/indian-express-malayalam/media/media_files/c8N0EZplnxXnQ4MdIg8t.jpg)
ഫയൽ ചിത്രം
അയോധ്യ: എൻഎസ് ജിയുടെ രണ്ട് സ്നൈപ്പർ ടീമുകൾ, നിരീക്ഷണത്തിന് കേന്ദ്ര സേന, 25 വിആർ കാറുകൾ, 10 വാഹനങ്ങളിൽ ഘടിപ്പിച്ച ജാമറുകൾ, ആറ് വാഹനങ്ങളിൽ ഘടിപ്പിച്ച എക്‌സ്‌റേ ബാഗേജ് സ്‌കാനറുകൾ..രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഇതായിരുന്നു അയോധ്യയിലെ സുരക്ഷാ കാഴ്ച്ച. നഗരം മുഴുവനും ടൺ കണക്കിന് പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന കാഴ്ച്ചകൾക്കിടയിൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി പ്രധാന സ്പോട്ടുകളിലെല്ലാം കേന്ദ്ര-സംസ്ഥാന സുരക്ഷാ സേനാംഗങ്ങളേയും കാണാമായിരുന്നു.
അയോധ്യയിലെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ
അയോധ്യയിൽ സുരക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളുമാണ് ഒരുക്കിയിരുന്നതെന്ന് ഉത്തർപ്രദേശ് പോലീസ് സ്പെഷ്യൽ ഡയറക്ടർ ജനറൽ (ലോ ആൻഡ് ഓർഡർ) പ്രശാന്ത് കുമാർ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം സിഎപിഎഫിന്റെ ഏഴ് കമ്പനികളും രണ്ട് ഡ്രോൺ വിരുദ്ധ സംവിധാനങ്ങളും രണ്ട് എൻഎസ്ജി സ്‌നൈപ്പർ ടീമുകളും നഗരത്തിൽ വിന്യസിച്ചിരുന്നു. കൂടാതെ 25 വിആർ കാറുകൾ, 10 വാഹനങ്ങളിൽ ഘടിപ്പിച്ച ജാമറുകൾ, ആറ് വാഹനങ്ങളിൽ ഘടിപ്പിച്ച എക്‌സ്‌റേ ബാഗേജ് സ്‌കാനറുകൾ എന്നിവയ്ക്കായി യുപി സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങിന്റെ സുരക്ഷയ്ക്കായി 17 പോലീസ് സൂപ്രണ്ടുമാർ, 24 അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടുമാർ (IPS 2020-21 ബാച്ച്), 44 അഡീഷണൽ പോലീസ് സൂപ്രണ്ടുമാർ, 140 പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടുമാർ, 208 ഇൻസ്‌പെക്ടർമാർ, 1196 സബ് ഇൻസ്‌പെക്ടർമാർ, 83 അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാർ, 4,350 പോലീസ് ഓഫീസർമാർ, 590 കോൺസ്റ്റബിൾമാർ, 16 ട്രാഫിക് ഇൻസ്‌പെക്ടർമാർ, 130 ട്രാഫിക് സബ് ഇൻസ്‌പെക്ടർമാർ, 325 ട്രാഫിക് ഉദ്യോഗസ്ഥർ, 540 ട്രാഫിക് കോൺസ്റ്റബിൾമാർ, 26 പിഎസി കമ്പനികൾ, അഡീഷണൽ പോലീസ് ഓഫീസർമാർ, രണ്ട് ഇൻസ്പെക്ടർമാർ, 40 സബ് ഇൻസ്പെക്ടർമാർ, 150 ഉദ്യോഗസ്ഥർ, 30 വനിതാ കോൺസ്റ്റബിൾമാർ, ഗവൺമെന്റ് റെയിൽവേ പോലീസിൽ (ജിആർപി) നിന്നുള്ള ഒരു കമ്പനി പിഎസി എന്നിവരെ അയോധ്യയിൽ വിന്യസിച്ചിരുന്നു.
"യുപി പോലീസിന്റെ ഇന്റലിജൻസ് യൂണിറ്റിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് അലർട്ടുകൾ നൽകിയിരുന്നു. അയോധ്യയിലെ ക്ഷേത്രത്തിൽ രാമവിഗ്രഹം സുരക്ഷിതമായി സ്ഥാപിക്കുന്നതിന് ഞങ്ങൾ 20 വിശദമായ നിർദ്ദേശങ്ങൾ നൽകി ”അദ്ദേഹം കൂട്ടിച്ചേർത്തു.
“ക്ഷേത്ര നഗരത്തിൽ, സുരക്ഷയ്ക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, മുൻകൂർ അഗ്നി സുരക്ഷാ ക്രമീകരണങ്ങൾക്കായി പ്രധാനപ്പെട്ട സ്ഥലങ്ങൾ കണ്ടെത്തി. കൃത്യമായ നിരീക്ഷണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു, കൂടാതെ ഫ്ലാഗ് മാർച്ച്, ചെക്കിംഗ്, പട്രോളിംഗ് എന്നിവ ഉറപ്പാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്.”കുമാർ പറഞ്ഞു.
മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അയോധ്യയിലേക്കുള്ള അഞ്ച് ഹൈവേകളിലും ഗ്രീൻ കോറിഡോറുകൾ സ്ഥാപിച്ചിരുന്നുവെന്നും നിർദ്ദേശങ്ങൾക്കനുസരിച്ച് ഗതാഗതം വഴിതിരിച്ചുവിടാൻ ട്രാഫിക് ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകിയതായും കുമാർ പറഞ്ഞു. വിവിധ വകുപ്പുകളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ള ഒരു സംയോജിത കൺട്രോൾ ആൻഡ് കമാൻഡ് സെന്റർ സ്ഥാപിച്ചിട്ടുണ്ടെന്ന് ഡിജി പറഞ്ഞു.
ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പ്രത്യേക ദൗത്യസേന (എസ്ടിഎഫ്), തീവ്രവാദ വിരുദ്ധ സേന (എടിഎസ്), രഹസ്യാന്വേഷണ വിഭാഗം എന്നിവയുടെ ഏകോപനത്തിൽ നടപടികൾ ഉറപ്പാക്കിയിരുന്നു എന്നും സരയൂ നദിയിലൂടെയുള്ള വാട്ടർ പട്രോളിംഗും നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More
- താൽക്കാലിക ആശുപത്രികൾ, ഫസ്റ്റ് എയ്ഡ് ബൂത്തുകൾ; അയോധ്യയിൽ മെഡിക്കൽ ടീമുകൾ സജ്ജം
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നുമുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
- ദേശീയ നേതൃത്വത്തിന്റെ എതിർപ്പിനിടയിലും അയോധ്യ സന്ദർശിച്ച് യു പിയിലെ കോൺഗ്രസ് നേതൃത്വം
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.