scorecardresearch

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; 3 ജവാന്മാർക്ക് വീരമൃത്യു

ബീജാപൂർ-സുക്മ അതിർത്തിയിൽ നക്സൽ ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ബീജാപൂർ-സുക്മ അതിർത്തിയിൽ നക്സൽ ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

author-image
WebDesk
New Update
Naxal attack

എക്സ്പ്രസ് ഫൊട്ടോ

ഛത്തീസ്ഗഡിലെ ബീജാപൂർ-സുക്മ അതിർത്തിയിൽ നക്സൽ ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യു. പ്രദേശത്ത് പെട്രോളിങ്ങ് നടത്തുന്നതിനിടെയുണ്ടായ വെടിവെയ്പ്പിൽ 3 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് വിവരം. നക്സൽ പ്രവർത്തനം തടയുന്നതിനായി പ്രദേശത്തെ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു പുതിയ സുരക്ഷാ ക്യാമ്പ് ബീജാപൂർ-സുക്മ അതിർത്തി ഗ്രാമമായ തെക്കൽഗുഡെമിൽ സ്ഥാപിച്ചിരുന്നു. ഇതിന് ശേഷമാണ് അക്രമണം നടന്നതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. 

Advertisment

ക്യാമ്പ് സ്ഥാപിച്ചതിന് ശേഷം, ജോനഗുഡ-അലിഗുഡ മേഖലയിൽ നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കോബ്രാ/എസ്ടിഎഫ്/ഡിആർജി സേനയ്ക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകൾ വനത്തിലേക്ക് കടന്നിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ 14 സുരക്ഷാ ഉദ്യോഗസ്ഥരെയും വിദഗ്ധ ചികിത്സയ്ക്കായി വിമാനമാർഗം റായ്പൂരിലെത്തിച്ചു.

ഈ മാസം ആദ്യം, വനത്തിനുള്ളിൽ കോർ നക്സൽ മേഖലയായി കണക്കാക്കുന്ന ജില്ലയിൽ സുരക്ഷാ സേന രണ്ട് പോലീസ് ക്യാമ്പുകൾ സ്ഥാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ, സുക്മ-ബിജാപൂർ മേഖലയിൽ ആദ്യമായി ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിൽ ഇടതുപക്ഷ തീവ്രവാദത്തെക്കുറിച്ച് (എൽഡബ്ല്യുഇ) നടത്തിയ അവലോകന യോഗത്തിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മാവോയിസ്റ്റ് ഭീഷണി അവസാനിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. 

ഡിസംബറിൽ സംസ്ഥാനത്ത് നടന്ന രണ്ട് ഘട്ട തെരഞ്ഞെടുപ്പിനിടെ, നിരോധിത സി.പി.ഐ (മാവോയിസ്റ്റ്) അംഗങ്ങൾ ഒരു പോളിംഗ് ബൂത്തിലേക്ക് വാഹനം കൊണ്ടുപോകുന്നതിനിടെ ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) ഉപയോഗിച്ചുള്ള മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും വോട്ടെടുപ്പ് അവസാനിച്ച് മൂന്ന് ദിവസത്തിനുമിടയിൽ മേഖലയിൽ 10 വെടിവെപ്പുകളും എട്ട് ഐഇഡി സ്ഫോടനങ്ങളും നടന്നതായി ബസ്തർ പോലീസ് പറഞ്ഞു.

ReadMore:

Advertisment
chattisgarh Naxalbari

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: