scorecardresearch

ഒരു മിനിറ്റിൽ ഒതുക്കിയ പ്രസംഗം; നയപ്രഖ്യാപനത്തിലും 'നയം' വ്യക്തമാക്കി ഗവർണർ

ഒരു മിനിറ്റ് മാത്രം നീണ്ടു നിന്ന ഗവർണറുടെ പ്രസംഗം മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനേയുമടക്കം അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു തുടങ്ങിയത്

ഒരു മിനിറ്റ് മാത്രം നീണ്ടു നിന്ന ഗവർണറുടെ പ്രസംഗം മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനേയുമടക്കം അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു തുടങ്ങിയത്

author-image
WebDesk
New Update
Arif Mohammed Khan

തിരുവനന്തപുരം: നയപ്രാഖ്യാപന പ്രസംഗത്തിന്റെ അവസാന ഭാഗം മാത്രം വായിച്ച് നയപ്രഖ്യാപനം ചുരുക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു മിനിറ്റ് മാത്രം നീണ്ടു നിന്ന ഗവർണറുടെ പ്രസംഗം മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനേയുമടക്കം അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു തുടങ്ങിയത്. തുടർന്ന് 63 പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഭാഗത്തിലെ ചില വരികൾ മാത്രമാണ് ഗവർണർ തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്. സർക്കാരിനോടുള്ള തന്റെ സമീപനത്തിൽ അണുവിട പോലും മാറ്റമില്ലെന്ന് പറഞ്ഞുവെക്കുന്നതായിരുന്നു സഭയിലെ ഗവർണറുടെ നിലപാട്.

ഗവർണറുടെ പ്രസംഗം ഇങ്ങനെ

Advertisment

 സഭയിലെ എല്ലാവരേയും അഭിസംബോധന ചെയ്തുകൊണ്ട് തുടക്കം."ഞാൻ അവസാന പാരഗ്രാഫ് മാത്രം വായിക്കും. " 63 പേജുള്ള നയപ്രസംഗത്തിന്റെ 136 ഖണ്ഡികകളിൽ അവസാനത്തെ ഭാഗം വായിച്ചുകൊണ്ട് ഗവർണർ പറഞ്ഞു, “നമ്മുടെ ഏറ്റവും വലിയ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ല, ഭരണഘടനയുടെ അമൂല്യമായ പൈതൃകത്തോടുള്ള ബഹുമാനത്തിലും ആദരവിലും ഉള്ളതാണെന്ന് ഓർക്കാം. ഇന്ത്യയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റെയും സാമൂഹിക നീതിയുടെയും കാലാതീതമായ മൂല്യങ്ങളും.” സഹകരണ ഫെഡറലിസത്തിന്റെ സത്തയാണ് ഈ വർഷങ്ങളിലെല്ലാം ഇന്ത്യയെ ഐക്യവും ശക്തവും നിലനിർത്തിയതെന്നും ഈ സത്ത നേർപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

"വ്യത്യസ്‌തവും മനോഹരവുമായ ഈ രാഷ്ട്രത്തിന്റെ ഭാഗമായി ഞങ്ങൾ ഒന്നിച്ച് എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെയും ഉത്തരവാദിത്തബോധത്തിന്റെയും ചരട് നെയ്യും, നമ്മുടെ വഴിയിൽ എറിയപ്പെടുന്ന എല്ലാ വെല്ലുവിളികളെയും അതിജീവിക്കും," അദ്ദേഹം പറഞ്ഞു, തുടർന്ന് തന്റെ പ്രസംഗം അവസാനിപ്പിച്ച് കസേരയിൽ ഇരുന്ന ഗവർണർ  ദേശീയ ഗാനം ആലപിച്ച ശേഷം സഭ വിട്ടു. ആകെ 5 മിനിറ്റ് മാത്രമാണ് നയപ്രഖ്യാപന നടപടികൾക്കായി അദ്ദേഹം നിയമസഭയിൽ ചിലവഴിച്ചത്.

ഒരു മിനിറ്റിൽ താഴെ മാത്രം നീണ്ട പ്രസംഗത്തിന് തൊട്ടു പിന്നാലെ തന്നെ ഗവർണർ സഭ വിട്ടു പുറത്തേക്കിറങ്ങി. ഒപ്പം അനുഗമിക്കാൻ നിന്ന മുഖ്യമന്ത്രിയെ കാത്തുനിൽക്കാൻ കൂട്ടാക്കാതെയായിരുന്നു ഗവർണറുടെ മടക്കം എന്നതും ശ്രദ്ധേയമാണ്. നേരത്തേ മന്ത്രിമാരായ ഗണേഷ്കുമാറിന്റേയും, കടന്നപ്പള്ളി രാമചന്ദ്രന്റേയും സത്യപ്രതിജ്ഞാ ചടങ്ങിലും മുഖ്യമന്ത്രിയും ഗവർണറും വേദി പങ്കിട്ടിരുന്നെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി.

Advertisment

സംസ്ഥാനത്തെ സർവ്വകലാശാലകളുടെ പ്രവർത്തനത്തെക്കുറിച്ചും നിയമസഭ പാസാക്കിയ ചില ബില്ലുകളിൽ അദ്ദേഹം ഒപ്പുവെക്കാത്തതുമടക്കം നിരവധി വിഷയങ്ങളിൽ ഖാനും ഇടത് സർക്കാരും തമ്മിൽ തർക്കത്തിലാണ്. ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകൾ സംസ്ഥാനത്തുടനീളം ഗവർണറെ കരിങ്കൊടി കാട്ടുന്നതടക്കമുള്ള പ്രതിഷേധ പരിപാടികളുമായി ഇപ്പോഴും രംഗത്തുണ്ട്.

Governor Ldf Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: