/indian-express-malayalam/media/media_files/OLnN0Dy0RSZ5TGWz1HQx.jpg)
അരവിന്ദ് കേജ്‌രിവാൾ
ഡൽഹി: അടുത്തത് ആര്, അടുത്ത് എന്താണ്? ഒരു രാഷ്ട്രീയ പാർട്ടിയെയും സർക്കാരിനെയും സംബന്ധിച്ചിടത്തോളം ഒരിക്കലും ഈ ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ, ഇന്ന് ആം ആദ്മി പാർട്ടിക്കു മുന്നിൽ ഈ രണ്ടു ചോദ്യങ്ങളും നിലനിൽക്കുന്നുണ്ട്.
വ്യാഴാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറസ്റ്റിലായതിനുപിന്നാലെ, തിഹാർ ജിയിലിൽ കിടന്ന് കേജ്‌രിവാൾ ഭരണം നടത്തുമെന്ന് എഎപി അറിയിച്ചിരുന്നു. ''ഡൽഹി മുഖ്യമന്ത്രി സ്ഥാനമോ പാർട്ടി അധ്യക്ഷ സ്ഥാനമോ മറ്റൊരാളെ ഏർപ്പിക്കുന്നതിന് നിലവിൽ പ്ലാൻ ഒന്നുമില്ല. ഞങ്ങൾ നേരത്തെ പറഞ്ഞതുപോലെ, അദ്ദേഹം അറസ്റ്റിലായാൽ ജയിലിൽ കിടന്ന് ഭരണം നടത്തും, ആ നിലപാടിൽ യാതൊരു മാറ്റവുമില്ല,'' ഡൽഹി ആരോഗ്യ നഗര വികസന മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.
എന്നാൽ, പാർട്ടി പറയുംപോലെ കേജ്‌രിവാളിന് ജയിലിൽ കിടന്ന് ഭരണം നടത്തുന്നത് അത്ര എളുപ്പമാണോ? നിയമപരമായി ഇതിന് എത്രത്തോളം സാധുതയുണ്ട്. കേജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരണമെങ്കിൽ കോടതികളിൽ നിന്ന് കുറച്ച് സാവകാശം ആവശ്യമാണ്. കാരണം അറസ്റ്റിലായ ഒരു കൂട്ടം പ്രതിപക്ഷ മന്ത്രിമാർക്ക് ആവർത്തിച്ച് ജാമ്യം നിഷേധിക്കുന്നത് രാജിവയ്‌ക്കാനുള്ള സാവകാശമാണ്.
കഴിഞ്ഞ വർഷം ജൂണിൽ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായി 230 ദിവസം കഴിഞ്ഞിട്ടും എങ്ങനെ മന്ത്രിയായി തുടരാനാകുമെന്നാണ് ജനുവരിയിൽ മദ്രാസ് ഹൈക്കോടതി ചോദിച്ചത്. ആം ആദ്മി പാർട്ടിക്ക് അകത്തുള്ള മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും ജാമ്യം നിഷേധിച്ചതിനെ തുടർന്ന് രാജി വച്ചിരുന്നു.
എന്നാൽ, കേജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിൽ അദ്ദേഹത്തെ പുറത്താക്കാൻ കേന്ദ്രം മറ്റു വഴികൾ ആലോചിച്ചേക്കാം. ഒന്ന്, ജയിലിൽ കിടന്ന് ഒരു മുഖ്യമന്ത്രി ഭരണം നടത്തുകയാണെങ്കിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 239 എബി പ്രകാരം "സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിന്റെ പരാജയം" ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭരണത്തിനായി വാദിക്കാം. തലസ്ഥാന ഭരണം നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ലഫ്.ഗവർണർക്ക് ബോധ്യപ്പെട്ടാൽ ആർട്ടിക്കിൾ 239AA യുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യാൻ ഡൽഹിയുടെ ഭരണഘടനാ സംവിധാനം അനുവദിക്കുന്നുണ്ട്.
2025 ഫെബ്രുവരിയിലാണ് ഡൽഹി നിയമസഭയുടെ കാലാവധി അവസാനിക്കുക. എന്നാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിലൂടെ അർത്ഥമാക്കുന്നത് കേന്ദ്രത്തിന് ഡൽഹിയുടെ നിയന്ത്രണം ഏറ്റെടുക്കാമെന്നാണ്.
എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, എഎപി പാർട്ടിയെ ആര് നയിക്കും എന്നത് രാഷ്ട്രീയ ചോദ്യമാണ്?. ഡൽഹി നിയമസഭയിൽ വൻഭൂരിപക്ഷമുണ്ടെങ്കിലും (70 എംഎൽഎമാരിൽ 62 പേരും എഎപിക്കുണ്ട്) ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.
അരവിന്ദ് കേജ്‌രിവാൾ, മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ, സഞ്ജയ് സിങ് അടക്കം പാർട്ടിയുടെ മുതിർന്ന നേതാക്കളെല്ലാം ജയിലിൽ കിടക്കുന്നത് കൊണ്ട് മാത്രമല്ല, പാർട്ടിയെ ഒന്നിച്ചുനിർത്തുന്ന നെടുംതൂണാണ് മുഖ്യമന്ത്രി എന്നതുകൊണ്ടുകൂടിയാണ് ഈ ചോദ്യത്തിന് പ്രസക്തിയേറുന്നത്.
പാർട്ടിക്കുള്ളിലെ അടുത്ത പ്രമുഖ നേതാവ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആണ്. എന്നാൽ, പഞ്ചാബിൽ അദ്ദേഹം നിർണായക പരീക്ഷണം നേരിടുകയാണ്. അവിടെ എഎപി 13 ലോക്‌സഭാ സീറ്റുകളിലും മത്സരിക്കുന്നു, ഡൽഹിയിൽ സഖ്യകക്ഷിയായ കോൺഗ്രസിനും ബിജെപിക്കും അകാലിദളിനും എതിരായി നിലകൊള്ളുന്നു. ഡൽഹിയിൽ മന്ത്രിമാരായ ഗോപാൽ റായ്, അതിഷി, ഭരദ്വാജ് എന്നിവരാണ് പാർട്ടിക്ക് നേതൃത്വം നൽകുന്നത്.
എഎപി ഇപ്പോൾ നേരിടുന്നത് നേതൃത്വത്തിന്റെ പ്രതിസന്ധി മാത്രമല്ല, വിശ്വസ്തതയുടെ പരീക്ഷണം കൂടിയാണെന്ന് പാർട്ടിക്കുള്ളിലുള്ളവർ പറഞ്ഞു. ''കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിജെപി എങ്ങനെയാണ് പാർട്ടിയെ തകർത്തതെന്ന് നമുക്കറിയാം. കേജ്‌രിവാൾ ജയിലിൽ കഴിയുന്നതോടെ ഈ ശ്രമങ്ങൾ കൂടുതൽ ശക്തമാകും. ഈ സമയത്ത് പാർട്ടിക്ക് വേണ്ടത് ചുമതല ഏറ്റെടുക്കാൻ കഴിയുന്ന ഒരു നേതാവാണ്. എന്നാൽ അത് ആരാണ് എന്നത് വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു,'' ഒരു നേതാവ് പറഞ്ഞു.
അതേസമയം, ഇപ്പോഴത്തെ പ്രതിസന്ധിയെ പാർട്ടി തരണം ചെയ്യുമെന്നാണ് പല പാർട്ടി നേതാക്കളും വിശ്വസിക്കുന്നത്.
Read More
- അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിലെ ഏത് തിരിച്ചടിയും നേരിടാമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്, എന്തുകൊണ്ട്?
- കേജ്രിവാളിന്റെ അറസ്റ്റ്: ഡൽഹിയിൽ ബിജെപി ഓഫീസുകൾക്കുമുന്നിൽ എഎപി പ്രതിഷേധം
- ഡൽഹി മദ്യക്കേസ്: എഎപി നേതാക്കൾക്കെതിരായ ഇഡിയുടെ ആരോപണങ്ങൾ എന്തൊക്കെയാണ്?
- അരവിന്ദ് കേജ്രിവാളിന്റെ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us