scorecardresearch

'കോൺഗ്രസുമായി സഖ്യത്തിനില്ല'; ബംഗാളിൽ ബിജെപിയെ ഒറ്റയ്ക്ക് നേരിടുമെന്ന് മമതാ ബാനർജി

ഇന്ത്യൻ സഖ്യത്തിന്റെ ഭാഗമാണെങ്കിലും രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര ബംഗാളിലൂടെ കടന്നുപോകുന്നതിനെ കുറിച്ച് തൃണമൂലിനെ അറിയിച്ചിട്ടില്ലെന്ന് മമത

ഇന്ത്യൻ സഖ്യത്തിന്റെ ഭാഗമാണെങ്കിലും രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര ബംഗാളിലൂടെ കടന്നുപോകുന്നതിനെ കുറിച്ച് തൃണമൂലിനെ അറിയിച്ചിട്ടില്ലെന്ന് മമത

author-image
WebDesk
New Update
MAMATA BANERJEE

മമതാ ബാനർജി (ഫയൽ ചിത്രം)

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് കടക്കാനിരിക്കേ കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും തിരിച്ചടി നൽകി മമതാ ബാനർജി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ സീറ്റുകളിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന്  മമത വ്യക്തമാക്കി. ബംഗാളിലെ സീറ്റുകളിൽ തൃണമൂൽ ഒറ്റയ്ക്ക് മത്സരിച്ച് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ബംഗാൾ മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തുറന്നടിച്ച മമത രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് പ്രവേശിക്കുന്നതായി അറിഞ്ഞുവെന്നും എന്നാൽ ഇത് സംബന്ധിച്ച് തൃണമൂൽ കോൺഗ്രസിന് പ്രത്യേകമായി അറിയിപ്പൊന്നും ലഭച്ചിട്ടില്ലെന്നും പറഞ്ഞു. നേരത്തെ ബംഗാളിൽ ഇന്ത്യാമുന്നണിയിൽ അംഗമായ സിപിഎമ്മുമായി യാതൊരു തരത്തിലുള്ള സഹകരണവും ഉണ്ടാവില്ലെന്നും മമതാ ബാനർജി വ്യക്തമാക്കിയിരുന്നു. 

'ഞാൻ കോൺഗ്രസ് പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല. ബംഗാളിൽ ഒറ്റയ്ക്ക് പോരാടുമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. രാജ്യത്ത് എന്ത് ചെയ്യുമെന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല, പക്ഷേ ഞങ്ങൾ ഒരു മതേതര പാർട്ടിയാണ്, അതിനാൽ തന്നെ ബംഗാളിൽ ഞങ്ങൾ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തും, ”മമതാ ബാനർജി പറഞ്ഞു. 

“ഞാൻ ഇന്ത്യൻ സഖ്യത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും, രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര ബംഗാളിലൂടെ കടന്നുപോകുന്നതിനെ കുറിച്ച്,തൃണമൂലിനെ അറിയിച്ചിട്ടില്ല" മമത വ്യക്തമാക്കി.

Advertisment

സഖ്യത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2 സീറ്റുകൾ നൽകാമെന്ന വാഗ്ദാനം കോൺഗ്രസ് നിരസിച്ചതായി മമത ചൂണ്ടിക്കാട്ടി  “എന്റെ ആദ്യ ഘട്ട നിർദ്ദേശം തന്നെ കോൺഗ്രസ് നിരസിച്ചു. ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി തീരുമാനമെടുത്തു. ഞങ്ങൾ ഇന്ത്യൻ സഖ്യത്തിന്റെ ഭാഗമാണ്. അവർ ഇവിടെ ഒരു റാലി (ഭാരത് ജോറോ ന്യായ് യാത്ര) നടത്തുന്നു... മര്യാദയുടെ കാര്യമാണെങ്കിലും, ഒരിക്കൽ പോലും അവർ ഞങ്ങളെ അറിയിച്ചിട്ടുണ്ടോ, 'ദീദി, ഞാൻ നിങ്ങളുടെ സംസ്ഥാനത്തേക്ക് വരുന്നു' എന്ന് രാഹുൽ അറിയിച്ചിട്ടുണ്ടോ.. ബംഗാളിനെ സംബന്ധിച്ച് കോൺഗ്രസുമായി തൃണമൂലിന് യാതൊരു ബന്ധവുമില്ല.

എന്നാൽ ദേശീയ തലത്തിൽ ,എന്ത് ചെയ്യും, ചെയ്യരുത് എന്നുള്ളത് തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി ചിന്തിക്കും. തൃണമൂൽ ഒരു മതേതര പാർട്ടിയാണ്, അതിനാൽ തന്നെ ബിജെപിയെ തകർക്കാൻ വേണ്ടതെല്ലാം ചെയ്യും. എന്നാൽ ഇപ്പോൾ സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ചകളൊന്നും നടക്കുന്നില്ലെന്നും മമത പറഞ്ഞു.

ഇന്ത്യൻ സഖ്യത്തിൽ ഒരു പാർട്ടി മാത്രമല്ല ഉൾപ്പെട്ടിട്ടുള്ളതെന്നും അവർ പറഞ്ഞു. 'പ്രാദേശിക പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കും. കോൺഗ്രസിന് 300 സീറ്റിൽ മത്സരിക്കാമെന്നും 72ൽ പ്രാദേശിക പാർട്ടികൾ മത്സരിക്കുമെന്നും ഞങ്ങൾ പറഞ്ഞു. അവിടെ കോൺഗ്രസ് ഇടപെടരുത്. പക്ഷേ, അത് സംഭവിച്ചാൽ, എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾ നോക്കും. മമത മുന്നറിയിപ്പ് നൽകി 

മമതയുമായി തനിക്കും പാർട്ടിക്കും നല്ല ബന്ധമുണ്ടെന്നും ടിഎംസിയുമായി സീറ്റ് ചർച്ചകൾ പുരോഗമിക്കുകയാണെന്നും ചെറിയ ചില അഭിപ്രായവ്യത്യാസങ്ങൾ മാത്രമാണുള്ളതെന്നും രാഹുൽ ഗാന്ധി അസമിൽ പറഞ്ഞതിന് പിന്നാലെയാണ് മമതയുടെ പ്രസ്താവന.

ടിഎംസിയുടെ 2 സീറ്റ് എന്ന വാഗ്ദാനം പാർട്ടി അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് പശ്ചിമ ബംഗാൾ അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി പറഞ്ഞതോടെയാണ് ബംഗാളിലെ കോൺഗ്രസ്-തൃണമൂൽ ബന്ധം വഷളായത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ശേഷം, മറ്റൊരു ഇന്ത്യൻ സഖ്യകക്ഷിയായ സി.പി.ഐ.എമ്മിനെതിരെയും മമത ആഞ്ഞടിച്ചിരുന്നു.

"ഞാൻ ഇന്ത്യ എന്ന പേര് നിർദ്ദേശിച്ചു, എന്നാൽ ഞാൻ സഖ്യ സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ, അത് നിയന്ത്രിക്കുന്നത് സിപിഐ(എം) ആണെന്ന് പറയുന്നതിൽ എനിക്ക് സങ്കടമുണ്ട്. 34 വർഷമായി ഞാൻ പോരാടിയവരോട് എനിക്ക് യോജിക്കാൻ കഴിയില്ല,"  മമത പറഞ്ഞു.

Read More

Rahul Gandhi Mamata Banerjee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: