/indian-express-malayalam/media/media_files/zT4xVMb3MhL4VhS11YWA.jpg)
ഡൽഹി മദ്യനയ അഴിമതി കേസിലാണ് കേജ്‌രിവാൾ അറസ്റ്റിലായത്
ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ കേന്ദ്രസർക്കാരിനെ പ്രതിപക്ഷം വിമർശിക്കുമ്പോഴും, ഏത് തിരിച്ചടിയും നേരിടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് കേജ്‌രിവാളിനെ കളിക്കളത്തിൽനിന്നും പുറത്താക്കുന്നത് ഇന്ത്യ സഖ്യത്തിനും ഡൽഹിയിലെ എഎപിക്കും വലിയ തിരിച്ചടി നൽകുമെന്ന വിശ്വാസം ബിജെപിക്കുണ്ട്. എത്ര വലിയ നേതാവായാലും അഴിമതി വേരോടെ പിഴുതെറിയാൻ പ്രതിജ്ഞാബദ്ധമാണെന്ന മോദി സർക്കാരിന്റെ വാക്കുകളെ യാഥാർത്ഥ്യമാക്കണമെന്നതാണ് പാർട്ടി നിലപാട്.
ഡൽഹി മദ്യനയ അഴിമതി കേസിൽ നിരവധി തവണ സമയൻസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേജ്‌രിവാളിനെ വീട്ടിൽനിന്ന് ഇന്നലെ രാത്രി ഒൻപത് മണിയോടെ അറസ്റ്റ് ചെയ്തത്. കേസിലെ നിയമ നടപടിയിൽ നിന്ന് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹം അറസ്റ്റിലാകുന്നത്.
അതേസമയം, അറസ്റ്റിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി കേജ്‌രിവാളിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഇ.ഡി സമൻസ് അയച്ചിട്ടും കേജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെയാണ് ബിജെപി അടിവരയിട്ടു പറയുന്നത്. ''പാർട്ടിയുടെ മുഖവും ജനക്കൂട്ടത്തിന്റെ ശബ്ദവും കേജ്‌രിവാളായിരിക്കെ, അദ്ദേഹത്തിന്റെ അറസ്റ്റ് ആം ആദ്മി പാർട്ടിയെ ദുർബലപ്പെടുത്തും. പാർട്ടിയുടെ ബുദ്ധികേന്ദ്രവും നെടുംതൂണും അദ്ദേഹമാണ്. കേജ്‌രിവാൾ ഇല്ലാതെ പാർട്ടിക്ക് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സ്വാധീനം ഉണ്ടാക്കാൻ കഴിയില്ല,'' ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
ഇപ്പോഴത്തെ അറസ്റ്റ് ഇന്ത്യാ മുന്നണിയുടെ താരപ്രചാരകരിൽ ഒരാളെ ഇല്ലാതാക്കുകയും അഴിമതിക്കാരുടെ കൂട്ടുകെട്ടാണ് മുന്നണിയെന്ന സന്ദേശം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മറ്റൊരു പാർട്ടി നേതാവ് പറഞ്ഞു. അതേസമയം, കേജ്‌രിവാളിന്റെ കാര്യത്തിൽ മോദി സർക്കാർ എന്തിനാണ് സുരക്ഷിതമായി കളിക്കുന്നതെന്ന് പല ബിജെപി പ്രവർത്തകരും പാർട്ടിയോട് ചോദിക്കുന്നുണ്ടെന്ന് ഒരു വൃത്തം പറഞ്ഞു. കേജ്‌രിവാളിന്റെ ജനപിന്തുണയാണ് അദ്ദേഹത്തിനെതിരെ നടപടി എടുക്കുന്നതിൽ അശങ്കയുണ്ടാക്കുന്നതെന്നാണ് സൂചന.
കോൺഗ്രസും എഎപിയും ഒന്നിച്ചാലും കേജ്‌രിവാളിന്റെ അറസ്റ്റിൽ ഡൽഹിയിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. ഇന്ത്യാ മുന്നണിയുടെ ഭാഗമായി ഡൽഹി, ഗുജറാത്ത്, ഹരിയാന, ഛണ്ഡീഗഡ്, ഗോവ എന്നിവിടങ്ങളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം എഎപിയും കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു.
അറസ്റ്റിനെതിരെ ജനങ്ങളെ അണിനിരത്താൻ പ്രതിപക്ഷത്തിന് കഴിയില്ലെന്നാണ് സർവേകൾ സൂചിപ്പിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. മദ്യനയം സംബന്ധിച്ച ആരോപണങ്ങൾ കേജ്‌രിവാളിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ടെന്ന് ഒരു ഉറവിടം പറഞ്ഞു. തെളിവുകൾ ഇല്ലായിരുന്നുവെങ്കിൽ സിസോദിയ ജാമ്യത്തിലിറങ്ങുമായിരുന്നു.
മാത്രമല്ല, ഡൽഹിയിലെ ഒരു ബിജെപി നേതാവ് ചൂണ്ടിക്കാണിച്ചതുപോലെ തലസ്ഥാനത്തെ വോട്ടെടുപ്പ് ആറാം ഘട്ടത്തിലാണ്, അതായത് മേയ് 25, രണ്ടു മാസത്തിലധികം സമയമുണ്ട്. അപ്പോഴേക്കും കേജ്‌രിവാൾ ഇല്ലാത്തത് എഎപിയെ ദുർബലപ്പെടുത്തുകയും തിരഞ്ഞെടുപ്പ് നേരിടാനുള്ള പ്രവർത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യും.
മോദി സർക്കാരിന്റെ ക്ഷേമപദ്ധതിയുമായി താരതമ്യം ചെയ്യാവുന്ന സൗജന്യ വൈദ്യുതിയും വെള്ളവും, ആരോഗ്യം, വിദ്യാഭ്യാസ അജണ്ട പോലുള്ള പദ്ധതികൾ നടപ്പിലാക്കിയാണ് കേജ്‌രിവാൾ ഭീഷണി ഉയർത്തിയതെന്ന് ബിജെപി നേതാക്കൾ സമ്മതിച്ചു. വർഷങ്ങൾക്ക് മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എഎപി നേതാവ് ആനന്ദ് കുമാറും ഇക്കാര്യം ചൂണ്ടിക്കാട്ടി. ക്ഷേമപദ്ധതികളാണ് കേജ്‌രിവാളിന് ജനമനസിൽ ഇടം നേടിക്കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
“ബിജെപി ഇതര ശ്രമങ്ങൾക്ക്, പ്രത്യേകിച്ച് ഇന്ത്യ സഖ്യത്തിന് കേജ്‌രിവാൾ നൽകുന്ന പിന്തുണയുമായി ബന്ധപ്പെട്ടതാണ് ഇപ്പോഴത്തെ അറസ്റ്റെന്ന് താൻ വിശ്വസിക്കുന്നതായി കുമാർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
2021 നവംബറിലാണ് എഎപി സർക്കാര്‍ മദ്യനയം നടപ്പിലാക്കിയത്. 2021 നവംബറിൽ പ്രാബല്യത്തിൽ വന്ന ഡൽഹി മദ്യ(എക്സൈസ്) നയം 2021-22 രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും നേതാക്കൾ അഴിമതി നടത്തിയെന്നാണ് ആരോപണം. ആരോപണങ്ങളെ തുടര്‍ന്ന് സർക്കാർ മദ്യനയം പിന്‍വലിച്ചിരുന്നു.
Read More
- ഡൽഹി മദ്യക്കേസ്: എഎപി നേതാക്കൾക്കെതിരായ ഇഡിയുടെ ആരോപണങ്ങൾ എന്തൊക്കെയാണ്?
- അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
- പാർട്ടിയിൽ ചേരാൻ ബിജെപി എത്ര സമ്മർദ്ദം ചെലുത്തിയാലും ആം ആദ്മി പാർട്ടി തലകുനിക്കില്ല: കേജ്‌രിവാൾ
- എഎപി നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കുന്നു; വിമര്‍ശനവുമായി അരവിന്ദ് കേജ്‌രിവാൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us