/indian-express-malayalam/media/media_files/6r2JDgQifta0Z1p1DPm3.jpg)
Budget 2024-25: ന്യൂഡൽഹി: 2047 ൽ വികസിത ഭാരതമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 2014ല്‍ ഞങ്ങള്‍ അധികാരമേറ്റെടുക്കുമ്പോള്‍ രാജ്യം വലിയ വെല്ലുവിളികളെ നേരിടുകയായിരുന്നു. 'സബ്കാ സത് സബ്കാ വികാസ്' ഈ മന്ത്രമേറ്റെടുത്ത് സര്‍ക്കാര്‍ ആ വെല്ലുവിളികളെ അതിജീവിച്ചു. 2024 ൽ വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ. ജനങ്ങളുടെ ആശീർവാദം ഈ സർക്കാരിനുണ്ട്. മികച്ച ജനപിന്തുണയോടെ ഈ സർക്കാരിന്റെ വികസന പദ്ധതികൾ തുടരുമെന്നും ഇടക്കാല ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു.
80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി. തൊഴിൽ സാധ്യതകൾ കൂടി. ഗ്രാമീണ തലത്തിൽ വികസന പദ്ധതികൾ എത്തിച്ചു. അഴിമതി ഇല്ലാതാക്കിയെന്നും ധനമന്ത്രി പറഞ്ഞു. സർവവ്യാപിയായ, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്ന സമീപനത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. എല്ലാവർക്കും വീട്, എല്ലാ വീട്ടിലും വെള്ളം,’ എന്ന പദ്ധതി മോദി സർക്കാർ റെക്കോർഡ് സമയത്തിനുള്ളിൽ നേടിയെന്നും അവർ പറഞ്ഞു.
സ്ത്രീകൾക്കൊപ്പമായിരുന്നു ഈ സർക്കാരെന്നും ധനമന്ത്രി വ്യക്തമാക്കി. 30 കോടി രൂപ സ്ത്രീകൾക്ക് മുദ്ര ലോൺ വഴി നൽകി. മുത്തലാഖ് നിയമവിരുദ്ധമാക്കി, വനിത സംവരണം നടപ്പിലാക്കി. പാവപ്പെട്ടവർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ ഉന്നമനമാണ് സർകാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു.
നിക്ഷേപ സൗഹൃദ രാജ്യമായി ഇന്ത്യ മാറിയെന്നും ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു. ആളോഹരി വരുമാനത്തിൽ 50% വർധനവുണ്ടായി. പശ്ചാത്തല വികസനത്തിലും റെക്കോർഡ് വർധനവുണ്ടായി. രാജ്യത്തെ സമ്പദ് രംഗം മികച്ച നിലയിലാണെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. പി.എം. കിസാന്‍ യോജനയിലൂടെ 11.8 കോടി കര്‍ഷകര്‍ക്ക് സാമ്പത്തികസഹായം നല്‍കി. സൗജന്യ റേഷനിലൂടെ എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കിയെന്നും ധനമന്ത്രി പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.