scorecardresearch

താൽക്കാലിക ആശുപത്രികൾ, ഫസ്റ്റ് എയ്ഡ് ബൂത്തുകൾ; അയോധ്യയിൽ മെഡിക്കൽ ടീമുകൾ സജ്ജം

പ്രഥമശുശ്രൂഷാ പരിശോധനകൾ, ഫീൽഡ് ഹോസ്പിറ്റലുകൾ, തദ്ദേശീയമായി വികസിപ്പിച്ച പോർട്ടബിൾ ഡിസാസ്റ്റർ ഹോസ്പിറ്റൽ എന്നിവയടക്കം വിപുലമായ ആരോഗ്യ സംവിധാനങ്ങളാണ് ക്ഷേത്ര നഗരിയിൽ ഒരുക്കിയിരിക്കുന്നത്

പ്രഥമശുശ്രൂഷാ പരിശോധനകൾ, ഫീൽഡ് ഹോസ്പിറ്റലുകൾ, തദ്ദേശീയമായി വികസിപ്പിച്ച പോർട്ടബിൾ ഡിസാസ്റ്റർ ഹോസ്പിറ്റൽ എന്നിവയടക്കം വിപുലമായ ആരോഗ്യ സംവിധാനങ്ങളാണ് ക്ഷേത്ര നഗരിയിൽ ഒരുക്കിയിരിക്കുന്നത്

author-image
WebDesk
New Update
Medical facilities

എക്സ്പ്രസ് ഫൊട്ടോ

അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ നഗരത്തിൽ ചികിത്സാ നടപടികൾ ഉറപ്പ് നൽകുന്ന മെഡിക്കൽ ടീമുകൾ സുസജ്ജം. പ്രഥമശുശ്രൂഷാ പരിശോധനകൾ, ഫീൽഡ് ഹോസ്പിറ്റലുകൾ, തദ്ദേശീയമായി വികസിപ്പിച്ച പോർട്ടബിൾ ഡിസാസ്റ്റർ ഹോസ്പിറ്റൽ എന്നിവയടക്കം വിപുലമായ ആരോഗ്യ സംവിധാനങ്ങളാണ് ക്ഷേത്ര നഗരിയിൽ ഒരുക്കിയിരിക്കുന്നത്. പ്രാൺ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും യുപി സർക്കാരും ചേർന്നാണ് അയോധ്യയിൽ ഈ സജ്ജീകരണങ്ങൾ വിന്യസിച്ചിരിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന പരിപാടിയിൽ ലക്ഷക്കണക്കിന് ഭക്തരും 8,000 ക്ഷണിതാക്കളും പങ്കെടുക്കുമെന്ന് അധികൃതർ കണക്കാക്കുന്നു. ഇത് കണക്കാക്കിയാണ് മെഡിക്കൽ ടീമുകളുടെ സേവനം ഉറപ്പ് വരുത്തിയിരിക്കുന്നത്. 

Advertisment

പൂർണ്ണമായും സജ്ജീകരിച്ച രണ്ട് ഫീൽഡ് ഹോസ്പിറ്റലുകൾ - തുളസി ഉദ്യാനിൽ 20 കിടക്ക സൗകര്യവും ടെന്റ് സിറ്റിയിൽ 10 കിടക്ക സൗകര്യവും - ഭക്തർക്ക് ശരിയായ ആരോഗ്യ സൗകര്യങ്ങൾ ഉറപ്പാക്കാൻ 16 പ്രഥമശുശ്രൂഷ ബൂത്തുകൾ എന്നിവ ക്രമീകരിച്ചു കഴിഞ്ഞു. കൂടാതെ മേള മേഖലയിൽ മെഡിക്കൽ കൺട്രോൾ റൂമും സ്ഥാപിക്കും.

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി ബന്ധപ്പെട്ട ട്രോമ സെന്ററിൽ നിന്നുള്ള ഒരു സംഘം, അയോധ്യയിൽ വിന്യസിച്ചിരിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും അടിസ്ഥാന ലൈഫ് സപ്പോർട്ട്, കാർഡിയോ പൾമോണറി റെസസിറ്റേഷൻ (സിപിആർ), ട്രയേജ് ടെക്നിക്കുകൾ എന്നിവയിൽ പരിശീലനം നൽകിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയും ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറലും അടുത്തിടെ അയോധ്യ സന്ദർശിച്ച് മെഡിക്കൽ സജ്ജീകരണങ്ങൾ വിലയിരുത്തിരുന്നു.

പ്രതിഷ്ഠാ സമയത്ത് പകർച്ചവ്യാധി രോഗങ്ങൾ പടരുന്നത് തടയാൻ വെക്ടർ നിയന്ത്രണവും രോഗ നിരീക്ഷണ നടപടികളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഡെങ്കിപ്പനി പോലുള്ള കൊതുക് പരത്തുന്ന രോഗങ്ങൾ സാധാരണയായി ശൈത്യകാലത്ത് പടരില്ലെങ്കിലും, കോവിഡ് -19 മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധകളുടെയും സീസണൽ ഇൻഫ്ലുവൻസയുടെയും വർദ്ധനവ് ഇന്ത്യയിലെ പല നഗരങ്ങളിലും കാണപ്പെടുന്നതിനാലാണ് അയോധ്യയിൽ ഇത്തരമൊരു ക്രമീകരണം ഏപ്പെടുത്തിയിരിക്കുന്നത്. 

Advertisment

ക്ഷേത്ര നഗരത്തിലെ മെഡിക്കൽ സൗകര്യങ്ങൾക്ക് പുറമേ, രാജർഷി ദശരഥ് രാജ്കിയ മെഡിക്കൽ കോളേജിലെ കിടക്ക സൗകര്യം 350 ൽ നിന്ന് 550 ആയി ഉയർത്തിയിട്ടുണ്ട്. അത്യാഹിതങ്ങൾക്കായി കേന്ദ്രം തദ്ദേശീയമായി വികസിപ്പിച്ച പോർട്ടബിൾ ഹോസ്പിറ്റൽ, വിവിധ ഉപകരണങ്ങളും മരുന്നുകളും ഉപഭോഗവസ്തുക്കളും അടങ്ങിയ മിനി ക്യൂബുകളുള്ള - ആരോഗ്യ മൈത്രി ഡിസാസ്റ്റർ മാനേജ്മെന്റ് ക്യൂബ് - BHISM - ആവശ്യമെങ്കിൽ തയ്യാറായിരിക്കാൻ സാധ്യതയുണ്ട്.

ഉത്തർപ്രദേശ്, ഡൽഹി, മറ്റ് അയൽ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ ആശുപത്രികളോടും അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിലുള്ള വിന്യാസത്തിനായി ഒരു പ്രത്യേക മെഡിക്കൽ സംഘം തയ്യാറാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര ആരോഗ്യ വിഭാഗവും അയോധ്യ വിമാനത്താവളത്തിൽ മെഡിക്കൽ സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. 

Ram mandir Ayodhya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: