scorecardresearch

ഉത്തരാഖണ്ഡ് നിയമസഭ ഫെബ്രുവരി 5ന് ഏകീകൃത സിവിൽ കോഡ് പാസാക്കും; രണ്ട് സംസ്ഥാനങ്ങൾ കൂടി തയ്യാർ

പൂർവിക സ്വത്തുക്കളിൽ പെൺമക്കൾക്ക് തുല്യാവകാശത്തിനും ലിംഗസമത്വത്തിനും ഊന്നൽ നൽകുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സിൽ നിലനിർത്താൻ ശുപാർശ ചെയ്തിട്ടുണ്ട്.

പൂർവിക സ്വത്തുക്കളിൽ പെൺമക്കൾക്ക് തുല്യാവകാശത്തിനും ലിംഗസമത്വത്തിനും ഊന്നൽ നൽകുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സിൽ നിലനിർത്താൻ ശുപാർശ ചെയ്തിട്ടുണ്ട്.

author-image
Liz Mathew
New Update
Pushkar Singh Dhami | Utharakhand | UCC

ഫൊട്ടോ: X/ Pushkar Singh Dhami

ഏകീകൃത സിവിൽ കോഡ് (യുസിസി) ബിൽ ചർച്ച ചെയ്യുന്നതിനും പാസാക്കുന്നതിനുമായി ഫെബ്രുവരി 5ന് ഉത്തരാഖണ്ഡ് നിയമസഭ പ്രത്യേക ഏകദിന സമ്മേളനം വിളിച്ചു ചേർത്തു. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി റിപ്പോർട്ട് ഫെബ്രുവരി രണ്ടിനോ അല്ലെങ്കിൽ മൂന്നിനോ സർക്കാരിന് കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.

Advertisment

പൂർവിക സ്വത്തുക്കളിൽ പെൺമക്കൾക്ക് തുല്യാവകാശത്തിനും ലിംഗസമത്വത്തിനും ഊന്നൽ നൽകുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ, സ്ത്രീകളുടെ വിവാഹ പ്രായം 21 വയസ്സായി ഉയർത്താൻ നിർദേശിക്കുന്നില്ല. സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സിൽ നിലനിർത്താൻ ശുപാർശ ചെയ്തിട്ടുണ്ട്.

ഉത്തരാഖണ്ഡ് നിയമസഭ യുസിസി പാസാക്കിക്കഴിഞ്ഞാൽ, മറ്റ് രണ്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്തും അസമും സമാനമായ ബിൽ അവരുടെ നിയമസഭയിൽ പാസാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാൽ, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും.

Uttarakhand | Uniform Civil Code

Advertisment

റിപ്പോർട്ടും കരട് ബില്ലും തയ്യാറാണെന്നും എന്നാൽ ഉത്തരാഖണ്ഡിലെ എല്ലാ നിയമനിർമ്മാണ പ്രവർത്തനങ്ങളും ഹിന്ദിയിലായതിനാൽ, സമിതിയിലെ മൂന്ന് അംഗങ്ങളായ സാമൂഹിക പ്രവർത്തകൻ മനു ഗൗർ, മുൻ ചീഫ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശത്രുഘ്നൻ സിംഗ്, ഡൂൺ എന്നിവർ പറഞ്ഞു. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സുരേഖ ദംഗ്‌വാളിനോട് ഡെറാഡൂണിലെ ഓഫീസിൽ റിപ്പോർട്ട് ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. “വിവർത്തന ജോലികൾ പുരോഗമിക്കുകയാണ്. ഡിസൈനിംഗും പ്രിൻ്റിംഗും പ്രക്രിയയിലാണ്, ” വൃത്തങ്ങൾ പറഞ്ഞു.

ദീപാവലിക്ക് ശേഷം നവംബറിൽ സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനം ചേരുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും നവംബർ 12ന് ഉത്തരകാശി ജില്ലയിലെ സിൽക്യാര-ബാരകോട്ട് തുരങ്കം തകർന്നത് പദ്ധതി അട്ടിമറിക്കുകയായിരുന്നു. “പിന്നെ വിവർത്തനത്തിനുള്ള നിർദ്ദേശം കമ്മിറ്റിയിൽ തന്നെ ഉയർന്നു. അതുകൊണ്ടാണ് സമയമെടുക്കുന്നത്, ” ഉദ്യോഗസ്ഥർ പറഞ്ഞു.

2022 ഫെബ്രുവരിയിൽ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു യുസിസി. പുതുതായി രൂപീകരിച്ച ഉത്തരാഖണ്ഡ് സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

ReadMore:

Uniform Civil Code

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: