scorecardresearch

Budget 2024 Live Updates: 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് മുക്തരായി, തൊഴിൽ സാധ്യതകൾ കൂടിയെന്ന് ധനമന്ത്രി

Budget 2024-25 Speech Live in Malayalam: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2024ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുകയാണ്. ഈ വർഷത്തെ ബജറ്റ് കഴിഞ്ഞ ദശകത്തിലെ മോദി സർക്കാരിൻ്റെ വിജയങ്ങളുടെ ഒരു റിപ്പോർട്ട് കാർഡായിരിക്കും.

Budget 2024-25 Speech Live in Malayalam: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2024ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുകയാണ്. ഈ വർഷത്തെ ബജറ്റ് കഴിഞ്ഞ ദശകത്തിലെ മോദി സർക്കാരിൻ്റെ വിജയങ്ങളുടെ ഒരു റിപ്പോർട്ട് കാർഡായിരിക്കും.

author-image
WebDesk
New Update
Budget 2024 Live

ബജറ്റ് 2024 തത്സമയ അപ്‌ഡേറ്റുകൾ, Budget 2024:

Union Budget 2024, യൂണിയൻ ബജറ്റ് 2024-25 തത്സമയം: രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണം പൂർത്തിയായി. ധനമന്ത്രി നിർമ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിച്ചത്. രണ്ടാം മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. 2047-ഓടെ വികസിത ഭാരതമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

Advertisment

25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് മുക്തരായെന്നും നാലുകോടി കര്‍ഷകര്‍ക്ക് പി.എം. ഫസല്‍യോജനയിലൂടെ വിള ഇന്‍ഷുറന്‍സ് നല്‍കിയതായും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ സാമ്പത്തിക രംഗത്ത് ഗുണപരമായ മാറ്റങ്ങളുണ്ടായി. 2024 ൽ വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ. ജനങ്ങളുടെ ആശീർവാദം ഈ സർക്കാരിനുണ്ട്. മികച്ച ജനപിന്തുണയോടെ ഈ സർക്കാരിന്റെ വികസന പദ്ധതികൾ തുടരുമെന്നും ഇടക്കാല ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു. 

ആദായ നികുതി പരിധിയിൽ മാറ്റമില്ലെന്നും നിലവിലെ നിരക്കുകൾ തുടരുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ അറിയിച്ചു.  പ്രത്യക്ഷ, പരോക്ഷ നികുതികളിലും മാറ്റമില്ല. 

ReadMore:

  • Feb 01, 2024 12:42 IST

    ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെന്ന് എംപി ശശി തരൂർ

    ബജറ്റിലെ ഏറ്റവും ചെറിയ പ്രസംഗങ്ങളിൽ ഒന്നായിരുന്നു ഇതെന്നും കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെന്നും എംപി ശശി തരൂർ. വിദേശ നിക്ഷേപം ഗണ്യമായി കുറഞ്ഞുവെന്നത് മനസിലാക്കാതെ ധനമന്ത്രി വിദേശ നിക്ഷേപത്തെക്കുറിച്ച് സംസാരിച്ചുവെന്നും ശശി തരൂർ പറഞ്ഞു.



  • Feb 01, 2024 12:19 IST

    ഇടക്കാല ബജറ്റ് അവതരണം പൂര്‍ത്തിയായി

    കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണം പൂര്‍ത്തിയായി. ബജറ്റ് നിര്‍മല സീതാരാമൻ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. 



  • Advertisment
  • Feb 01, 2024 12:19 IST

    സാമ്പത്തിക വർഷത്തെ ചെലവ് 44.90 ലക്ഷം കോടി

    സാമ്പത്തിക വർഷത്തെ ചെലവ് 44.90 ലക്ഷം കോടിയാണ്. പ്രത്യക്ഷ നികുതി വരുമാനം കൂടി. 27.56  ലക്ഷം കോടിയാണ് 23-24 സാന്പത്തിക വർഷത്തെ വരുമാനം. സാമ്പത്തിക വർഷത്തെ ചെലവ് 44.90 ലക്ഷം കോടി രൂപയാണ്.



  • Feb 01, 2024 12:13 IST

    budget



  • Feb 01, 2024 12:07 IST

    വ്യോമഗതാഗത മേഖലയിൽ വികസനത്തുടർച്ച

    • വിമാനത്താവള വികസനം തുടരും
    • വ്യോമഗതാഗത മേഖലയും വിപുലീകരിക്കും
    • കൂടുതൽ വിമാനത്താവളങ്ങൾ യാഥാർത്ഥ്യമാക്കും
    • ഇ - വാഹനരംഗ മേഖല വിപുലമാക്കും



  • Feb 01, 2024 12:06 IST

    റെയിൽവേയിൽ വൻ പ്രഖ്യാപനങ്ങൾ

    • പുതിയ റെയിൽവേ ഇടനാഴി സ്ഥാപിക്കും
    • നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും
    • മൂന്ന് റെയില്‍വ ഇടനാഴിക്ക് രൂപം നൽകും
    • വൻ നഗരങ്ങളിൽ മെട്രോ വികസനം തുടരും



  • Feb 01, 2024 12:03 IST

    budget card



  • Feb 01, 2024 12:01 IST

    ആദായ നികുതി പരിധിയിൽ മാറ്റമില്ല

    ആദായ നികുതി പരിധിയിൽ മാറ്റമില്ല, നിലവിലെ നിരക്കുകൾ തുടരും. പ്രത്യക്ഷ, പരോക്ഷ നികുതികളിലും മാറ്റമില്ല



  • Feb 01, 2024 11:58 IST

    തൊഴിലവസരങ്ങൾ കൂട്ടും

    35 ലക്ഷം തൊഴിലവസരങ്ങൾ ഉടൻ സാധ്യമാക്കും. മത്സ്യബന്ധന മേഖലയിൽ 55 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 1 ലക്ഷം കോടി രൂപയുടെ കോർപസ് ഫണ്ടുവഴി യുവാക്കൾക്ക് കുറഞ്ഞ പലിശയിൽ വായ്പ നൽകും. 



  • Feb 01, 2024 11:44 IST

    കൂടുതൽ ക്ഷേമ പദ്ധതികൾ

    • ക്ഷീരകർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ
    • മത്സ്യ സമ്പദ് പദ്ധതി വിപുലമാക്കും. 5 ഇന്റഗ്രേറ്റഡ് മത്സ്യപാർക്കുകൾ
    • സമുദ്ര ഉത്പന്നങ്ങളുടെ കയറ്റുമതി കൂട്ടും
    • കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും
    • ആശ വർക്കർമാരും അങ്കണവാണി ജീവനക്കാരെയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും



  • Feb 01, 2024 11:38 IST

    Budget 2024



  • Feb 01, 2024 11:33 IST

    മൂന്നു കോടി വീടുകൾ യാഥാർത്ഥ്യമായി

    പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 3 കോടി വീടുകൾ യാഥാർത്ഥ്യമായി. രണ്ട് കോടി വീടുകൾ അടുത്ത 5 വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകും. ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി നടപ്പിലാക്കും. 



  • Feb 01, 2024 11:26 IST

    സ്ത്രീകൾക്കൊപ്പം സർക്കാർ

    30 കോടി രൂപ സ്ത്രീകൾക്ക് മുദ്ര ലോൺ വഴി നൽകി. മുത്തലാഖ് നിയമവിരുദ്ധമാക്കി, വനിത സംവരണം നടപ്പിലാക്കി. പാവപ്പെട്ടവർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ ഉന്നമനമാണ് സർകാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു.



  • Feb 01, 2024 11:19 IST

    രണ്ടാം മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി

    • 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി
    • തൊഴിൽ സാധ്യതകൾ കൂടി
    • ഗ്രാമീണ തലത്തിൽ വികസന പദ്ധതികൾ എത്തിച്ചു
    • 4 കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകി
    • 1361 ഗ്രാമീണ ചന്തകളെ നവീകരിച്ചു
    • അഴിമതിയും സ്വജനപക്ഷപാതവും കുറഞ്ഞു.
    • ഗോത്രവിഭാഗങ്ങളെ ശാക്തീകരിച്ചു. എല്ലാ വിഭാഗങ്ങളെയും സമഭാവനയോടെ കണ്ടു



  • Feb 01, 2024 11:14 IST

    2047 ൽ വികസിത ഭാരതം ലക്ഷ്യമെന്ന് ധനമന്ത്രി

    2024 ൽ വീണ്ടും അധികാരത്തിലെത്തുമെന്ന് ധനമന്ത്രി. ജനങ്ങളുടെ ആശീർവാദം ഈ സർക്കാരിനുണ്ട്. മികച്ച ജനപിന്തുണയോടെ ഈ സർക്കാരിന്റെ വികസന പദ്ധതികൾ തുടരും. 



  • Feb 01, 2024 11:04 IST

    നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരണം തുടങ്ങി

    കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ലോക്സഭയിൽ യോഗം ചേർന്നു. ബജറ്റ് അവതരണത്തിനായി ലോക്സഭാ അദ്ധ്യക്ഷൻ കേന്ദ്രധനമന്ത്രിയെ ക്ഷണിച്ചു. ഇതിന് പിന്നാലെ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ കരഘോഷങ്ങൾക്കിടെ ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ബജറ്റിന് അംഗീകാരം നൽകിയിരുന്നു.

     



  • Feb 01, 2024 10:19 IST

    പാര്‍ലമെന്റ് മന്ദിരത്തിൽ കേന്ദ്ര മന്ത്രിസഭാ യോഗം ആരംഭിച്ചു

    കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി പാര്‍ലമെന്റ് മന്ദിരത്തിൽ കേന്ദ്ര മന്ത്രിസഭാ യോഗം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ബജറ്റിന് യോഗം അംഗീകാരം നൽകും.



  • Feb 01, 2024 10:13 IST

    ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിലെത്തി

    കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിലെത്തി. ബജറ്റ് അവതരണം 11 മണിയോടെ ആരംഭിക്കും. രാഷ്ട്രപതിയുടെ വസതിയിലേക്ക് പുറപ്പെട്ടു. ബജറ്റ് ടാബ് ഉൾപ്പെടുന്ന ചുവന്ന പൊതി ധനകാര്യ മന്ത്രാലയത്തിന് മുന്നിൽ നിർമ്മല സീതാരാമൻ പ്രദർശിപ്പിച്ചിരുന്നു. ധനകാര്യമന്ത്രാലയത്തിലെ മുഴുവൻ ടീമംഗങ്ങളും ധനമന്ത്രിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. രാഷ്ട്രപതിയുടെ അനുമതി വാങ്ങിയ ശേഷമാണ് ധനമന്ത്രി നേരെ പാർലമെന്റിന് പുറപ്പെട്ടത്.



  • Feb 01, 2024 09:25 IST

    നിർമ്മല സീതാരാമൻ രാഷ്ട്രപതിയുടെ വസതിയിലേക്ക് പുറപ്പെട്ടു

    കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ രാഷ്ട്രപതിയുടെ വസതിയിലേക്ക് പുറപ്പെട്ടു. ബജറ്റ് പേപ്പറുകൾ ഉൾപ്പെടുന്ന ചുവന്ന പൊതി ധനകാര്യ മന്ത്രാലയത്തിന് മുന്നിൽ നിർമ്മല സീതാരാമൻ പ്രദർശിപ്പിച്ചു. രാഷ്ട്രപതിയുടെ അനുമതി വാങ്ങിയ ശേഷം ധനമന്ത്രി നേരെ പാർലമെന്റിലേക്ക് യാത്ര തിരിക്കും.

     

     



  • Feb 01, 2024 09:20 IST

    രാജ്യത്ത് വിമാന ഇന്ധന വില കുറച്ചു

    വിമാന ഇന്ധന വില (ഏവിയേഷൻ ടർബൈൻ ഫ്യൂവൽ-എ ടി എഫ്) കമ്പനികൾ കുറച്ചു. കിലോ ലിറ്ററിന് ഏകദേശം 1221 രൂപയാണ് വിലയിലെ കുറവ്. വിമാന നിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ഇത് തുടര്‍ച്ചയായ നാലാം തവണയാണ് വിമാന ഇന്ധനവില  കുറയ്ക്കുന്നത്. പുതിയ എ ടി എഫ് വിലയും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.



  • Feb 01, 2024 08:57 IST

    നിർമ്മല സീതാരാമൻ ധനകാര്യ മന്ത്രാലയത്തിലെത്തി

    ഇടക്കാല ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമൻ അൽപ്പസമയം മുമ്പ് ധനകാര്യ മന്ത്രാലയത്തിലെത്തി. 



  • Feb 01, 2024 08:16 IST

    നിർമ്മല സീതാരാമനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

    ഇന്നത്തെ ഇടക്കാല ബജറ്റ് അവതരണത്തോടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ കാത്തിരിക്കുന്നത് അത്യപൂർവ്വമായൊരു ചരിത്രനേട്ടമാണ്. തുടർച്ചയായി ആറ് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടമാണ് അവർക്ക് ഇന്ന് സ്വന്തമാകുക. നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് മൊറാർജി ദേശായി മാത്രമാണ്. മുൻഗാമികളായ അരുൺ ജെയ്റ്റ്ലി, മൻമോഹൻ സിങ്, പി ചിദംബരം, യശ്വന്ത് സിൻഹ എന്നിവരെല്ലാം അഞ്ച് തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 1ന് ബജറ്റ് അവതരിപ്പിച്ച് നിർമ്മല ഇവരെയെല്ലാം പിന്നിലാക്കും.

    രാജ്യത്ത് മുഴുവൻ സമയം കേന്ദ്രധനമന്ത്രിയായ ആദ്യ വനിതയാണ് നിർമ്മല സീതാരാമൻ. 2019 ജൂലൈ മുതലാണ് അഞ്ച് പൂർണ ബജറ്റുകൾ അവതരിപ്പിച്ചത്. ഇന്ന് അവതരിപ്പിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള ഇടക്കാല ബജറ്റ് അഥവാ വോട്ട് ഓൺ അക്കൌണ്ട് ബജറ്റ് ആണ്.

    ഏപ്രിൽ-മെയ് മാസങ്ങളിലായി നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരത്തിൽ വരുന്നത് വരെയുള്ള കേന്ദ്ര സർക്കാർ അതോറിറ്റികളുടെ ചിലവുകൾക്ക് വേണ്ടിയാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നത്.

    കഴിഞ്ഞ മാസം ഒരു പൊതുചടങ്ങിൽ പങ്കെടുക്കവെ വമ്പൻ പ്രഖ്യാപനങ്ങളൊന്നും ഇടക്കാല ബജറ്റിൽ ഉണ്ടാകില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചിരുന്നു. നിർധനർക്ക് വേണ്ടിയുള്ള നിരവധി നയപ്രഖ്യാപനങ്ങളിലൂടെ നിർമ്മലയ്ക്ക് കീഴിൽ ഇന്ത്യ കൊവിഡ് മഹാമാരിക്കാലത്തെ അതിജീവിക്കുകയും, ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സാമ്പത്തിക ശക്തികളിലൊന്ന് എന്ന ഖ്യാതി നിലനിർത്തുകയും ചെയ്യുന്നുണ്ട്.



  • Feb 01, 2024 07:44 IST

    വാണിജ്യാവശ്യത്തിനുള്ള പാചകവാതക ഗ്യാസിന് വില കൂട്ടി

    Budget 2024 Speech Live in Malayalam: 2024ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക ഗ്യാസിന് വില കൂട്ടി. 15 രൂപയാണ് വർധിപ്പിച്ചത്. 19 കിലോ സിലിണ്ടറിനാണ് 15 രൂപ വർധിച്ചത്. അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല.



Nirmala Sitharaman Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: