/indian-express-malayalam/media/media_files/zgAGpdj1ytdWJN28EziV.jpg)
എക്സ്പ്രസ് ഫൊട്ടോ
അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രിസഭ. 1947 ൽ "രാജ്യത്തിന്റെ ശരീരം സ്വാതന്ത്ര്യം നേടിയപ്പോൾ", "അതിന്റെ ആത്മാവിന്റെ പ്രാണപ്രതിഷ്ഠ (Ram Mandir Pran Prathishta) ജനുവരിയിൽ ചെയ്തു" എന്ന പ്രമേയം അവതരിപ്പിച്ചാണ് നരേന്ദ്ര മോദിയെ (Narendra Modi) കേന്ദ്രമന്ത്രിസഭ അഭിനന്ദിച്ചത്. രാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠയോടെ എല്ലാവരിലും ആത്മീയമായ സംതൃപ്തി ലഭിച്ചുവെന്നും മന്ത്രിസഭ പ്രമേയം അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി.
മന്ത്രിസഭയെ പ്രതിനിധീകരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് പ്രമേയം അവതരിപ്പിച്ചത്. "ചരിത്രപരമായ... സഹസ്രാബ്ദത്തിന്റെ മന്ത്രിസഭ" എന്നാണ് ബുധനാഴ്ച നടന്ന യോഗത്തെ വിശേഷിപ്പിച്ചത്. കൂടാതെ മോദി നൂറ്റാണ്ടുകൾ പഴക്കമുള്ള രാജ്യത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തുവെന്നും പ്രമേയം പറഞ്ഞു. രാമക്ഷേത്രത്തെ ഇന്ത്യൻ നാഗരികത സ്വപ്നം കണ്ടത് അഞ്ച് നൂറ്റാണ്ടുകളാണെന്നും പ്രമേയത്തിൽ വ്യക്തമാക്കി.“ജനങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഭിച്ച സ്‌നേഹം നിങ്ങളെ ഒരു ജനനായകനാക്കി. പക്ഷേ, പുതിയ യുഗത്തിന്റെ തുടക്കത്തിനുശേഷം, നിങ്ങൾ പുതിയ യുഗത്തിന്റെ തുടക്കക്കാരനായി ഉയർന്നുവന്നിട്ടുണ്ട്, ”മോദിയെ അഭിനന്ദിച്ചുകൊണ്ട് പ്രമേയത്തിൽ പറഞ്ഞു.
ചരിത്രപരമായ... സഹസ്രാബ്ദത്തിന്റെ മന്ത്രിസഭ
“വിജയകരമായ പ്രാൺ പ്രതിഷ്ഠാ ചടങ്ങ് നടത്തിയ പ്രധാനമന്ത്രിയെ കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ തുടക്കത്തിൽ, മന്ത്രിസഭയെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചുവെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
ഇന്ത്യയിൽ ക്യാബിനറ്റ് സംവിധാനം നിലവിൽ വന്നതിന് ശേഷം നിരവധി ചരിത്രപരമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും ബ്രിട്ടീഷ് ഭരണകാലത്ത് വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ കാലത്തും ഇത്തരമൊരു സന്ദർഭം ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി മോദിയുടെ സമാനതകളില്ലാ്തതാണെന്നും പ്രമേയം വ്യക്തമാക്കി.
“ഒരു ബഹുജന പ്രസ്ഥാനമെന്ന നിലയിൽ, അടിയന്തരാവസ്ഥക്കാലത്തും ജനങ്ങൾക്കിടയിൽ ഐക്യമുണ്ടായിരുന്നു, എന്നാൽ ആ ഐക്യം ചെറുത്തുനിൽപ്പിന്റെ പ്രസ്ഥാനമെന്ന നിലയിൽ ഏകാധിപത്യത്തിനെതിരായിരുന്നു. എന്നാൽ നമ്മൾ സാക്ഷ്യം വഹിക്കുന്ന ശ്രീരാമനുവേണ്ടിയുള്ള ബഹുജന മുന്നേറ്റം ഒരു പുതിയ യുഗത്തിന്റെ വിളംബരത്തിന്റെ സൂചനയാണ് നൽകുന്നതെന്നും 2024 ജനുവരി 22 ചരിത്രത്തിൽ സമാനതകളില്ലാത്ത ദിവസമാണെന്നും പ്രമേയത്തിൽ പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിലെ എല്ലാവരെയും ഒരുമിപ്പിച്ച ഒരേയൊരു പ്രസ്ഥാനം രാമജന്മഭൂമി പ്രസ്ഥാനമായിരുന്നു. കോടിക്കണക്കിന് ഇന്ത്യക്കാർ ഈ പ്രസ്ഥാനത്തോട് വൈകാരികമായി ബന്ധപ്പെട്ടു, ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു,” അതിൽ പറയുന്നു.
സമർപ്പണ ചടങ്ങുകൾക്കായുള്ള പ്രധാനമന്ത്രയുടെ 11 ദിവസത്തെ അനുഷ്ഠാനത്തെയും ശ്രീരാമനുമായി ബന്ധപ്പെട്ട തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ അദ്ദേഹം നടത്തിയ യാത്രകളെയും അഭിനന്ദിച്ച മന്ത്രിസഭ, ഇത് “ദേശീയ ഐക്യത്തിന് ഊർജം പകർന്നു” എന്നും “ഇതിന് ഞങ്ങൾ നിങ്ങളെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു. "ഈ രാജ്യത്തെ ജനങ്ങൾ നൂറ്റാണ്ടുകളായി ഈ നിമിഷത്തിനായി കാത്തിരിക്കുകയാണ്, ഇപ്പോൾ മഹത്തായ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിലൂടെ ഒരു പുതിയ യുഗം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു," അതിൽ പറയുന്നു.
"ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം, ആളുകൾ ഈ തീയതി (ജനുവരി 22, 2024) ഓർക്കും..നാമെല്ലാവരും ഈ നിമിഷം ജീവിക്കുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നത് ഒരു അനുഗ്രഹമാണ്" എന്ന് പറഞ്ഞ പ്രമേയം ഇന്നത്തെ മന്ത്രിസഭയെ സഹസ്രാബ്ദത്തിന്റെ കാബിനറ്റ് എന്ന് വിളിക്കുന്നത് അതിശയോക്തിയാകരുതെന്നും കൂട്ടിച്ചേർത്തു.
അതേ സമയം രാമക്ഷേത്ര ദർശനത്തിന് വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കണക്കിലെടുത്ത് ക്ഷേത്ര സന്ദർശനം മാറ്റിവയ്ക്കാൻ മോദി മന്ത്രിമാരോട് നിർദ്ദേശിച്ചതായാണ് വിവരം. ക്ഷേത്രത്തിലേക്കുള്ള വിഐപി സന്ദർശനം മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യത്തിൽ മോദി ആശങ്ക പ്രകടിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.