scorecardresearch

ബിജെപിക്ക് വലുത് കർഷകരല്ല അദാനിയും, അംബാനിയുമാണ്: രാഹുൽ ഗാന്ധി

ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നും സിക്കന്ദർപൂർ പഞ്ചായത്തിലെ പൂർണിയയിൽ കർഷകരെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ പറഞ്ഞു

ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നും സിക്കന്ദർപൂർ പഞ്ചായത്തിലെ പൂർണിയയിൽ കർഷകരെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ പറഞ്ഞു

author-image
WebDesk
New Update
Rahul-Farmers

ഫൊട്ടോ-ഫെയ്സ്ബുക്ക് ഐഎൻസി

അദാനിയുടേയും അംബാനിയുടേതുമടക്കം കോർപ്പറേറ്റ് ഭീമൻമാരുടെ കടങ്ങൾ എഴുതിത്തള്ളാൻ തയ്യാറാകുന്ന ബിജെപി കർഷകർക്ക് പരിഗണന നൽകുന്നില്ലെന്ന് രാഹുൽ ഗാന്ധി. പൂർണ്ണമായും കർഷക വിരുദ്ധമായ നടപടികളുമായി മുന്നോട്ടുപോകുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും ബിഹാറിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാം ദിവസത്തെ പര്യടനത്തിനിടെ സംസാരിക്കവേ രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നാൽ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നും സിക്കന്ദർപൂർ പഞ്ചായത്തിലെ പൂർണിയയിൽ കർഷകരെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ വ്യക്തമാക്കി.

Advertisment

“ഞാൻ തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നില്ല. യുപിഎ സർക്കാരിന്റെ കാലത്ത് 72,000 കോടി രൂപയുടെ കർഷക വായ്പ എഴുതിത്തള്ളി. ഭൂമി ഏറ്റെടുക്കൽ ബില്ലും ഞങ്ങൾ നടപ്പിലാക്കി, എന്നാൽ അധികാരത്തിലെത്തിയ ശേഷം ബിജെപി ആ ബിൽ നിർത്തുകയാണ് ചെയ്തത്. അതിനാൽ തന്നെ അടിസ്ഥാനപരമായി ബിജെപി കർഷക വിരുദ്ധ സർക്കാരാണ്, രാഹുൽ പറഞ്ഞു.

“കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്, എന്നാൽ ബിജെപി സർക്കാർ അദാനിക്കും അംബാനിക്കും കുറഞ്ഞ വിലയ്ക്ക് കൃഷിഭൂമി നൽകാൻ ഒരുങ്ങുകയാണ്. വളവും വിത്തും കൂടിയ വിലയ്ക്ക് വാങ്ങാൻ കർഷകരിൽ സമ്മർദ്ദം ചെലുത്തുകയാണ്. കർഷകർക്കായി കറുത്ത നിയമം കൊണ്ടുവരാനും അവർ പദ്ധതിയിട്ടിരുന്നു, എന്നാൽ നിങ്ങൾ ആ നിയമത്തിനെതിരെ ഉറച്ചുനിൽക്കുകയും അത് പിൻവലിക്കാൻ സർക്കാർ നിർബന്ധിതരാകുകയും ചെയ്തു, രാഹുൽ പറഞ്ഞു.

അദാനി, അംബാനി, മല്യ എന്നിവരുടെ വായ്പകൾ എഴുതിത്തള്ളാൻ അവർ തയ്യാറാണ്, എന്നാൽ കർഷകരുടെ വായ്പകൾ എഴുതിത്തള്ളാൻ അവർ തയ്യാറല്ല. നിങ്ങൾക്ക് കോർപ്പറേറ്റുകളുടെ കടങ്ങൾ എഴുതിത്തള്ളാൻ കഴിയുമെങ്കിൽ പിന്നെ എന്തുകൊണ്ട് കർഷകരോട് ആ നയം സ്വീകരിക്കുന്നില്ല? ഞങ്ങൾ സർക്കാർ രൂപീകരിച്ചാൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. ഈ കാര്യങ്ങൾ ഞാൻ പാർലമെന്റിലും ഉന്നയിക്കും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

രാവിലെ അരാരിയയിൽ നിന്ന് ബിഹാറിലെ രണ്ടാം ദിവസത്തെ യാത്ര ആരംഭിച്ച രാഹുൽ ജവഹർ നവോദയ വിദ്യാലയം സന്ദർശിച്ച ശേഷം രാവിലെ 11 മണിയോടെ വിദ്യാർത്ഥികളുമായി സംവദിച്ചു. ഇതിന് ശേഷമാണ് രാഹുൽ സിക്കന്ദർപൂരിലെത്തിയത്. തുടർന്ന് അവിടെ കർഷകരുമായി കൂടിക്കാഴ്ച്ച നടത്തിയ രാഹുൽ അവരുടെ പരാതികൾ കേട്ടു. തങ്ങൾ പാവപ്പെട്ട കർഷകരാണെന്നും എല്ലാ വർഷവും ഞങ്ങളുടെ വീട് വെള്ളത്തിനടിയിലാകുമെന്ന് പറയാനാണ് ഞങ്ങൾ ഇവിടെ വന്നതെന്നും കർഷകർ രാഹുലിനോട് പരാതി പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ ആരും തയ്യാറാവുന്നില്ലെന്നും അതിനാലാണ് അനുഭവിക്കുന്ന സാഹചര്യത്തെക്കുറിച്ച് രാഹുലിനെ നേരിൽക്കണ്ട് ബോധിപ്പിക്കാൻ എത്തിയതെന്നും 60 വയസ്സുള്ള കർഷകയായ ഫുക്കി ദേവി പറഞ്ഞു.

പ്രദേശത്തെ ഒരു കർഷകൻ്റെ വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിച്ച രാഹുൽ അവരുടെ ആവശ്യങ്ങൾ കേട്ട് പറഞ്ഞു, “നമ്മുടെ യുപിഎ സർക്കാർ ആദ്യമായി ഭൂമി ഏറ്റെടുക്കൽ ബിൽ കൊണ്ടുവന്നു, അവിടെ ഭൂമി ഏറ്റെടുക്കുമ്പോൾ കർഷകർക്ക് ഭൂമിയുടെ നാലിരട്ടി വില നൽകണം. എന്നാൽ ബിജെപി സർക്കാർ ആ നിയമം അട്ടിമറിക്കുകയാണ് ചെയ്തത്. കോൺഗ്രസ് നേതാവ് കനയ്യ കുമാറും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അഖിലേഷ് സിംഗും രാഹുൽ ഗാന്ധിക്കൊപ്പം കർഷകരോട് സംവദിച്ചു.

ReadMore:

Rahul Gandhi Farmers

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: