/indian-express-malayalam/media/media_files/UFfNvkPAE9atnsshOLI6.jpg)
ഫൊട്ടോ-സ്ക്രീൻ ഗ്രാബ്
ഡൽഹി: പാർലമെന്റിൽ ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുള്ള പ്രസംഗത്തിൽ പ്രതിപക്ഷ എംപിമാർക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് മാനസാന്തരപ്പെടാനുള്ള അവസരമാണെന്നും നല്ല കാൽപ്പാടുകൾ അവശേഷിപ്പിച്ച് മുന്നോട്ട് പോകാൻ എല്ലാവരും ശ്രമിക്കണമെന്നും പ്രതിപക്ഷത്തെ ഉദ്ദേശിച്ച് പ്രധാനമന്ത്രി പറഞ്ഞു. “അനുതപിക്കാനും നല്ല കാൽപ്പാടുകൾ അവശേഷിപ്പിക്കാനുമുള്ള അവസരമാണിത്” പ്രധാനമന്ത്രി പറഞ്ഞു.
പാർലമെന്റ് നടപടികൾ പതിവായി തടസ്സപ്പെടുത്തുന്ന എംപിമാർ ആത്മപരിശോധന നടത്തണമെന്നും പാർലമെന്റിന് ക്രിയാത്മകമായി സംഭാവന നൽകിയവരെ എല്ലാവരും ഓർക്കുമെന്നും മോദി കൂട്ടിച്ചേർത്തു. അതേ സമയം ശീതകാല സമ്മേളന സമയത്തെ പാർലമെന്റിലെ പ്രതിഷേധത്തെ തുടർന്ന് നടപടി നേരിട്ട 14 എംപിമാരുടെ സസ്‌പെൻഷൻ ഇന്നലെ പിൻവലിച്ചിരുന്നു. മുതിർന്ന മന്ത്രിമാർ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സുഗമമായ സമ്മേളനം നടത്താൻ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു. ശീതകാല സമ്മേളനത്തിനിടെ ലോക്‌സഭയിലും രാജ്യസഭയിലുമായി 146 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തിരുന്നു.
#WATCH | PM Modi targets the disruptive Members of Parliament
— ANI (@ANI) January 31, 2024
"I hope the MPs who are in the habit of ripping apart democratic values will self-introspect on what they did in their term as members of Parliament. Those who contributed positively to the Parliament will be… pic.twitter.com/oPlxsYj6o8
ഇടക്കാല ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചകൾക്ക് ശേഷം ഫെബ്രുവരി 9നാണ് ബജറ്റ് സമ്മേളനം അവസാനിക്കുക.
ReadMore:
- 14 എം പിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു; പാർലമെന്റിൽ ബജറ്റ് സമ്മേളനം ഇന്ന് മുതൽ
- ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; 3 ജവാന്മാർക്ക് വീരമൃത്യു
- ബിഹാറിലെ സാമൂഹിക നീതി ഉറപ്പാക്കാൻ നിതീഷ് കുമാറിന്റെ ആവശ്യമില്ല; രാഹുൽ ഗാന്ധി
- ബിജെപിക്ക് വലുത് കർഷകരല്ല അദാനിയും, അംബാനിയുമാണ് ; രാഹുൽ ഗാന്ധി
- ഉത്തരാഖണ്ഡ് നിയമസഭ ഫെബ്രുവരി 5ന് ഏകീകൃത സിവിൽ കോഡ് പാസാക്കും; രണ്ട് സംസ്ഥാനങ്ങൾ കൂടി തയ്യാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.