scorecardresearch

14 എം പിമാരുടെ സസ്പെൻഷൻ പിൻവലിച്ചു; പാർലമെന്റിൽ ബജറ്റ് സമ്മേളനം ആരംഭിച്ചു

ഡിസംബർ 13 ന് പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനായിരുന്നു പ്രതിപക്ഷ എംപിമാർക്കെതിരെയുള്ള നടപടി

ഡിസംബർ 13 ന് പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനായിരുന്നു പ്രതിപക്ഷ എംപിമാർക്കെതിരെയുള്ള നടപടി

author-image
WebDesk
New Update
parliament | criminal bills

ഫയൽ ചിത്രം

ഡൽഹി: പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി 14  പ്രതിപക്ഷ എംഎൽഎമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനം. രാജ്യസഭയിൽ നിന്നുള്ള മൂന്നും ലോക്സഭയിൽ നിന്നും 11 എംപിമാരുടെ സസ്പെൻഷൻ നടപടി പിൻവലിക്കാനാണ് ഇരുസഭകളുടേയും പ്രിസൈഡിംഗ് ഓഫീസർമാരോട് നിർദ്ദേശിച്ചിരിക്കുന്നത്. മുതിർന്ന മന്ത്രിമാർ പ്രതിപക്ഷ നേതാക്കളെയും ഫ്‌ളോർ നേതാക്കളെയും കണ്ട് സുഗമമായ സമ്മേളനത്തിന്റെ നടത്തിപ്പിന് സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.

Advertisment

സഭയുടെ പ്രിവിലേജ് കമ്മിറ്റി യോഗം ചേർന്നാണ് എംപിമാർക്കെതിരെയുള്ള നടപടി പിൻവലിക്കാൻ ശുപാർശ ചെയ്യുന്ന പ്രമേയം അംഗീകരിച്ചത്. രണ്ടാഴ്ച മുമ്പ്, മൂന്ന് കോൺഗ്രസ് അംഗങ്ങളുടെ സസ്‌പെൻഷൻ പിൻവലിക്കാൻ ലോക്‌സഭയുടെ പ്രിവിലേജ് കമ്മിറ്റി സമാനമായ രീതിയിൽ തീരുമാനമെടുത്തിരുന്നു. ഡിസംബർ 13 ന് പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രിഷേധിച്ചതിനായിരുന്നു പ്രതിപക്ഷ എംപിമാർക്കെതിരെ നടപടി സ്വീകരിച്ചത്. പ്രതിഷേധത്തെ തുടർന്ന് നടപടികൾ തടസ്സപ്പെടുത്തിയതിന് ലോക്‌സഭയിലും രാജ്യസഭയിലുമായി 146 പ്രതിപക്ഷ എംപിമാരെ ശീതകാല സമ്മേളനത്തിനിടെ സസ്‌പെൻഡ് ചെയ്തിരുന്നു.

ശീതകാല സമ്മേളനത്തിന്റെ ബാക്കി ഭാഗത്തേക്ക് മറ്റ് എംപിമാരെ സസ്പെൻഡ് ചെയ്തപ്പോൾ, 14 എംപിമാരുടെ സസ്‌പെൻഷൻ ലോക്‌സഭയുടെയും രാജ്യസഭയുടെയും പ്രത്യേകാവകാശ സമിതികളിലേക്ക് റഫർ ചെയ്തു. ഈ എംപിമാരുടെ സസ്പെൻഷനാണ് ഇപ്പോൾ പിൻവലിച്ചുകൊണ്ട് ഉത്തരവായിരിക്കുന്നത്. “എല്ലാവരുടെയും സസ്പെൻഷൻ പിൻവലിക്കും. സർക്കാരിന് വേണ്ടി സ്പീക്കറോടും ചെയർപേഴ്സണോടും ഞങ്ങൾ അഭ്യർത്ഥിച്ചു, അവർ സമ്മതിച്ചു, ”പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

എന്നാൽ എംപിമാർ പ്ലക്കാർഡുകളോ സമാന സാമഗ്രികളോ ചേമ്പറിനുള്ളിൽ കൊണ്ടുവരുന്നത് തടയാനുള്ള തീരുമാനം നടപ്പാക്കണമെന്ന് പതിവ് സർവകക്ഷി യോഗത്തിൽ സർക്കാർ പ്രതിപക്ഷ ഫ്ലോർ നേതാക്കളോട് പറഞ്ഞു. തങ്ങളുടെ നടപടിയിൽ ഖേദം പ്രകടിപ്പിച്ച് എംപിമാർ പ്രിവിലേജ് കമ്മിറ്റികൾക്ക് കത്തെഴുതിയെന്നും തടസ്സങ്ങൾ മനഃപൂർവമോ വ്യക്തിപരമായ അച്ചടക്കമില്ലായ്മയോ അല്ലെന്ന് വാദിച്ചതായി പ്രതിപക്ഷ വൃത്തങ്ങൾ പറഞ്ഞു.

Advertisment

സർവകക്ഷി യോഗത്തിൽ, പ്രതിപക്ഷ നേതാക്കൾ അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, ഫെഡറൽ ഘടനയ്‌ക്കെതിരായ ആക്രമണം, ഗവർണർമാരുടെ “അതിക്രമം” എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ ചർച്ചകൾ ആവശ്യപ്പെട്ടു. ഇടതുപക്ഷ എംപിമാരായ എളമരം കരീമും പി സന്തോഷ് കുമാറും രാഷ്ട്രീയത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളിൽ യോഗത്തിൽ ആശങ്ക രേഖപ്പെടുത്തി. 2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ (ഭേദഗതി) നിയമം രാജ്യത്തുടനീളം ഉടൻ നടപ്പാക്കുമെന്ന മന്ത്രിമാരുടെ അഭിപ്രായത്തിൽ എളമരം കരീം സർക്കാരിൽ നിന്ന് വിശദീകരണം തേടി.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജ്യസഭയിലെ സഭാ നേതാവ് പിയൂഷ് ഗോയൽ, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ഡെപ്യൂട്ടിമാരായ അർജുൻ റാം മേഘ്‌വാൾ, വി മുരളീധരൻ എന്നിവർ പങ്കെടുത്തു. പ്രതിപക്ഷ നിരയിൽ നിന്ന് കോൺഗ്രസിന്റെ പ്രമോദ് തിവാരി, കൊടിക്കുന്നിൽ സുരേഷ്, ടിഎംസിയുടെ സുദീപ് ബന്ദ്യോപാധ്യായ, ഡിഎംകെയുടെ ടിആർ ബാലു, ശിവസേനയുടെ രാഹുൽ ഷെവാലെ, സമാജ്‌വാദി പാർട്ടിയുടെ എസ് ടി ഹസൻ, ടിഡിപിയുടെ ജയദേവ് ഗല്ല എന്നിവർ പങ്കെടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്മേളനം ഹ്രസ്വമായിരിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിച്ച സമ്മേളനം ഫെബ്രുവരി 9 ന് അവസാനിക്കും. ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്ച ഇടക്കാല ബജറ്റ് അവതരിപ്പിക്കും, അതിനുശേഷം ഇരുസഭകളും നന്ദി പ്രമേയം ചർച്ച ചെയ്യും.

ReadMore:

Parliament Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: