scorecardresearch

എൽ.കെ.അഡ്വാനിക്ക് ഭാരതരത്ന പുരസ്കാരം

96-ാം വയസിലാണ് അഡ്വാനിക്ക് പരമോന്നത സിവിലിയൻ ബഹുമതി കിട്ടുന്നത്. അഡ്വാനിക്ക് ഭാരതരത്ന നൽകുന്ന വിവരം പങ്കുവയ്ക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് മോദി

96-ാം വയസിലാണ് അഡ്വാനിക്ക് പരമോന്നത സിവിലിയൻ ബഹുമതി കിട്ടുന്നത്. അഡ്വാനിക്ക് ഭാരതരത്ന നൽകുന്ന വിവരം പങ്കുവയ്ക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് മോദി

author-image
WebDesk
New Update
LK Advani

നരേന്ദ്ര മോദി ''എക്സി''ൽ പങ്കുവച്ച ചിത്രം

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനിക്ക് ഭാരതരത്ന പുരസ്കാരം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ"എക്സി"ലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുരസ്കാര വിവരം അറിയിച്ചത്. 96-ാം വയസിലാണ് അഡ്വാനിക്ക് പരമോന്നത സിവിലിയൻ ബഹുമതി കിട്ടുന്നത്.

Advertisment

അഡ്വാനിക്ക് ഭാരതരത്ന നൽകുന്ന വിവരം പങ്കുവയ്ക്കുന്നതിൽ വളരെ സന്തോഷമുണ്ട്. വളരെ വൈകാരികമായ നിമിഷമാണിത്. ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയുടെ വികസനത്തിന് അഡ്വാനി നൽകിയ സംഭാവനകൾ വലുതാണ്.  സമൂഹത്തിന്റെ താഴേക്കിടയിൽ നിന്ന് രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി വരെയായി മാറിയ വ്യക്തിയാണ് അദ്ദേഹമെന്നും മോദി പറഞ്ഞു.

വർഷങ്ങൾ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ നിരവധി പാർട്ടി പദവികളും സർക്കാർ പദവികളും അഡ്വാനി വഹിച്ചിട്ടുണ്ട്. അടൽ ബിഹാരി വാജ്പേയ് സർക്കാരിലെ ഉപ പ്രധാനമന്ത്രിയായിരുന്നു. പ്രതിപക്ഷ നേതാവായും ബിജെപി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 

Read More

Advertisment
Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: