/indian-express-malayalam/media/media_files/uploads/2017/04/arvind-kejriwal-759.jpg)
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ (ഫയൽ ചിത്രം)
ഡൽഹി: തങ്ങളുടെ പാർട്ടിയിൽ ചേരാൻ ബിജെപി എത്ര സമ്മർദ്ദം ചെലുത്തിയാലും ആം ആദ്മി പാർട്ടി (എഎപി) തലകുനിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്കൂളുകൾ പണിയുക, ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകുക തുടങ്ങിയ ഡൽഹി സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ ജയിലിലേക്ക് അയച്ചാലും അവസാനിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞങ്ങളെ അവരുടെ പാർട്ടിയിൽ ചേർക്കാൻ ബിജെപി ആഗ്രഹിക്കുന്നു. പക്ഷേ ഞങ്ങൾ തലകുനിക്കില്ല. സ്കൂളുകൾ നിർമ്മിച്ചതിൻ്റെ പേരിലാണ് മനീഷ് സിസോദിയയെ ജയിലിൽ അടച്ചത്. മൊഹല്ല ക്ലിനിക്കുകൾ നിർമ്മിച്ചതിനാണ് സത്യേന്ദർ ജെയിനിനെ ജയിലിലേക്ക് അയച്ചത്. എഎപി നേതാക്കൾക്കെതിരെ ബിജെപി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) ഉൾപ്പെടെ വിവിധ കേന്ദ്ര ഏജൻസികളെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ നിങ്ങൾ മുഖ്യമന്ത്രി കെജ്രിവാളിനെ ജയിലിലടച്ചാലും, സ്കൂളുകളും മൊഹല്ല ക്ലിനിക്കുകളും പണിയുന്നതിനും ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്നതിനുമുള്ള പ്രവർത്തനങ്ങൾ അവസാനിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH | On laying the foundation stone of new school buildings in Kirari, Rohini, Delhi Chief Minister Arvind Kejriwal says, "... They ask us to join bjp saying they'll spare us. I said I would not join the BJP... We are doing nothing wrong." pic.twitter.com/9Tfggh4P5M
— ANI (@ANI) February 4, 2024
അരവിന്ദ് കെജ്രിവാളിൻ്റെ അവകാശവാദങ്ങളെ തള്ളി ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ രംഗത്തെത്തി. "ഡൽഹിയിലെ ജനങ്ങളെ വഴിതിരിച്ചുവിടാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമമാണിത്. അരവിന്ദ് കെജ്രിവാൾ അന്വേഷണ ഏജൻസികളുടെ അന്വേഷണത്തെ ഭയപ്പെടുന്നു. അതുകൊണ്ടാണ് അദ്ദേഹം കള്ളം പറയുന്നത്. ഡൽഹിയിലെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും കബളിപ്പിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. അതിനാലാണ് ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സ്വപ്നം കാണുന്നത്, ” ബിജെപി ഡൽഹി അധ്യക്ഷൻ പറഞ്ഞു.
VIDEO | "Arvind Kejriwal is afraid of investigations by the probe agencies, that's why he is lying. He wants to distract and trick the people of Delhi and that's why he is dreaming about the things that will never happen," says BJP Delhi chief Virendra Sachdeva (@Virend_Sachdeva)… pic.twitter.com/1SwId3eM8q
— Press Trust of india (@PTI_News) February 4, 2024
ഡൽഹിയിലെ കിരാരിയിൽ രണ്ട് സ്‌കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു ഡൽഹി മുഖ്യമന്ത്രി.
Read More
- അഡ്വാനിയിലൂടെ മുന്നോക്ക വോട്ട് ബാങ്കും കർപ്പൂരി വഴി പിന്നാക്കക്കാരിലേക്കും; ഭാരതരത്നയിലൂടെ ബിജെപി നൽകുന്ന തിരഞ്ഞെടുപ്പ് സന്ദേശം
- എൽ.കെ.അഡ്വാനിക്ക് ഭാരതരത്ന പുരസ്കാരം
- മോദിക്ക് കീഴിൽ ബിജെപി അജയ്യരല്ല, രാഹുലിന്റെ യാത്ര അസമയത്ത്: പ്രശാന്ത് കിഷോർ
- അധികാരസ്ഥാനത്തുള്ള പുരുഷ കായികതാരങ്ങൾ ലൈംഗിക പീഡന ആരോപണങ്ങൾക്ക് വിധേയരാകുന്നു; ബ്രിജ് ഭൂഷൺ കോടതിയിൽ
- 40 ലോക്സഭാ സീറ്റുകൾ പോലും ലഭിക്കില്ല; കോൺഗ്രസിനെ കടന്നാക്രമിച്ച് മമത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.