/indian-express-malayalam/media/media_files/fhqDJ1eeblCQAnu6VABx.jpg)
Express photo: Abhinav Saha
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷത്തിന് വലിയ തിരിച്ചടി ഏൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്, ഇന്ത്യാ മുന്നണിയെക്കുറിച്ചുള്ള നല്ല മതിപ്പെല്ലാം ഇല്ലാതാക്കി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപിയെ ആലിംഗനം ചെയ്തതെന്ന് ജൻ സൂരജ് അഭിയാൻ്റെ തലവനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ.
നരേന്ദ്ര മോദിയുടെ കീഴിലുള്ള ബിജെപി അജയ്യനല്ലെന്നും എന്നാൽ പ്രതിപക്ഷം അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള അവസരങ്ങൾ നിരന്തരം നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഇന്ത്യൻ എക്സ്‌പ്രസ് സംഘടിപ്പിച്ച 'എക്സ്‌പ്രസ് അഡ്ഡ' എന്ന പരിപാടിയിൽ മാധ്യമ പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു പ്രശാന്ത് കിഷോർ.
"യാത്ര തുടങ്ങാനുള്ള കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ നീക്കം തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പായിരുന്നു. ഏറ്റവും മോശം തീരുമാനമാണത്. കാരണം ആർമി കമാൻഡർ തൻ്റെ ബറ്റാലിയൻ യുദ്ധം ചെയ്യുമ്പോൾ ഹെഡ്ക്വാർട്ടേഴ്‌സ് വിട്ടുപോകില്ല. മണിപ്പൂരിനേക്കാൾ ആസ്ഥാനത്ത് ആയിരിക്കേണ്ട സമയമാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒമ്പത് മാസം മുമ്പ് മാത്രം സഖ്യമുണ്ടാക്കാനുള്ള പ്രതിപക്ഷത്തിൻ്റെ തീരുമാനം തെറ്റാണ്. പാർട്ടികൾ ഒരുമിച്ച് വരാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ കുറഞ്ഞത് രണ്ട് വർഷം മുമ്പെങ്കിലും അത് ചെയ്യണമായിരുന്നു,"
"നിതീഷ് കുമാർ ഇല്ലായിരുന്നെങ്കിൽ ബിഹാറിലും ബിജെപി കൂടുതൽ സീറ്റുകളിൽ മത്സരിക്കുമായിരുന്നു. അവർ പയറ്റിയ തന്ത്രം വലിയ യുദ്ധം ജയിക്കാനായി ചെറിയ പോരാട്ടത്തിൽ തോറ്റു കൊടുക്കുക എന്നതായിരുന്നു. നിതീഷ് കുമാർ വീണ്ടും ബിജെപിയെ തന്നെ ആലിംഗനം ചെയ്തത്, തങ്ങൾക്ക് കൂടുതൽ വോട്ടോ സീറ്റോ കിട്ടുമെന്നതു കൊണ്ടല്ല. സത്യത്തിൽ, ബിഹാറിൽ ബിജെപിക്ക് ലോക്സഭയിൽ സീറ്റുകൾ നഷ്ടപ്പെടാൻ പോകുകയാണ്. കാരണം അവർക്ക് ഇപ്പോൾ നിതീഷ് കുമാറിനെ ആവശ്യമാണ്. അതിനാൽ അവർ കുറഞ്ഞ സീറ്റുകളിലേ മത്സരിക്കൂ,"
'ഇന്ത്യ എന്ന പ്രതിപക്ഷ സഖ്യമുണ്ടെന്ന ഈ ധാരണ ഇല്ലാതാക്കാൻ ബിജെപി ആഗ്രഹിച്ചതിനാലാണ് അവർക്ക് നിതീഷ് കുമാറിനെ ലഭിച്ചത്. ഇന്ത്യ മുന്നണിയുടെ സ്ഥാപകരിലൊരാളെ കൂട്ടിക്കൊണ്ടു പോയതിലൂടെ അവർ പ്രതിപക്ഷത്തിന് വലിയ മാനസിക പ്രഹരമാണ് നൽകിയത്. കുമാറില്ലാതെ അവർക്ക് ബീഹാർ ജയിക്കാനോ അവിടെ രാഷ്ട്രീയം നടത്താനോ കഴിയില്ല. കണക്കുകളും വസ്തുതകളും ബിജെപിക്ക് അറിയാം. എന്നാൽ വലിയ യുദ്ധം ജയിക്കാനായി ചെറിയ പടകളിൽ തോറ്റുകൊടുക്കുകയെന്ന തന്ത്രമാണ് അവർ പയറ്റുന്നത്,” പ്രശാന്ത് കിഷോർ പറഞ്ഞു.
Read More
- ഗ്യാൻവാപിയിലെ ഹൈന്ദവ ആരാധന; പള്ളി കമ്മിറ്റിയുടെ ഹർജി ഹൈക്കോടതി മാറ്റിവെച്ചു
- റെയിൽവേയുടെ 40,000 ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക്
- 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് മുക്തരായി, തൊഴിൽ സാധ്യതകൾ കൂടിയെന്ന് ധനമന്ത്രി
- 2047 ൽ വികസിത ഭാരതം ലക്ഷ്യം, മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി
- മാറ്റമില്ലാതെ ആദായ നികുതി സ്ലാബ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.