/indian-express-malayalam/media/media_files/X4wqJpi2XHhD6HcjnLBd.jpg)
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉടൻ തന്നെ ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചനയുണ്ട്. (ഫേസ്ബുക്ക്)
ബിഹാർ മുഖ്യമന്ത്രിയും ജനതാ ദൾ (യുണൈറ്റഡ്) അധ്യക്ഷനുമായ നിതീഷ് കുമാർ (73) വീണ്ടും ബിജെപി നയിക്കുന്ന എൻഡിഎയിലേക്ക് മടങ്ങിവരാനുള്ള വേദി ഒരുങ്ങുന്നതായി തോന്നുന്നു. നിതീഷ് മുന്നണി മാറുകയാണെങ്കിൽ, ഒരു ദശാബ്ദത്തിനിടയിൽ അദ്ദേഹം കാലുമാറുന്നത് ഇതു നാലാം തവണയാകും. നിതീഷിന്റെ ഈ മാറ്റം ബിഹാറിലെ ഭരണകക്ഷിയായ മഹാഗഡ്ബന്ധനും ദേശീയതലത്തിൽ പ്രതിപക്ഷമായ ഇന്ത്യാ മുന്നണിക്കും കനത്ത തിരിച്ചടിയാകും.
8 തവണ ബിഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ, രാഷ്ട്രീയ അതിജീവനത്തിന്റെ കളിയിൽ തന്റെ പാർട്ടിയെ പ്രതിപക്ഷ പാളയത്തിലേക്ക് ആദ്യമായി കൊണ്ടുപോയത് 2013 ജൂണിലായിരുന്നു. എൻഡിഎയ്ക്ക് ശുദ്ധവും മതേതരവുമായ ഒരു നേതൃമുഖം ഉണ്ടാകണമെന്ന കാരണം പറഞ്ഞാണ് ബിജെപിയുമായുള്ള ബന്ധം അദ്ദേഹം അന്ന് ഉപേക്ഷിച്ചത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി എൻഡിഎയുടെ പ്രധാനമന്ത്രി മുഖമാകുമെന്നും ബിഹാർ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ മോഹങ്ങൾക്ക് എൻഡിഎയ്ക്ക് ഇടമില്ലെന്നും അക്കാലത്ത് വ്യക്തമായിരുന്നു.
തുടർന്ന് നിതീഷ് "സംഘ് മുക്ത് ഭാരത്" എന്ന ആഹ്വാനം നൽകുകയും "ബിജെപിയിലേക്ക് മടങ്ങുന്നതിനേക്കാൾ മണ്ണിലലിഞ്ഞ് ചേരാനാണ് ഞാൻ ആഗ്രഹിക്കുന്നത്" എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം 2015 നവംബറിൽ നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, നിതീഷ് ബദ്ധവൈരികളായ ലാലു പ്രസാദിന്റെ നേതൃത്വത്തിലുള്ള ആർജെഡിയും കോൺഗ്രസും മറ്റ് ചില ചെറിയ പാർട്ടികളുമായും ചേർന്ന് മഹാഗഡ്ബന്ധൻ രൂപീകരിച്ചു. സഖ്യം ആകെ 243 സീറ്റുകളിൽ 178 സീറ്റുകളിലും വിജയിച്ചതിനെ തുടർന്ന് നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി.
सूचना एवं जनसंपर्क विभाग द्वारा प्रकाशित बिहार डायरी एवं कैलेंडर 2024 का लोकार्पण किया। (2/2) pic.twitter.com/DcN8NmstD2
— Nitish Kumar (@NitishKumar) January 11, 2024
കുറ്റകൃത്യം, അഴിമതി, വർഗീയത എന്നിവയെക്കുറിച്ച് പലപ്പോഴും സംസാരിക്കുന്ന ജെഡിയു മേധാവി, എന്നിരുന്നാലും, വർഗീയതയെ അഴിമതിക്കായി ഉപേക്ഷിച്ചുവെന്ന് വിമർശിക്കപ്പെട്ടു. ഒടുവിൽ, ആർജെഡിയുടെ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരായ അഴിമതിയാരോപണങ്ങൾ, 2017 ജൂലൈയിൽ ആർജെഡിയുമായി പിരിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
തുടർന്ന് നിതീഷ് വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് വരെ എൻഡിഎയിൽ എല്ലാം സുഗമമായി നടന്നു. ബിജെപി മത്സരിച്ച 17 സീറ്റുകളിലും വിജയിക്കുകയും ജെഡിയു മത്സരിച്ചിരുന്ന 17 മണ്ഡലങ്ങളിൽ 16 എണ്ണം നേടുകയും ചെയ്തു.
എന്നാൽ നിതീഷിനെ വീണ്ടും എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനെ കുറിച്ചും തുല്യ സീറ്റുകളിൽ മത്സരിക്കുന്നതിനെ കുറിച്ചും ബിജെപിയിൽ രണ്ടഭിപ്രായം പ്രത്യക്ഷപ്പെട്ടതോടെ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അവരുടെ ബന്ധം വഷളാകാൻ തുടങ്ങി. അവസാനം നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കേണ്ടി വന്ന ബിജെപിക്ക് തിരഞ്ഞെടുപ്പിൽ തുല്യ സീറ്റുകൾ പങ്കിടാനും ധാരണയായി.
എന്നാൽ എൽജെപിയെ എൻഡിഎയിൽ നിന്ന് പുറത്താക്കി, ജെഡി(യു) സ്ഥാനാർത്ഥികളുള്ള മിക്കവാറും എല്ലാ സീറ്റുകളിലും അതിന്റെ നേതാവ് ചിരാഗ് പാസ്വാനെ മത്സരിപ്പിച്ച് ജെഡിയുവിനെ ഒന്നോ രണ്ടോ നിലയിലേക്ക് കൊണ്ടുവരാൻ ബിജെപി ശ്രമിച്ചുവെന്ന ആരോപണം ഉയർന്നു. നിതീഷിന്റെ നേതൃത്വത്തിലുള്ള പാർട്ടി ഇപ്പോൾ ആർജെഡിക്കും ബിജെപിക്കും പിന്നിൽ മൂന്നാമതാണ്. ജെഡി(യു)വിന്റെ സീറ്റുനില 71ൽ നിന്ന് 43 ആയി കുറയുന്നതിൽ എൽജെപി ഘടകം നിർണായക പങ്കുവഹിച്ചു.
ബിജെപി ഇപ്പോൾ മുമ്പെന്നത്തേക്കാളും തുല്യ പങ്കാളിയായതിനാൽ, ബിജെപി നേതൃത്വവുമായുള്ള നിതീഷിന്റെ ബന്ധത്തിൽ വീണ്ടും സമ്മർദ്ദം വർദ്ധിച്ചു. ജനസംഖ്യാ നിയന്ത്രണ നിർദ്ദേശം, ജാതി സെൻസസ്, ബിഹാറിന് പ്രത്യേക കാറ്റഗറി പദവി വേണമെന്ന ആവശ്യം, പട്‌ന സർവകലാശാലയ്ക്ക് കേന്ദ്ര സർവകലാശാല പദവി നിഷേധിച്ചത് എന്നിവയിലും നിതീഷ് ബിജെപിയുമായി ഭിന്നത പുലർത്തി.
തന്റെ ദേശീയ അഭിലാഷങ്ങൾ പ്രതിപക്ഷത്ത് ആയിരിക്കുമെന്ന് വിശ്വസിച്ച്, നിതീഷ് ആർജെഡിയുമായി വീണ്ടും കൈകോർക്കുകയും 2022 ഓഗസ്റ്റിൽ മഹാഗഡ്ബന്ധനിൽ തിരിച്ചെത്തുകയും മുഖ്യമന്ത്രിയുടെ കസേരയിൽ പിടിച്ചുനിൽക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ആദ്യം വിവിധ ബിജെപി വിരുദ്ധ കക്ഷികളെ ഒരു പൊതുവേദിയിൽ കൊണ്ടുവരാനുള്ള ശ്രമത്തിൽ, മമതാ ബാനർജി, ഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കളെ സന്ദർശിച്ച് അദ്ദേഹം സന്ദർശനങ്ങൾ തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യാ സഖ്യത്തിന്റെ രൂപീകരണത്തോടെ അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് ഫലമുണ്ടായി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.