ്യമന്ത്രി അടക്കമുള്ളവരുമായി സൗഹൃദ സംഭാഷണവും നടത്തി. ഇന്നലെ സുപീം കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് ഗവർണർ മയപ്പെട്ടത്.
- Mar 22, 2024 15:12 IST
കെ. പൊൻമുടി വീണ്ടും തമിഴ്നാട് മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 3.30ന്
സുപ്രീം കോടതി ശിക്ഷാവിധി സ്റ്റേ ചെയ്തു ഒരു ദിവസത്തിനിപ്പുറം ഡിഎംകെ എംഎൽഎ കെ. പൊൻമുടിയെ വീണ്ടും തമിഴ്നാട് മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ അനുമതി നൽകി തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി. കെ. പൊൻമുടി ഇന്ന് വൈകിട്ട് 3.30ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കെ പൊൻമുടിയെ ഗവർണർ ആർ.എൻ. രവി സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചതായി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു. ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും.
- Mar 22, 2024 14:15 IST
അരവിന്ദ് കെജ്‌രിവാളിനെ വിചാരണ കോടതിയിൽ എത്തിച്ചു
മദ്യനയ കേസില്‍ ഇ.ഡി. അറസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി റദ്ദാക്കിയ സാഹചര്യത്തിൽ, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡി ആവശ്യപ്പെട്ടതിനാൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കി. കെജ്‌രിവാളിനായി അഭിഭാഷകൻ മനു അഭിഷേക് സിഗ്ംവി ഹാജരായി.
#WATCH | Enforcement Directorate produces Delhi CM Arvind Kejriwal before Rouse Avenue court following his arrest yesterday pic.twitter.com/xet3JmDjwc
— ANI (@ANI) March 22, 2024 - Mar 22, 2024 12:58 IST
ഡൽഹി മദ്യനയ അഴിമതി കേസ്; കെ.കവിതയ്ക്ക് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി
ഡൽഹി മദ്യനയ അഴിമതി കേസില്‍ ആർഎസ് നേതാവ് കെ.കവിതയ്ക്ക് ജാമ്യമില്ല. ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
- Mar 22, 2024 12:57 IST
കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്‍റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാ കുമാരി ആവശ്യപ്പെട്ടു.
- Mar 22, 2024 12:27 IST
കേജ്‌രിവാളിന്റെ അറസ്റ്റിൽ ഡൽഹിയിൽ പ്രതിഷേധം, എഎപി മന്ത്രിമാർ കസ്റ്റഡിയിൽ
ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിൽ എഎപി പ്രതിഷേധം. ബിജെപി ഓഫീസിലേക്ക് മന്ത്രിമാരായ അതിഷിയുടെയും സൗരഭ് ഭരദ്വാജിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ഇരുവരെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
#WATCH | AAP Delhi Minister Atishi detained by police during party's protest at ITO in Delhi
— ANI (@ANI) March 22, 2024
Aam Aadmi Party is protesting against CM Kejriwal's arrest by ED in excise policy case pic.twitter.com/OFHetwsKNH - Mar 22, 2024 12:20 IST
കേജ്‌രിവാൾ ഇല്ലെങ്കിൽ അടുത്തത് ആര്? ജയിലില്‍ കിടന്ന് ഭരണം നടത്താനാകുമോ?
അടുത്തത് ആര്, അടുത്ത് എന്താണ്? ഒരു രാഷ്ട്രീയ പാർട്ടിയെയും സർക്കാരിനെയും സംബന്ധിച്ചിടത്തോളം ഒരിക്കലും ഈ ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ, ഇന്ന് ആം ആദ്മി പാർട്ടിക്കു മുന്നിൽ ഈ രണ്ടു ചോദ്യങ്ങളും നിലനിൽക്കുന്നുണ്ട്. Read More
- Mar 22, 2024 11:45 IST
ബലാൽസംഗക്കേസിൽ സർക്കാർ മുൻ അഭിഭാഷകൻ പി.ജി.മനുവിന് ജാമ്യം
ബലാൽസംഗക്കേസിൽ സർക്കാർ മുൻ അഭിഭാഷകൻ പി.ജി.മനുവിന് കർശന ഉപാധികളോടെ ജാമ്യം. അന്വേഷണം പൂർത്തിയായി റിപ്പോർട്ട് സമർപിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, സാക്ഷി വിസ്താരം പൂർത്തിയാവും വരെ എല്ലാ മാസവും ആദ്യ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം, വിചാരണ പൂർത്തിയാവും വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട് വിചാരണക്കോടതിയിൽ ഹാജരാക്കണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. 2 ലക്ഷം ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യവുമാണ് മറ്റ് വ്യവസ്ഥകൾ. നിയമോപദേശം തേടിയെത്തിയ വിദ്യാർത്ഥിനിയെ ഓഫീസിലും വീട്ടിലും എത്തി പീഡിപ്പിച്ചെന്നാണ് മനുവിനെതിരായ പരാതി.
- Mar 22, 2024 11:26 IST
ഇലക്ടറൽ ബോണ്ട്: കൂടുതൽ വാങ്ങിയത് ഫ്യൂച്ചർ ഗെയിമിംഗ്; നൽകിയത് തൃണമൂലിന്
സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ഇലക്ടറൽ ബോണ്ടുകളുടെ പൂർണ്ണ വിവരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ബോണ്ടിന്റെ രഹസ്യ ആൽഫാന്യൂമറിക് കോഡ് അടക്കമാണ് വെളിപ്പെടുത്തിയത്. ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ സ്വന്തമാക്കിയ ലോട്ടറി ഭീമൻ, ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ്. ലോട്ടറി കമ്പനി ഏറ്റവും ഉയർന്ന തുകയായ 542 കോടി രൂപ സംഭാവന ചെയ്തത് തൃണമൂൽ കോൺഗ്രസിനാണ്.
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്, 2019 ഏപ്രിൽ 12നും 2024 ജനുവരി 24നും ഇടയിലായി 211 ദാതാക്കളിൽ നിന്നായി 1,610 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടുകൾ വഴി സ്വീകരിച്ചത്.
- Mar 22, 2024 11:14 IST
സത്യഭാമ പരാമർശം പിൻവലിച്ച് മാപ്പു പറയണം: ശ്രീകുമാരൻ തമ്പി
കലാകാരിയെങ്കിൽ നിറത്തെക്കുറിച്ചുള്ള പരാമർശം പിൻവലിച്ച് സത്യഭാമ മാപ്പു പറയണമെന്ന് ശ്രീകുമാരൻ തമ്പി. സത്യഭാമ എന്ന പേരു പോലും സ്വീകരിക്കാൻ അവർക്ക് യോഗ്യത ഇല്ലെന്നും മനോരമ ന്യൂസിനോട് അദ്ദേഹം പറഞ്ഞു.
- Mar 22, 2024 10:59 IST
അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിലെ ഏത് തിരിച്ചടിയും നേരിടാമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്, എന്തുകൊണ്ട്?
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ കേന്ദ്രസർക്കാരിനെ പ്രതിപക്ഷം വിമർശിക്കുമ്പോഴും, ഏത് തിരിച്ചടിയും നേരിടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. Rad More
- Mar 22, 2024 10:04 IST
കേജ്‌രിവാളിന്റെ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിച്ചേക്കും
മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും. ഇന്നലെ രാത്രി 9 മണിയോടെയാണ് വീട്ടിൽനിന്ന് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us