scorecardresearch

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്ന വ്യാജ വീഡിയോ: പൊലീസ് അന്വേഷണം ആരംഭിച്ചു

പതിനെട്ടാം പടികൾക്ക് സമീപം ഇരുമുടിക്കെട്ട് തലയിലേന്തി നിൽക്കുന്ന രണ്ട് സ്ത്രീകളുടെ വ്യാജ വീഡിയോയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിച്ചത്

പതിനെട്ടാം പടികൾക്ക് സമീപം ഇരുമുടിക്കെട്ട് തലയിലേന്തി നിൽക്കുന്ന രണ്ട് സ്ത്രീകളുടെ വ്യാജ വീഡിയോയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിച്ചത്

author-image
WebDesk
New Update
Sabarimala | Makaravilakku

ഫയൽ ചിത്രം

പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപം രണ്ട് യുവതികൾ നിൽക്കുന്ന വ്യാജ സെൽഫി വീഡിയോ പ്രചരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. പൊലീസ് പറയുന്നതനുസരിച്ച്,പതിനെട്ടാം പടികൾക്ക് സമീപം ഇരുമുടിക്കെട്ട് തലയിലേന്തി നിൽക്കുന്ന രണ്ട് സ്ത്രീകളുടെ വ്യാജ വീഡിയോയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിച്ചത്. വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് സൈബർ വിഭാഗം സ്വമേധയാ കേസെടുത്തതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പ്രസ്താവനയിൽ പറഞ്ഞു.

Advertisment

രാജേഷ് എന്ന യുവാവിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ശേഷം എഡിറ്റ് ചെയ്ത വ്യാജ വീഡിയോ പോസ്റ്റ് ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇരുമുടി കെട്ടുള്ള യുവതികളുടെ ചിത്രങ്ങൾ ഇയാൾ എഡിറ്റ് ചെയ്തെടുത്ത് പതിനെട്ടാം പടിക്ക് സമീപം നിൽക്കുന്നതായുള്ള വ്യാജ സെൽഫി വീഡിയോയായി പ്രചരിപ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. 
മതവികാരം വ്രണപ്പെടുത്തിയതിനും അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിനും ഐടി ആക്‌ട് ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

Read More 

FAKE VIDEO Police Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: